Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy 2024: അക്ഷറില്ല, ഇന്ത്യ ഡിയുടെ ഹീറോയാവാന്‍ സഞ്ജു റെഡി! അടുത്ത കളിക്ക് ഈ 11

അനന്ത്പൂര്‍: ദുലീപ് ട്രോഫി റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തോല്‍വിയേറ്റു വാങ്ങിയ ശ്രേയസ് അയ്യരുടെ ഇന്ത്യ ഡി ടീം അടുത്ത റൗണ്ടില്‍ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം റൗണ്ടില്‍ മായങ്ക് അഗര്‍വാളിന്റെ ഇന്ത്യ എ ടീമാണ് അവരുടെ എതിരാളികള്‍. ആദ്യ കളിയില്‍ റുതുരാജ് ഗെയ്ക്വാദ് നയിച്ച ഇന്ത്യ സി ടീമിനോടു നാലു വിക്കറ്റിന്റെ തോല്‍വിയാണ് ശ്രേയസിനും സംഘത്തിനും നേരിട്ടത്.

അതിനാല്‍ തന്നെ അടുത്ത മല്‍സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ഡി ടീം ലക്ഷ്യമിടുന്നില്ല. കഴിഞ്ഞ കളിയിലെ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും അവര്‍ കളത്തിലിറങ്ങുക. ഇന്ത്യ ഡിയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

SANJU SAMSON

ഭരതിനു പകരം സഞ്ജു

ഇന്ത്യ സിക്കെതിരായ ആദ്യ പോരാട്ടത്തില്‍ കെഎസ് ഭരതായിരുന്നു ഇന്ത്യ ഡി ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായത്. മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കളിപ്പിച്ചില്ല. ദുബായിലായിരുന്ന സഞ്ജു ടീമിനൊപ്പം ചേരാന്‍ വൈകിയതു കാരണമാണ് ഭരതിനു നറുക്കു വീണതെന്നാണ് വിവരം.

കാരണം നേരത്തേ പ്രഖ്യാപിച്ച ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ പരിക്കേറ്റു പുറത്തായതോടെയാണ് പകരക്കാരനായി സഞ്ജുവിനു അവസാന നിമിഷം ടീമിലേക്കു വിളിയിയെത്തിയത്. ഈ കാരണത്താല്‍ തന്നെ മലയാളി താരത്തിനു പുറത്തിരിക്കേണ്ടി വരികയും ചെയ്തു.

അദ്ദേഹത്തിനു പകരം കളിച്ച ഭരതിനു രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ തിളങ്ങാന്‍ സാധിച്ചില്ല. സ്പിന്നര്‍ മാനവ് സുത്തറാണ് രണ്ടു തവണയും അദ്ദേഹത്തെ പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ആറാം നമ്പറില്‍ കളിച്ച ഭരത് 42 ബോളില്‍ 13 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. രണ്ടാമിന്നിങ്‌സിലും താരം നിരാശപ്പെടുത്തി. 20 ബോളില്‍ 16 റണ്‍സ് മാത്രമേ ഭരത് നേടിയുള്ളൂ.

ഭരതിനു പകരം അടുത്ത മല്‍സരത്തില്‍ സഞ്ജുവിനെ ശ്രേയസ് കളിപ്പിക്കുമെന്നുറപ്പാണ്. ടീമിനൊപ്പം ചേര്‍ന്ന ശേഷം അദ്ദേഹം ബാറ്റിങ് പരിശീലനം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. റെഡ് ബോള്‍ ഫോര്‍മാറ്റിലും തന്റെ കഴിവ് തെളിയിക്കാന്‍ സഞ്ജുവിനു ലഭിക്കുന്ന അവസരമായിരിക്കും ദുലീപ് ട്രോഫി. മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ ഇന്ത്യക്കായി ടെസ്റ്റില്‍ കളിക്കുകയെന്ന അദ്ദേഹത്തിന്റെ സ്വപ്‌നവും അധികം വൈകാതെ യാഥാര്‍ഥ്യമായി മാറിയേക്കും.

അക്ഷര്‍ കളിക്കില്ല

ഇടംകൈയന്‍ സ്പിന്നറും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേല്‍ അടുത്ത കളിയില്‍ ഇന്ത്യ ഡിക്കൊപ്പമുണ്ടാവില്ല. കാരണം ബംഗ്ലാദേശുമായി 19ന് ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനു മുന്നോടിയായി 12ന് തുടങ്ങുന്ന ടീമിന്റെ പരിശീലന ക്യാംപില്‍ അക്ഷറിനു ചേരേണ്ടതുണ്ട്. ഈ കാരണത്താലാണ് ഇനിയുള്ള മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമാവുന്നത്.

AXAR PATEL

അക്ഷറിന്റെ പിന്‍മാറ്റം ശ്രേയസിനും സംഘത്തിനും വലിയ ക്ഷീണം തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. കാരണം കഴിഞ്ഞ മല്‍സരത്തില്‍ എട്ടിനു 76ലേക്കു വീണ ഇന്ത്യ ഡി ടീമിന്റെ മാനംകാത്തത് അദ്ദേഹം നേടിയ 86 റണ്‍സാണ്.

രണ്ടാമിന്നിങ്‌സില്‍ 28 റണ്‍സും അക്ഷര്‍ നേടിയിരുന്നു. ബൗളിങില്‍ രണ്ടിന്നിങ്‌സുകളിലായി മൂന്നു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. അക്ഷറിനു പകരം അടുത്ത മല്‍സരത്തില്‍ ഡിയുടെ പ്ലെയിങ് ഇലവനിലെത്തുക മറ്റൊരു ഓള്‍റൗണ്ടറായ സൗരഭ് കുമാറായിരിക്കും.

ഇന്ത്യ ഡി സാധ്യതാ 11

അതര്‍വ്വ ടെയ്‌ഡെ, യാഷ് ദുബെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിക്കി ഭുയ്, സൗരഭ് കുമാര്‍, സാരാന്‍ഷ് ജെയിന്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ആദിത്യ തകാരെ.

Story first published: Monday, September 9, 2024, 18:19 [IST]
Other articles published on Sep 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+