Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy 2024: പരാഗ് എന്താണ് കാണിച്ചത്? കോച്ചുമാര്‍ ആ പിഴവ് തിരുത്തണം | മുന്‍ പാക് താരം

ഇന്തന്‍ ക്രിക്കറ്റിലെ ഭാവി സെന്‍സേഷനാവാന്‍ പോവുന്ന യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനു ഉപദേശവുമായി പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയുമായുള്ള പോരാട്ടത്തില്‍ ബി ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് താരം. ആദ്യ ഇന്നിങ്‌സില്‍ നല്ല തുടക്കം ലഭിച്ച ശേഷം പരാഗ് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

അഗ്രസീവ് ബാറ്റിങ് കാഴ്ച വച്ച അദ്ദേഹം 29 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കം 37 റണ്‍സ് സ്‌കോര്‍ ചെയ്താണ് മടങ്ങിയത്. ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിന്‍റെ ബൗളിങില്‍ ദേവ്ദത്ത് പടിക്കലിനു ക്യാച്ച് സമ്മാനിച്ചാണ് താരം ക്രീസ് വിട്ടത്. പരാഗ് പുറത്തായ രീതിയെയാണ് സ്വന്തം യൂട്യൂബ് ചാനലില്‍ ബാസിത് വിമര്‍ശിച്ചത്. മാത്രമല്ല യുവതാരത്തിനു അദ്ദേഹം മുന്നറിയിപ്പും നല്‍കി.

RIYAN PARAG

വലിയ ഇന്നിങ്‌സുകള്‍ കളിക്കൂ

റിയാന്‍ പരാഗ് ഒരുപാട് പ്രതിഭയുള്ള താരമാണ്. വളരെ അനായാസമായിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. മിഡ് ഓഫിനു മുകളിലൂടെയുള്ള പരാഗിന്റെ ആ സിക്‌സര്‍ ലോകോത്തരം തന്നെയായിരുന്നു. പക്ഷെ സ്വന്തം പ്രതിഭയോടു അദ്ദേഹം നീതി പുലര്‍ത്തുന്നില്ല.

ഒരു സമയം ഒരു സെഷനെന്ന നിലയില്‍ കളിക്കാന്‍ പരാഗ് ശ്രമിക്കണം. ശ്രേയസ് അയ്യരെപ്പോലെ വളരെ അഗ്രസീവയാണ് അദ്ദേഹം കളിച്ചത്. നിങ്ങള്‍ കൗണ്ടര്‍ അറ്റാക്ക് നടത്തുന്നത് നല്ലതു തന്നെയണ്. പക്ഷെ നിങ്ങള്‍ അതില്‍ വിജയിച്ചു കഴിഞ്ഞാല്‍ വലിയ ഇന്നിങ്‌സാക്കി ഇതു മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നും പരാഗിനെ ബാസിത് അലി ഉപദേശിക്കുന്നു.

കോച്ചുമാര്‍ ഉപദേശിക്കണം

റിയാന്‍ പരാഗ് തനിക്കു ലഭിച്ചു കൊണ്ടിരിക്കുന്ന അവസരങ്ങള്‍ മുതലാക്കുകയും വലിയ സ്‌കോറുകള്‍ നേടുകയും ചെയ്യേണ്ട സമയമാണിത്. ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്. അതിനു ശേഷം ഓസ്‌ട്രേലിയയുമായുള്ള പരമ്പരയുമുണ്ട്.

വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ പരാഗ് ശ്രദ്ധിക്കരുത്. ദുലീപ് ട്രോഫിയില്‍ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ നിങ്ങള്‍ക്കു നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചു. ഈ മല്‍സരത്തിലും അഗ്രസീവായാണ് പരാഗ് കളിച്ചത്. ഈ മല്‍സരത്തില്‍ (രണ്ടാം റൗണ്ട്) നിങ്ങള്‍ 30-35 റണ്‍സ് നേടി. അതിനു ശേഷം ഈ തരത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്താന്‍ പാടില്ല.

പരാഗിനോടു കോച്ചുമാര്‍ സംസാരിക്കണം. ഈ രീതിയിലുള്ള ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് കൈവിടരുതെന്നു താരത്തെ ഉപദേശിക്കുകയും വെണമെന്നും ബാസിത് അലി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ടീമിലെ ചില വലിയ താരങ്ങളുമായിട്ടാണ് ഇപ്പോള്‍ പരാഗിന്റെ മല്‍സരം. അവര്‍ ആരൊക്കെയാണെന്നു നമുക്കെല്ലാം അറിയുകയും ചെയ്യാം. അടുത്ത രണ്ട്-മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിരമിക്കും. അതിനാല്‍ തന്നെ കഴിയുന്നത്രും നന്നായി പരാഗ് പെര്‍ഫോം ചെയ്യണമെന്നും അലി ഉപദേശിക്കുന്നു.

RIYAN PARAG

പരാഗിന്റെ അരങ്ങേറ്റം

ഈ വര്‍ഷം ജൂലൈയില്‍ നടന്ന ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലൂടെയാണ് റിയാന്‍ പരാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. സിംബാബ്‌വെയുമായുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെയായിരുന്നു ഇത്. ശുഭ്മന്‍ ഗില്ലിനു കീഴില്‍ രണ്ടാംനിര ടീമിനെയാണ് ഇന്ത്യ ഇറക്കിയത്.

അതിനുശേഷം ശ്രീലങ്കന്‍ പര്യടനത്തിലെ ടി20, ഏകദിന പരമ്പരകളിലും പരാഗ് ഉള്‍പ്പെട്ടിരുന്നു. ബാറ്റിങില്‍ ഇനിയും കാര്യമായ ഇംപാക്ടുണ്ടാക്കാനായിട്ടില്ലെങ്കിലും ബൗളിങില്‍ ചില മികച്ച പ്രകടനങ്ങള്‍ താരം ഇതിനകം നടത്തിക്കഴിഞ്ഞു.

Story first published: Friday, September 13, 2024, 15:18 [IST]
Other articles published on Sep 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+