For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: എല്ലാ കണ്ണും സഞ്ജുവില്‍! റിങ്കു എത്ര റണ്ണടിക്കും, ശ്രദ്ധിക്കേണ്ടത് ഈ 3 കാര്യങ്ങള്‍

ദുലീപ് ട്രോഫിയുടെ രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ക്കു നാളെ (വ്യാഴം) തുടക്കമാവുകയാണ്. ആവേശകരമായ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ക്കു ശേഷമാണ് ടീമുകള്‍ അടുത്ത അങ്കത്തിനു കച്ചമുറുക്കുന്നത്. രണ്ടാം റൗണ്ടില്‍ ഇന്ത്യ എ ടീം ഏറ്റുമുട്ടുക ഇന്ത്യന്‍ ബി ടീമുമായിട്ടാണ്. മറ്റൊരു കളിയില്‍ ഇന്ത്യ ബിയും ഇന്ത്യ സിയും കൊമ്പുകോര്‍ക്കും.

ആദ്യ റൗണ്ടില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ബി, സി ടീമുകള്‍. കഴിഞ്ഞ മസരത്തില്‍ ശുഭ്മന്‍ ഗില്‍ നയിച്ച ഇന്ത്യ എ ടീമിനെ 76 റണ്‍സിനാണ് അഭിമന്യു ഈശ്വരന്റെ ബി ടീം തകര്‍ത്തുവിട്ടത്. മറ്റൊരു കളിയില്‍ റുതുരാജ് ഗെയ്ക്വാദിന്റെ സി ടീം നാലു വിക്കറ്റിനു ശ്രേയസ് അയ്യരുടെ ഡീം ടീമിനെയും മറികടക്കുകയായിരുന്നു.

RINKU SINGH

ആദ്യറൗണ്ടില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാണ് രണ്ടാം റൗണ്ടില്‍ ടീമുകള്‍ അണിനിരക്കുന്നത്. ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയവരെ രണ്ടാംറൗണ്ടില്‍ കാണാന്‍ സാധിക്കില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. അവര്‍ക്കു പകരം പുതിയ താരങ്ങള്‍ ടീമുകളിലേക്കു വന്നിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

റിങ്കുവിന്റെ പ്രകടനം എങ്ങനെയാവും?

ആദ്യ റൗണ്ടില്‍ ടീമില്‍ ഇടം കിട്ടാതെ പോയ റിങ്കു സിങ് രണ്ടാംറൗണ്ടില്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇന്ത്യ ബി ടീമിനു വേണ്ടിയാണ് അദ്ദേഹം രളിക്കാന്‍ തയ്യാറെടുക്കുന്നത്. ടി20യില്‍ ഇന്ത്യയുടെ ഫിനിഷര്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ അദ്ദേഹത്തിനു റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തന്റെ കഴിവ് തെളിയിക്കാനുള്ള അവസരമായിരിക്കും ഇത്.

ടി20യില്‍ മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കൊപ്പം റിങ്കുവിനുള്ളത്. 23 ടി20കളില്‍ നിന്നും 174.16 സ്‌ട്രൈക്ക് റേറ്റില്‍ രണ്ടു ഫിഫ്റ്റികളടക്കം 418 റണ്‍സ് താരം അടിച്ചെടുത്തിട്ടുണ്ട്. ഇനി ദുലീപ് ട്രോഫിയിലും കസറിയാല്‍ അതു റിങ്കുവിനു ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കും വഴി തുറന്നേക്കും.

ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനൊപ്പം മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. 47 മല്‍സരങ്ങളില്‍ നിന്നും 54.70 ശരാശരിയില്‍ 3173 റണ്‍സാണ് റിങ്കുവിന്റെ സമ്പാദ്യം. ഏഴു സെഞ്ച്വറികളും 20 ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 163 റണ്‍സുമാണ്.

സഞ്ജുവിനെ കളിപ്പിക്കില്ലേ?

ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിലെ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് മലയാളി താരം സഞ്ജു സാംസണ്‍. പക്ഷെ ആദ്യ കളിയില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. പകരം കെഎസ് ഭരതിനെയാണ് ഡി ടീം കളിപ്പിച്ചത്. രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ താരം ഫ്‌ളോപ്പാവുകയും ചെയ്തു.

SANJU SAMSON

അതുകൊണ്ടു തന്നെ രണ്ടാം റൗണ്ടില്‍ ഭരതിനു പകരം സഞ്ജു പ്ലെയിങ് ഇലവനിലേക്കു വരാനാണ് സാധ്യത. കളിക്കാന്‍ അവസരം ലഭിച്ചാല്‍ അതു നന്നായി മുതലെടുക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാനും അതു വഴി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കയറിപ്പറ്റാനും സഞ്ജുവിനു സാധിക്കുകയുള്ളൂ.

ശ്രേയസ് ബാറ്റ് കൊണ്ട് മറുപടി നല്‍കുമോ?

ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ തഴഞ്ഞ സെക്ടര്‍മാര്‍ക്കു വലിയൊരു ഇന്നിങ്‌സുമായി മറുപടി നല്‍കാന്‍ ശ്രേയസ് അയ്യര്‍ക്കു സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

നേരത്തേ ആദ്യ റൗണ്ടില്‍ ഇന്ത്യ ഡിക്കു വേണ്ടി രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം 44 ബോളില്‍ 54 റണ്‍സോടെ കസറിയിരുന്നു. രണ്ടാംറൗണ്ടില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമത്തിലായിരിക്കും ശ്രേയസ്. അതിനു കഴിഞ്ഞാല്‍ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹത്തിനു വിളിയും എത്തിയേക്കും.

Story first published: Wednesday, September 11, 2024, 17:29 [IST]
Other articles published on Sep 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+