For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: സഞ്ജുവിനു പുല്ലുവില? കണ്ടില്ലെന്നു നടിച്ച് ക്യാപ്റ്റന്‍ ശ്രേയസ്! കാരണം ആദ്യത്തെ പിഴവോ

അനന്ത്പൂര്‍: ദുലീപ് ട്രോഫി ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യ എയ്‌ക്കെതിരായ പോരാട്ടത്തില്‍ വലിയ അബദ്ധം കാണിച്ചിരിക്കുകയാണ് ഇന്ത്യ ഡി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. അദ്ദേഹത്തിന്റെ പിഴവ് കാരണം അര്‍ഹിച്ച വിക്കറ്റ് അവര്‍ക്കു നഷ്ടമാവുകയും ചെയ്തു. ടീമിലെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണില്‍ വേണ്ടത്ര വിശ്വാസമര്‍പ്പിക്കാതിരുന്നതാണ് ശ്രേയസിനും ഇന്ത്യ ഡി ടീമിനും തിരിച്ചടിയായത്.

ആദ്യ റൗണ്ടില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഡി ടീം ഈ മല്‍സരത്തില്‍ ഇറങ്ങിയത്. നേരത്തേ ഇന്ത്യ സിക്കെതിരായ കളിയില്‍ കെഎസ് ഭരതാണ് ടീമിനു വേണ്ടി വിക്കറ്റ് കാത്തത്. രണ്ടിന്നിങ്‌സിലും ബാറ്റിങില്‍ ഫ്‌ളോപ്പായ അദ്ദേഹത്തെ ഒഴിവാക്കിയ ഡി ടീം ഈ കളിയില്‍ പകരം സഞ്ജുവിനെ റോള്‍ ഏല്‍പ്പിക്കുകയായിരുന്നു.

SHREYAS IYER

ഉറപ്പായിരുന്ന വിക്കറ്റ്

ഇന്ത്യ എ താരം ശശ്വത്ത് റാവത്തിന്റെ വിക്കറ്റാണ് ശ്രേയസ് അയ്യരുടെ പിഴവ് കാരണം ഡി ടീമിനു നഷ്ടമായത്. അദ്ദേഹം റിവ്യു എടുത്തിരുന്നെങ്കില്‍ ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റായിരുന്നു ഇത്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങെറിഞ്ഞ 19ാം ഓവറിലായിരുന്നു സംഭവം. നാലു വിക്കറ്റിനു 69 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ എ ടീം.

ശശ്വത്ത് റാവത്താണ് അര്‍ഷ്ദീപിന്റെ ആദ്യത്തെ മൂന്നു ബോളും നേരിട്ടത്. പക്ഷെ റണ്ണൊന്നും ലഭിച്ചില്ല. നാലാമത്തെ ബോള്‍ ഓഫ്സ്റ്റംപിന് പുറത്തായിരുന്നു. റാവത്ത് അതു ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അല്‍പ്പം വൈകിപ്പോയിരുന്നു. ബാറ്റ് നിലത്തു തട്ടിയപ്പോള്‍ ബോള്‍ നേരെ വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിന്റെ കൈകളിലെത്തുകയും ചെയ്തു.

അപ്പോള്‍ ചെറിയൊരു ശബ്ദവും വന്നതിനാല്‍ വിക്കറ്റിനായി സഞ്ജു ആത്മവിശ്വാസത്തോടെ അപ്പീലും ചെയ്തു. ബാറ്റില്‍ എഡ്ജുണ്ടെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അദ്ദേഹം. പക്ഷെ സ്ലിപ്പില്‍ സഞ്ജുവിനൊപ്പമുള്ളവരോ ബൗളര്‍ അര്‍ഷ്ദീപോ വലിയ ആവേശം കാണിച്ചില്ല. വിക്കറ്റിനായുള്ള അപ്പീല്‍ അംപയര്‍ തള്ളുകയും ചെയ്തിരുന്നു.

ഇതോടെ റിവ്യു എടുക്കണമോയെന്നു ശ്രേയസ് കൈകളുയര്‍ത്തി ചോദിച്ചപ്പോള്‍ എഡ്ജുണ്ടെന്നു സഞ്ജു ആംഗ്യം കാണിക്കുകയും ചെയ്തു. പക്ഷെ ശ്രേയസ് ഇതു അത്ര കാര്യമായെടുത്തില്ല. മറ്റു താരങ്ങള്‍ ആവേശം കാണിക്കാതിരുന്നതിനാല്‍ സഞ്ജുവിന്‍റെ അപ്പീലിനെ ശ്രേയസ് തള്ളുകയും റിവ്യു വേണ്ടെന്നു വയ്ക്കുകയും ചെയ്തു.

SANJU SAMSON

പക്ഷെ ശ്രേയസ് കാണിച്ചത് വലിയ മണ്ടത്തരമായി പോയെന്നു അധികം വൈകാതെ തന്നെ വ്യക്തമായി. റാവത്തിനെ കടന്നുപോകവെ ബാറ്റിന്റെ അടിഭാഗത്ത് ബോള്‍ ചെറുതായി ഉരസിയതായി അള്‍ട്രാ എഡ്ജില്‍ തെളിയുകയായിരുന്നു. ഇതോടെയാണ് ശ്രേയസിനു തന്റെ മണ്ടത്തരം ബോധ്യമായത്. സഞ്ജുവിനെ വിശ്വസിച്ച് റിവ്യു എടുത്തിരുന്നെങ്കില്‍ ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റാണ് വഴുതിപ്പോയത്.

ശ്രേയസ് എന്തുകൊണ്ട് വിശ്വസിച്ചില്ല?

സഞ്ജു സാംസണിന്റെ അപ്പീല്‍ ശ്രേയസ് അയ്യര്‍ വിശ്വസിക്കാതിരിക്കാര്‍ കാരണം നേരത്തേ സംഭവിച്ച ഒരു പിഴവ് കാരണമാണോയെന്നതാണ് സംശയം. കളിയുടെ ഒമ്പതാം ഓവറില്‍ ഒരു റിവ്യു ഡി ടീം നഷ്ടപ്പെടുത്തിയിരുന്നു. പേസര്‍ ഹര്‍ഷിത് റാണയുടെ ഓവറിലായിരുന്നു ഇത്. ഒമ്പതാം ഓവറിലായിരുന്നു സംഭവം. ഇന്ത്യ ഡി അപ്പോള്‍ ഒരു വിക്കറ്റിനു 21 റണ്‍സെന്ന നിലയിലായിരുന്നു.

ഓവറിലെ നാലാമത്തെ ബോള്‍ തിലക് വര്‍മയുടെ പാഡിലാണ് പതിച്ചത്. റാണയും ടീമംഗങ്ങളും വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഇതു തള്ളി. തുടര്‍ന്ന് സഞ്ജുവിന്റെ കൂടി അഭിപ്രായം തേടിയ ശേഷം ശ്രേയസ് റിവ്യു എടുക്കുകയായിരുന്നു. പക്ഷെ ഇതു ലെഗ്സ്റ്റംപിന് പുറത്തേക്കാണ് പോവുകയെന്നു റീപ്ലേയില്‍ വ്യക്തമാതോടെ തേര്‍ഡ് അംപയര്‍ റിവ്യു തള്ളുകയും ചെയ്തു.

Story first published: Thursday, September 12, 2024, 12:04 [IST]
Other articles published on Sep 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+