Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy 2024: ഇന്ത്യ ഡിയെ നയിക്കാന്‍ സഞ്ജു! ശ്രേയസ് പുറത്തേക്ക്, വമ്പന്‍ ട്വിസ്റ്റ് ഉടന്‍?

അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ പകരക്കാരനായി ഇന്ത്യന്‍ ഡി ടീമിലേക്കു വന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു വൈകാതെ ക്യാപ്റ്റന്‍സിയും ലഭിച്ചേക്കും. നിലവില്‍ മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരാണ് ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ടൂര്‍ണമെന്റിലെ അവസാന മല്‍സരത്തില്‍ സഞ്ജുവിനു ക്യാപ്റ്റനായി നറുക്കു വീണേക്കുമെന്നാണ് വിവരം.

നേരത്തേ പ്രഖ്യാപിച്ച ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പരിക്കു കാരണം യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ അവസാന നിമിഷം പിന്‍മാറിയതോടെ അദ്ദേഹത്തിനു തികച്ചും അപ്രതീക്ഷിതമായി ടീമിലേക്കു വിളിയെത്തുകയായിരുന്നു.

SANJU SAMSON

പക്ഷെ ഇപ്പോള്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ സഞ്ജുവിനു പകരം കെഎസ് ഭരതിനെയാണ് പ്ലെയിങ് ഇലവനില്‍ അവര്‍ ഉള്‍പ്പെടുത്തിയത്. അടുത്ത കളിയില്‍ പ്ലെയിങ് ഇലവനിലേക്കു അദ്ദേഹത്തെ തിരിച്ചുവിളിക്കുമെന്നാണ് സൂചനകള്‍. ഇതിനിടെയാണ് ടീമിന്റെ നായകസ്ഥാനവും സഞ്ജുവിനെ തേടിയെത്താന്‍ പോവുന്നത്.

നായകസ്ഥാനത്തേക്കു സഞ്ജു ?

ദുലീപ് ട്രോഫിയിലെ അടുത്ത റൗണ്ട് മല്‍സരങ്ങള്‍ ആരംഭിക്കുന്നത് ഈ മാസം 12 മുതലാണ്. ശുഭ്മന്‍ ഗില്ലിന്റെ ഇന്ത്യ എ ടീമാണ് അടുത്ത കളിയില്‍ ഇന്ത്യ ഡി ടീമിന്‍റെ എതിരാളികള്‍. ഈ മല്‍സരത്തിലും ശ്രേയസ് അയ്യര്‍ തന്നെ നായകസ്ഥാനത്തു തുടരാനാണ് സാധ്യത.

എന്നാല്‍ മൂന്നാമത്തെയും അവസാനത്തെയും മല്‍സരമാരംഭിക്കുന്നത് ഈ മാസം 19 മുതലാണ്. അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ഇന്ത്യ ബി ടീമുമായിട്ടാണ് ഡി ടീമിന്റെ അവസാന അങ്കം. ഈ മല്‍സരത്തില്‍ ടീമിനെ നയിക്കാന്‍ ശ്രേയസുണ്ടാവാന്‍ സാധ്യതയില്ല. കാരണം 19 മുതലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു ചെന്നൈയില്‍ തുടക്കമാവുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് തീര്‍ച്ചയായും ഉണ്ടാവാന്‍ തന്നെയാണ് സാധ്യത. ഇപ്പോള്‍ നടക്കുന്ന മല്‍സരത്തില്‍ രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമായി ശ്രേയസ് (54 റണ്‍സ്) തിളങ്ങുകയും ചെയ്തിരുന്നു. ശ്രേയസ് ടെസ്റ്റ് ടീമിലേക്കു വന്നാല്‍ ദുലീപ് ട്രോഫിയില്‍ ഡി ടീമിനു പുതിയൊരു ക്യാപ്റ്റനെ കണ്ടെത്തേണ്ടതായി വരും.

ഈ റോളിലേക്കു സഞ്ജു സാസണിനാവും നറുക്കു വീഴുക. കാരണം ശ്രേയസ് കഴിഞ്ഞാല്‍ നായകനെന്ന നിലയില്‍ ടീമിലെ ഏറ്റവു അനുഭവസമ്പത്തുള്ള താരം സഞ്ജുവാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനാവും പ്രഥമ പരിഗണന ലഭിച്ചേക്കുക.

SHREYAS IYER

ആഭ്യന്തര ക്രിക്കറ്റില്‍ കേരളാ ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു. രഞ്ജി ട്രോഫിയില്‍ ടീമിനെ നയിക്കുന്നതിനാല്‍ തന്നെ ഈ അനുഭവസമ്പത്ത് ദുലീപ് ട്രോഫിയിലും അദ്ദേഹത്തെ സഹായിക്കും. മാത്രല്ല ഐപിഎല്ലില്‍ 2021 മുതല്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചുകൊണ്ടിരിക്കുന്നതും സഞ്ജുവാണ്.

2023ലെ സീസണില്‍ അദ്ദേഹത്തിനു കീഴില്‍ ടീം ഫൈനലില്‍ കടക്കുകയും ചെയ്തിരുന്നു. ഈ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഇന്ത്യ ഡി ടീമിന്റെ നായകസ്ഥാനത്തേക്കു സഞ്ജുവിനേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ ലഭിക്കാനുമില്ല.

ടെസ്റ്റ് കുപ്പായം സ്വപ്‌നം കണ്ട് സഞ്ജു

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളില്‍ ഇനിയും സ്ഥാനമുറപ്പിച്ചിട്ടില്ലെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കുകയെന്ന സ്വപ്‌നം ഉടന്‍ യാഥാര്‍ഥ്യമാവുനെന്ന ശുഭപ്രതീക്ഷയിലാണ് സഞ്ജു സാംസണ്‍. റെഡ് ബോളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് വലിയ ആഗ്രഹങ്ങളിലൊന്നാണെന്നു അദ്ദേഹം പല തവണ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

ദുലീപ് ട്രോഫിക്കു ശേഷം മറ്റൊരു റെഡ് ബോള്‍ ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയും തുടങ്ങാനിരിക്കുകയാണ്. രണ്ടു ടൂര്‍ണമെന്റുകളിലും സ്ഥിരതയാര്‍ന്ന ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ തീര്‍ച്ചയായും സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സഞ്ജുവിനു സാധിക്കുകയും ചെയ്യും. കാര്യങ്ങള്‍ അനുകൂലമായി വന്നാല്‍ ഈ വര്‍ഷം തന്നെ ടെസ്റ്റില്‍ അദ്ദേഹത്തെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാനിടയുണ്ട്.

Story first published: Saturday, September 7, 2024, 10:57 [IST]
Other articles published on Sep 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+