For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: ശ്രേയസ്, പിന്നാലെ ദേവ്ദത്ത്! വൈശാഖ് പൊളിയല്ലേ? ഇന്ത്യ ഡിയുടെ മുനയൊടിച്ചു

അനന്തപൂര്‍: ദൂലീപ് ട്രോഫി റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ഇന്ത്യ സി ടീമിനെതിരേ വന്‍ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ് ശ്രേയസ് അയ്യരുടെ ഇന്ത്യ ഡി ടീം. ടോസ് നഷ്ടപ്പെട്ട ഡി ടീം ഒന്നാംദിനം ആദ്യ സെഷനില്‍ ലഞ്ച് ബ്രോക്കിനു പിരിയുമ്പോള്‍ഏഴു വിക്കറ്റിനു 76 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്. മുന്‍നിര ബാറ്റര്‍മാര്‍ തികഞ്ഞ പരാജയമായി മാറിയതാണ് ഡി ടീമിനെ കളിയില്‍ ബാക്ക്ഫൂട്ടിലാക്കിയിരിക്കുന്നത്.

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെയെല്ലാം ഡി ടീമിനു ഇതിനകം നഷ്ടമായിക്കഴിഞ്ഞു. അവരുടെ ബാറ്റിങ് ലൈനപ്പിന്റെ മുനയൊടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാള്‍ ഫാസ്റ്റ് ബൗളര്‍ വൈശാഖ് വിജയ്കുമാണ്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം ഉജ്ജ്വല ബൗളിങാണ് കാഴ്ചവച്ചത്.

VYSAKH VIJAYKUMAR

വൈശാഖിന്റെ ഇരട്ടപ്രഹരം

വൈശാഖ് വിജയ്കുമാറിന്റെ ഇരട്ട പ്രഹരമാണ് ഇന്ത്യ ഡി ടീമിന്റെ താളം തെറ്റിച്ചത്. ആദ്യ ഓവറിലെ ആറാമത്തെ ബോളില്‍ തന്നെ അതര്‍വ ടെയ്‌ഡെയുടെ (4) വിക്കറ്റ് അവര്‍ക്കു നഷ്ടമായിരുന്നു. ടീം സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ നാലു റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ. തുടര്‍ന്നാണ് മൂന്നാമനായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയത്.

യഷ് ദുബെയെ കൂട്ടുപിടിച്ച് ടീമിനെ കരകയറ്റാന്‍ അദ്ദേഹം ശ്രമിക്കവെയായിരുന്നു വൈശാഖിന്റെ ആക്രമണം. ആറാം ഓവറില്‍ ശ്രേയസിനെയും പുതുതായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലിനെയും അദ്ദേഹം നടക്കുകയായിരുന്നു. ഇതോടെ ഒന്നിന് 23 റണ്‍സില്‍ നിന്നും ഇന്ത്യ ഡി മൂന്നിന് 23ലേക്കു വീണു.

വരിഞ്ഞുകെട്ടി വൈശാഖ്

ആദ്യത്തെ രണ്ടോവറില്‍ ആറു റണ്‍സ് വഴങ്ങിയ ശേഷമാണ് വൈശാഖ് വിജയ്കുമാര്‍ ആറാം ഓവറില്‍ ബൗള്‍ ചെയ്യാനാെത്തിയത്. 14 ബോളില്‍ നിന്നും ഒമ്പതു റണ്‍സോടെ ശ്രേയസ് അയ്യരായിരുന്നു അപ്പോള്‍ ക്രീസില്‍. ഓഫ്സ്റ്റംപിന് പുറത്തുള്ള ലൈനിലാണ് ശ്രേയസിനെതിരേ വൈശാഖ് പന്തെറിഞ്ഞത്. ഓവറിലെ ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. അടുത്ത ബോളും ഓഫ്സ്റ്റംപിന് പുറത്തു തന്നെ. ശ്രേയസ് ഈ ബോളിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും എഡ്ജായി വിക്കറ്റ് കീപ്പര്‍ അഭിഷേക് പൊറേലിന്റെ കൈകളിലെത്തുകയായിരുന്നു.

SHREYAS IYER

തുടര്‍ന്നു ക്രീസിലെത്തിയ ദേവ്ദത്തും വൈശാഖിന്റെ കണിശതയാര്‍ന്ന ബൗളിങിനു മുന്നില്‍ റണ്ണെടുക്കാനാവാതെ പതറി. ആദ്യ മൂന്നു ബോളിലും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ വന്നതോടെ അടുത്ത ബോളില്‍ താരം അഗ്രസീവ് ഷോട്ടിനു തുനിയുകയായിരുന്നു. പക്ഷെ കവര്‍ ഏരിയയില്‍ നേരെ റുതുരാജ് ഗെയ്ക്വാദിന്റെ കൈകളിലേക്കാണ് ഇതു വന്നത്. റുതുരാജ് അസായാം ക്യാച്ചെടുത്തതോടെ ദേവ്ദത്ത് നിരാശനായി ക്രീസ് വിടുകയും ചെയ്തു.

വന്‍ ബാറ്റിങ് തകര്‍ച്ച

ഇന്ത്യ ഡി ടീം വലിയ വലിയ ബാറ്റിങ് തകര്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. ഒന്നാമിന്നിങ്‌സില്‍ അവര്‍ 100 റണ്‍സ് പോലും തികയ്ക്കുമോയെന്ന കാര്യം ഇപ്പോള്‍ സംശയത്തിലാണ്. ഏഴു വിക്കറ്റിനു 76 റണ്‍സെന്ന ദയനീയ അവസ്ഥയിലാണ് ലഞ്ച് ബ്രേക്കിനു അവര്‍ കളി നിര്‍ത്തിയത്.

അതര്‍വ്വ ടെയ്‌ഡെ (4), യഷ് ദുബെ (10), ശ്രേയസ് അയ്യര്‍ (9), ദേവ്ദത്ത് പടിക്കല്‍ (0), റിക്കി ഭുയ് (4), കെഎസ് ഭരത് (13), സാരാന്‍ഷ് ജെയിന്‍ (13) എ്ന്നിവരാണ് പുറത്തായത്. 20 റണ്‍സോടെ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ക്രീസിലുള്ളത്. ഇനി ബൗളര്‍മാരായ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ആദിത്യ തകാരെ എന്നിവരാണ് ഇന്ത്യ ഡി ലൈനപ്പില്‍ ശേഷിച്ചത്.

Story first published: Thursday, September 5, 2024, 12:15 [IST]
Other articles published on Sep 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+