For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy 2024: 2 കളിയില്‍ ഇത്രയും സിക്‌സോ, കിങായി സഞ്ജു!! ടി20യില്‍ ഫസ്റ്റ് ചോയ്‌സ്?

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. സമാപിച്ച ദുലീപ് ട്രോഫിയില്‍ സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് അദ്ദേഹം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരേ തീര്‍ച്ചയായും താന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നതായും സഞ്ജു കാണിച്ചുതന്നിരിക്കുകയാണ്.

ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യ ഡി ടീമിനു വേണ്ടിയാണ് ദുലീപ് ട്രോഫിയില്‍ അദ്ദേഹം കളിക്കാനിറങ്ങിയത്. ആദ്യ മല്‍സരത്തില്‍ പ്ലെയിങ് ഇലവന്റെ ഭാഗമാവാന്‍ സാധിച്ചില്ലെങ്കിലും തുടര്‍ന്നുള്ള രണ്ടു കളിയിലും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്നു സഞ്ജു. സെഞ്ച്വറിയടക്കം നേടി ബാറ്റിങില്‍ അദ്ദേഹം കസറുകയയും ചെയ്തു.

SANJU SAMSON

സിക്‌സര്‍ വീരന്‍

ദുലീപ് ട്രോഫിയില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ ഇന്ത്യന്‍ ഡി ടീമിനായി കളിച്ചുള്ളൂവെങ്കിലും സിക്‌സര്‍ വീരന്‍മാരില്‍ ഒന്നാമവാനാന്‍ സഞ്ജു സാംസണിനു ഇതു ധാരാളമായിരുന്നു. രണ്ടു മല്‍സരങ്ങളിലായി നാലു ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് വീശിയത്. ഇവയില്‍ നിന്നും എട്ടു സിക്‌സറുകള്‍ അടിച്ചെടുക്കുകയും ചെയ്തു.

ടീമംഗമായ റിക്കി ഭൂയിയും എട്ടു സിക്‌സറുകള്‍ തന്നെ നേടി രണ്ടാമതെത്തിയെങ്കിലും അദ്ദേഹം സഞ്ജുവിനേക്കാള്‍ രണ്ടിന്നിങ്‌സുകള്‍ അധികം കളിച്ചിട്ടുണ്ട്. ആറിന്നിങ്‌സുകളിലാണ് ഭൂയ് എട്ടു സിക്‌സര്‍ പായിച്ചത്. അക്ഷര്‍ പട്ടേല്‍ (7 സിക്‌സര്‍), റിയാന്‍ പരാഗ് (7), ആകാശ്ദീപ് (5), മുഷീര്‍ ഖാന്‍ (5) എന്നിവരാണ് സിക്‌സര്‍ നേട്ടത്തില്‍ മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ള താരങ്ങള്‍. ഇഷാന്‍ കിഷന് നാലു ഇന്നിങ്‌സില്‍ വെറും മൂന്നു സിക്‌സറുകള്‍ നേടാനേ കഴിഞ്ഞുള്ളൂ

ഇന്ത്യ ഡി ടീമിനായി നാലു ഇന്നിങ്‌സുകളില്‍ നിന്നും 196 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 49 ശരാശരിയില്‍ 95.60 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറി തന്റെ പേരില്‍ കുറിക്കാനും സഞ്ജുവിനായിരുന്നു.

ഇന്ത്യ ബിക്കെതിരേ കഴിഞ്ഞ ദിവസം ഇന്ത്യ ഡി 257 റണ്‍സിനു ജയിച്ച കളിയിലാണ് ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയത്. 101 ബോളില്‍ 12 ഫോറും മൂന്നു സിക്‌സറുമടക്കം 106 റണ്‍സുമായി സഞ്ജു മിന്നിക്കുകയായിരുന്നു.

ബംഗ്ലാദേശിനെതിരേ ഫസ്റ്റ് ചോയ്‌സ്?

അടുത്ത മാസമാണ് ബംഗ്ലാദേശുമായി മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ ഏറ്റുമുട്ടുക. ഈ പരമ്പരയ്ക്കുള്ള ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കാനിടയുണ്ട്. വരാനിരിക്കുന്ന തിരക്കേറിയ അന്താരാഷ്ട്ര മല്‍സരങ്ങള്‍ പരിഗണിച്ചാണിത്.

SANJU SAMSON

ന്യൂസിലാന്‍ഡുമായി അടുത്ത മാസം മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ കളിക്കാനിരിക്കുകയാണ്. അതിനു പിന്നാലെ സൗത്താഫ്രിക്കയില്‍ നാലു ടി20കളുടെ പരമ്പരയുണ്ട്. തുടര്‍ന്നു ഓസ്‌ട്രേലിയയിലേക്കു പറക്കുന്ന ഇന്ത്യന്‍ ടീം അവിടെ അഞ്ചു ടെസ്റ്റുകളും കളിക്കും.

ഈ രണ്ടു ടെസ്റ്റ് പരമ്പരകളിലും ടീമിന്റെ തുറുപ്പുചീട്ടാണ് റിഷഭ്. അതുകൊണ്ടു തന്നെയാണ് ബംഗ്ലാദേശിനെതിരായ അപ്രസക്തമായ പരമ്പരയില്‍ റിഷഭിനു വിശ്രമം നല്‍കാന്‍ ഇന്ത്യ ആലോചിക്കുന്നത്. റിഷഭിന്റെ അഭാവം സഞ്ജു സാംസണിനെ ഈ പരമ്പരയില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും ഉയര്‍ത്തും.

ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനവും സിക്‌സര്‍ വേട്ടയില്‍ ഒന്നാമനായതും അദ്ദേഹത്തിനു പ്ലസ് പോയിന്റായി മാറുന്ന കാര്യങ്ങളാണ്. സഞ്ജുവിനെക്കൂടാതെ ഇഷാന്‍ കിഷനായിരിക്കും ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായേക്കുക. കാരണം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

Story first published: Monday, September 23, 2024, 6:31 [IST]
Other articles published on Sep 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+