Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: 50 എങ്കിലും നേടുമോ സഞ്ജു? ഇല്ലെങ്കില്‍ തീര്‍ന്നു!! ആ ടീമില്‍ വാട്ടര്‍ബോയ് ആവും

അനന്ത്പൂര്‍: വലിയൊരു ഇന്നിങ്‌സുമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു അവകാശവാദമുന്നയിക്കാന്‍ സഞ്ജു സാംസണിനു ഇത്തവണയെങ്കിലും സാധിക്കുമോ? ദുലീപ് ട്രോഫിയുടെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ആരാധകരുടെ മനസ്സിലുയരുന്ന പ്രധാന ചോദ്യമാണിത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിനു വേണ്ടിയാണ് സഞ്ജു പാഡണിയുക. അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ഇന്ത്യ ബി ടീമുമായിട്ടാണ് ശ്രേയസും സംഘവും കൊമ്പുകോര്‍ക്കുന്നത്.

നേരേേത്ത രണ്ടാം റൗണ്ടില്‍ സഞ്ജുവിനു പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു റണ്‍സ് മാത്രമെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ അഗ്രസീവായി തുടങ്ങിയ ശേഷം 40 റണ്‍സിനും വിക്കറ്റ് കൈവിടുകയായിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ വലിയൊരു ഇന്നിങ്‌സ് തന്നെ സഞ്ജു കളിച്ചേ തീരൂ. ഇതിന്റെ കാരണമറിയാം.

SANJU SAMSON

ഭീഷണിയായി ഇഷാന്‍

ഇന്ത്യന്‍ ടീം മാനേജ്‌മെന്റെയും ബിസിസിഐയുടെ ബ്ലാക്ക്‌ലിസ്റ്റിലായിരുന്ന ഇഷാന്‍ കിഷന്റെ ശക്തമായ തിരിച്ചുവരവ് സഞ്ജു സാംസണിന്റെ കരിയറിനു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ഇതിനകം തന്നെ സെലക്ടര്‍മാരുടെയും ബിസിസിഐയുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിനു തൊട്ടരികിലുമാണ് ഇപ്പോള്‍ ഇഷാന്‍.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കു അടുത്തിടെയാണ് താരം തിരിച്ചെത്തിയത്. നേരത്തേ ദേശീയ ടീമില്‍ സ്ഥാനം നഷ്ടമാവുകയും ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഇഷാന്‍ പുറത്താക്കപ്പെടുകയും ചെയ്തത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ അവഗണിച്ചതിനായിരുന്നു. ഇപ്പോള്‍ തെറ്റ് തിരുത്തിയാണ് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ തുടരെ കളിച്ചുകൊണ്ടിരിക്കുന്നത്.

ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചാണ് ഇഷാന്‍ അടുത്തിടെ ആഭ്യന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയത്. ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന അദ്ദേഹം സെഞ്ച്വറിയോടെ തിരിച്ചുവരന് ഗംഭീരമാക്കുകയും ചെയ്തു. ഇതിനു ശേഷം ദുലീപ് ട്രോഫിയിലെ ആദ്യ മല്‍സരം നഷ്ടമായെങ്കിലും രണ്ടാമത്തെ കളിയില്‍ കിടിലന്‍ സെഞ്ച്വറിയുമായി തിരിച്ചെത്തി. മടങ്ങിവരവില്‍ നേടിയ രണ്ടു സെഞ്ച്വറികളോടെ ഇന്ത്യന്‍ ടീമിലേക്കും ഇഷാന്‍ അവകാശവാദമുന്നയിച്ചിരിക്കുകയാണ്.

ദുലീപ് ട്രോഫിയുടെ അവസാന റൗണ്ടില്‍ സി ടീമിനു വേണ്ടി വീണ്ടുമൊരു സെഞ്ച്വറി കൂടി നേടാനായാല്‍ അദ്ദേഹം അടുത്ത പരമ്പരയില്‍ ഉറപ്പായും ടീമിലുണ്ടാവും. മാത്രമല്ല ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനവും കൈക്കലാക്കും.

ISHAN KISHAN

സഞ്ജുവിനു ഡു ഓര്‍ ഡൈ

ബംഗ്ലാദേശുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം നേരത്തേ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയായിരുന്നു സഞ്ജു സാംസണ്‍. കാരണം വരാനിരിക്കുന്ന ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ കടുപ്പമേറിയ ടെസ്റ്റ് പരമ്പരകള്‍ പരിഗണിച്ച് റിഷഭ് പന്തിനു ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. അതിനാല്‍ തന്നെ പകരം ഈ റോള്‍ സഞ്ജുവിനായിരിക്കുമെന്നും സൂചനകളുണ്ടായിരുന്നു.

എന്നാല്‍ ഇഷാന്‍ കിഷന്റെ രണ്ടാംവരവ് എല്ലാം കുളമാക്കിയിരിക്കുകയാണ്. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ അദ്ദേഹവും ടീമിലുണ്ടായേക്കുമെന്നാണ് സൂചനകള്‍. തിരിച്ചുവരവില്‍ രണ്ടു സെഞ്ച്വറികളുമായി തകര്‍പ്പന്‍ ഫോമിലായതിനാല്‍ തന്നെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറുടെ റോള്‍ കിട്ടിയാലും അദ്ഭുതമില്ല.

എന്നാല്‍ സഞ്ജുവാകട്ടെ അവസാനം കളിച്ച നാലു ഇന്നിങ്‌സുകളെടുത്താല്‍ ഒരു ഫിഫ്റ്റി പോലുമില്ല. ശ്രീലങ്കയുമായുള്ള രണ്ടു ടി20കളിലും ഡെക്കായ അദ്ദേഹം ദുലീപ് ട്രോഫിയിലെ കഴിഞ്ഞ രണ്ടിന്നിങ്‌സില്‍ 5, 40 സ്‌കോറുകള്‍ക്കു പുറത്താവുകയും ചെയ്തു. ഇനി നാളെ തുടങ്ങുന്ന അവസാന റൗണ്ടിലും ബാറ്റിങില്‍ തിളങ്ങിയില്ലെങ്കില്‍ ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ സഞ്ജുവിനു വാട്ടര്‍ ബോയിയുടെ റോളായിരിക്കും.

വിക്കറ്റ് കീപ്പിങില്‍ ഇഷാന്‍ വരികയും ചെയ്യും. അതുകൊണ്ടു തന്നെ സെഞ്ച്വറി നേടാനായില്ലെങ്കിലും രണ്ടിന്നിങ്‌സും ഫിഫ്റ്റിയെങ്കിലും അദ്ദേഹം ദുലീപ് ട്രോഫിയിലെ അടുത്ത കളിയില്‍ നേടിയേ തീരൂ. ഇല്ലെങ്കില്‍ സഞ്ജുവിന്റെ കരിയര്‍ തന്നെ തുലാസിലാവുമെന്ന കാര്യമുറപ്പാണ്.

Story first published: Wednesday, September 18, 2024, 17:35 [IST]
Other articles published on Sep 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+