Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: ഡൈവ് ചെയ്യാന്‍ മടി? പിഴച്ചാലും ചിരി മാത്രം! സഞ്ജുവിനോടു ചൂടായി അര്‍ഷ്ദീപ്

അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനോടൊപ്പം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കളിക്കളത്തിലേക്കു മടങ്ങിയെത്തിയതിന്റെ ആഹ്ലാദത്തിലണ് ആരാധകര്‍. കെഎസ് ഭരതിനെ പുറത്തിരുത്തിയാണ് ഇന്ത്യ എയുമായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തെ ഡി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവന്നത്. പക്ഷെ ആദ്യ ദിനത്തില്‍ സഞ്ജുവിന്റെ വിക്കറ്റിനു പിന്നിലെ പ്രകടനം ശ്രേയസിനെയും കോച്ചിനെയും ഒട്ടും സന്തോഷിപ്പിക്കില്ല. കാരണം തീര്‍ത്തും അലസനായാണ് വിക്കറ്റ് കീപ്പിങില്‍ അദ്ദേഹം കാണപ്പെട്ടത്.

സാധാരണയായി ഇന്ത്യന്‍ ടീമിനു വേണ്ടിയിയും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയുമെല്ലാം കളിക്കുമ്പോള്‍ ഇരുവശങ്ങളിലേക്കും ഡൈവ് ചെയ്ത് ക്യാച്ചുകളെടുക്കാറുള്ള സഞ്ജുവിനെ നമ്മള്‍ കാണാറുണ്ട്. പക്ഷെ ഇന്ത്യ ഡിയുടെ കുപ്പായത്തിലെത്തിയപ്പോള്‍ ഇത്തരമൊരു ആത്മാര്‍ഥതയോടെ അദ്ദേഹം പെര്‍ഫോം ചെയ്തിട്ടില്ലെന്നുതന്നെ കാണാം.

SANJU SAMSON

Screenshot

പിഴവ് പറ്റിയാലും ചിരി മാത്രം

ഇന്ത്യന്‍ ഡി ടീമിനു വേണ്ടി വിക്കറ്റ് കാക്കവെ സഞ്ജു സാംസണ്‍ വളരെയധികം അലസനായാണ് കാണപ്പെട്ടത്. യാതൊരു ഗൗരവവുമില്ലാതെ നെറ്റ്‌സില്‍ വിക്കറ്റ് കാക്കുന്ന ലാഘവത്തോടയായിരുന്നു കളിയില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ്. സഞ്ജുവിന്റെ പിഴവുകള്‍ കാരണം ഇന്ത്യ എ ടീമിനു പല തവണ വിക്കറ്റിനു പിന്നിലൂടെ ഫോറുകളും ലഭിച്ചിട്ടുണ്ട്.

ഡൈവ് ചെയ്യാന്‍ മടിയുള്ളതു പോലെയായിരുന്നു പലപ്പോഴും അദ്ദേഹം. മാത്രമല്ല പിഴവ് സംഭവിക്കുമ്പോള്‍ അതിന്റെ നിരാശയും സഞ്ജുവിനു ഇല്ലായിരുന്നു. പകരം ചിരിച്ചു കൊണ്ടാണ് തനിക്കു സംഭവിച്ച പിഴവുകളോടു അദ്ദേഹം പ്രതികരിച്ചത്. സഞ്ജുവിന്റെ ഈ രീതി പലപ്പോഴും ടീമംഗങ്ങളെയും ക്ഷുഭിതരാക്കുകയും ചെയ്തു.

ചൂടായി അര്‍ഷ്ദീപ് സിങ്

വിക്കറ്റിനു പിന്നിലെ ദയനീയ പ്രകടനം കാരണം സഞ്ജു സാംണിനോടു ബൗളറായ അര്‍ഷ്ദീപ് സിങ് ചൂടാവുകയും ചെയ്തിരുന്നു. കാരണം അര്‍ഹിച്ച അര്‍ഹിച്ച വിക്കറ്റാണ് സഞ്ജുവിന്റെ ജാഗ്രതക്കുറവ് കാരണം അര്‍ഷ്ദീപിനും ഇന്ത്യ ഡി ടീമിനും നഷ്ടമായത്. ആദ്യദിനം അവസാന സെഷനിലായിരുന്നു സംഭവം.

അര്‍ഷ്ദീപെറിഞ്ഞ 78ാമത്തെ ഓറിലായിരുന്നു ഇത്. വാലറ്റക്കാരനായ ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദാണ് സ്‌ട്രൈക്ക് നേരിട്ടത്. ഓഫ്സ്റ്റംപിന് പുറത്തേക്കു ആംഗിള്‍ ചെയ്ത ബോളില്‍ ഖലീല്‍ ബാറ്റ് വച്ചു. എഡ്ജായ ബോള്‍ നേരെ ഫസ്റ്റ് സ്ലിപ്പിന്റെ ഏരിയയിലേക്കാണ് പോയത്. സഞ്ജുവിനു വലതു വശത്തേക്കു ക്യാച്ച് ചെയ്യാവന്‍ സാധിക്കുന്ന ബോളായിരുന്നു അത്.

പക്ഷെ അദ്ദേഹം ഇതിനു ശ്രമിക്കാതെ ഫസ്റ്റ് സ്ലിപ്പിലെ ഫീല്‍ഡര്‍ പിടികൂടുമെന്നു കരുതി ഇതൊഴിവാക്കുകയായിരുന്നു. ഫസ്റ്റ് സ്ലിപ്പിലെ ഫീല്‍ഡറാവട്ടെ ക്യാച്ച് സഞ്ജുവിനു വിടുകയും ചെയ്തു. ഇതോടെ രണ്ടു പേര്‍ക്കുമിടയിലൂടെ ബോള്‍ അതിവേഗം ബൗണ്ടറിയിലേക്കു പറന്നു.

ഇതു കണ്ട അര്‍ഷ്ദീപ് രോഷം കൊള്ളുകയായിരുന്നു. സഞ്ജുവിനോടു അദ്ദേഹം ആക്രോശിക്കുകയും ചെയ്തു. പക്ഷെ സഞ്ജു വളരെ നിസാരമായി ചിരിച്ചുകൊണ്ടായിരുന്നു ഇതിനോടു പ്രതികരിച്ചത്.

SANJU SAMSON

ബാറ്റിങില്‍ കസറണം

ഇന്ത്യ ഡി ടീമിനു വേണ്ടി വിക്കറ്റ് കീപ്പിങില്‍ നിരാശപ്പെടുത്തിയതോടെ സഞ്ജു സാംസണിനു ഇനി ബാറ്റിങ് കൂടുതല്‍ നിര്‍ണായകമായിരിക്കുകയാണ്. വിക്കറ്റ് കീപ്പിങിലെ ക്ഷീണം വലിയൊരു ഇന്നിങ്‌സുമായി തീര്‍ക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതുണ്ട്. കാരണം ഇനി വിക്കറ്റ് കീപ്പിങിലും ഫ്‌ളോപ്പായി മാറിയാല്‍ അടുത്ത കളിയില്‍ സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കി പകരം ഭരതിനെ കളിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇതു മാത്രല്ല മറ്റൊരു കളിയില്‍ ഇന്ത്യ സി ടീമിനു വേണ്ടി ഇഷാന്‍ കിഷന്‍ ആദ്യദിനം കിടിലന്‍ സെഞ്ച്വറിയുമായി കസറിയതും സഞ്ജുവിനു ക്ഷീണമാണ്. ദേശീയ ടീമിലേക്കുള്ള താരത്തിന്റെ മടങ്ങിവരവിന് ഇതു വഴിയൊരുക്കിയേക്കും.

Story first published: Friday, September 13, 2024, 6:40 [IST]
Other articles published on Sep 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+