For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy 2024: 13, 16; ദുരന്തമായി ഭരത്, ശ്രേയസ് തെറ്റ് തിരുത്തും? അടുത്ത കളിയില്‍ സഞ്ജു തന്നെ!

അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു പ്ലെയിങ് ഇലവനിലേക്കു വഴി തുറക്കുന്നു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിനായി അടുത്ത മല്‍സരത്തില്‍ സഞ്ജു കളിക്കുമെന്നുറപ്പായിരിക്കുകയാണ്. ഇന്ത്യ സി ടീമുമായി ഇപ്പോള്‍ നടക്കുന്ന മല്‍സരത്തില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം കെഎസ് ഭരതിനെയാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിപ്പിച്ചത്.

ബാറ്റിങില്‍ ഭരത് രണ്ടിന്നിങ്‌സുകളിലും തികഞ്ഞ പരാജയമായി മാറിയിരുന്നു. ഇതാണ് സഞ്ജുവിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല. പകരം ഇഷാന്‍ കിഷനും ഭരതുമായിരുന്നു വിക്കറ്റ് കീപ്പര്‍മാരായി സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ പരിക്കു കാരണം ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ നിന്നും ഇഷാന്‍ പിന്‍മാറിയതോടെ അവസാന നിമിഷം സഞ്ജുവിനു ടീമിലേക്കു വിളിയെത്തുകയായിരുന്നു.

KS BHARAT

ദുരന്തമായി ഭരത്

ടെസ്റ്റ് ക്രിക്കറ്റില്‍ നേരത്തേ റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്നു കെഎസ് ഭരത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അദ്ദേഹത്തിനു ലഭിച്ച അവസരമാണ് ദുലീപ് ട്രോഫി. പക്ഷെ ആദ്യ കളിയില്‍ ഭരത് വന്‍ ഫ്‌ളോപ്പായിരിക്കുകയാണ്.

വലിയൊരു ഇന്നിങ്‌സുമായി ഇന്ത്യ ഡി ടീമിന്റെ ഹീറോയാവാനുള്ള സുവര്‍ണാവസരമാണ് രണ്ടിന്നിങ്‌സുകളിലും താരം നഷ്ടപ്പെടുത്തിയത്. ഇന്ത്യ സിക്കെതിരേ ആദ്യ ഇന്നിങ്‌സില്‍ ആറാം നമ്പറില്‍ ഇറങ്ങിയ ഭരതിനു 13 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 42 ബോളില്‍ നിന്നും രണ്ടു ഫോറുള്‍പ്പെടെയായിരുന്നു ഇത്. സ്പിന്നര്‍ മാനവ് സുത്തറിന്റെ ബൗളിങില്‍ ബാബ ഇന്ദ്രജിത്ത് പിടികൂടിയാണ് ഭരത് ക്രീസ് വിട്ടത്.

രണ്ടാമിന്നിങ്‌സില്‍ താരം ഇതിനു പ്രായശ്ചിത്തം ചെയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും അതും സംഭവിച്ചില്ല. വീണ്ടും 20 റണ്‍സ് പോലും തികയ്ക്കാതെ ഭരത് വിക്കറ്റ് പീഴാക്കി. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച താരം 20 ബോളില്‍ നിന്നു മൂന്നു ഫോറടക്കം 16 റണ്‍സാണ് നേടിയത്. മാനവ് സുത്തറിന്റെ ബൗളിങില്‍ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ ഭരതിനെ രജത് പാട്ടിധാര്‍ പിടികൂടുകയായിരുന്നു.

സഞ്ജുവിന്റെ ഊഴം

കെഎസ് ഭരതിനു ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയതോടെ ഈ മാസം 12 മുതല്‍ ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ എയുമായി നടക്കാനിരിക്കുന്ന അടുത്ത മല്‍സരത്തില്‍ സഞ്ജു സാംസണിനു നറുക്കുവീഴും. ഇന്ത്യ ഡി ടീമിനോടൊപ്പം ചേര്‍ന്ന അദ്ദേഹം ബാറ്റിങ് പരിശീലനം നടത്തുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. അടുത്ത കളിയില്‍ സഞ്ജുവിനെ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ കാണാന്‍ സാധിക്കുമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്.

SANJU SAMSON

ടെസ്റ്റ് ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്‌നങ്ങളിലൊന്നാണ്. അതിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി കൂടി ആയിരിക്കും ഇപ്പോള്‍ നടക്കുന്ന ദുലീപ് ട്രോഫി. റെഡ് ബോള്‍ ഫോര്‍മാറ്റുകളിലും താന്‍ കേമനാണെന്നു സെലക്ടര്‍മാര്‍ക്കു കാണിച്ചു കൊടുക്കാന്‍ സഞ്ജുവിനു ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഇത്. അതുകൊണ്ടു തന്നെ ഇതു അദ്ദേഹം മുതലാക്കിയേ തീരൂ.

ഇന്ത്യ ഡിയുടെ ലീഡ് 200 കടന്നു

ദുലീപ് ട്രോഫിയില്‍ റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ഇന്ത്യ സി ടീമിനെതിരേ ഇന്ത്യ ഡിയുടെ ലീഡ് 200 കടന്നിരിക്കുകയാണ്. നാലു റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനു ഇറങ്ങിയ ശ്രേയസ് അയ്യരുടെ ടീം രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാമിന്നിങ്സില്‍ എട്ടു വിക്കറ്റിനു 206 റണ്‍സെന്ന നിലയിലാണ്.

രണ്ടു വിക്കറ്റുകള്‍ ശേഷിക്കെ അവര്‍ക്കു ഇപ്പോള്‍ 202 റണ്‍സിന്റെ ലീഡുണ്ട്. ദേവ്ദത്ത് പടിക്കല്‍ (56), ശ്രേയസ് (54) എന്നിവരുടെ ഫിഫ്റ്റികളാണ് ടീമിനു കരുത്തായത്. റിക്കി ഭൂയ് 44 റണ്‍സും സ്‌കോര്‍ ചെയ്തു.

Story first published: Saturday, September 7, 2024, 7:30 [IST]
Other articles published on Sep 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+