For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: സഞ്ജു 196, റിക്കി ഭൂയ് 330! ഇന്ത്യക്കായി ടെസ്റ്റില്‍ ആദ്യം ആര് അരങ്ങേറണം?

അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിനായി ഇപ്പോള്‍ നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ സഞ്ജു കസറിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കിടിലന്‍ സെഞ്ച്വറി (101 ബോളില്‍ 106) കുറിച്ച അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 45 റണ്‍സും (49 ബോള്‍) നേടിയിരുന്നു.

ഇതോടെയാണ് ടെസ്റ്റ് ടീമിലേക്കേു ഇനിയെങ്കിലും സഞ്ജുവിനെ പരിഗണിക്കണമെന്നു ആരാധകര്‍ മുറവിളി കൂട്ടുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ആദ്യം അരങ്ങേറാന്‍ അര്‍ഹത അദ്ദേഹത്തിനാണോ? അല്ലെന്നതാണ് ഉത്തരം. ഇതിനേക്കാള്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ ടെസ്റ്റ് ടീമില്‍ അവസരം കാത്ത് പുറത്തുനില്‍പ്പുണ്ട്.

SANJU SAMSON

ഈ ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ള താരം മധ്യപ്രദേശില്‍ നിന്നുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍ റിക്കി ഭൂയിയാണ്. അത്രയും മികച്ച പ്രകടനമാണ് ആഭ്യന്തര ക്രിക്കറ്റില്‍ താരം കാഴ്ചവയ്ക്കുന്നത്. പക്ഷെ സഞ്ജുവിനോളം പ്രശസ്തനല്ലാത്തതിനാല്‍ തന്നെ ഭൂയിയെ പലരും കണ്ടില്ലെന്നു നടിക്കുകയാണ്.

റണ്‍വേട്ടയില്‍ സഞ്ജു എത്രാമത്?

ദുലീപ് ട്രോഫിയുടെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് മല്‍സരങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ടൂര്‍ണമെന്റിലെ നിലവിലെ റണ്‍വേട്ടക്കാരെയെടുത്താല്‍ അവരില്‍ അഞ്ചാംസ്ഥാനം മാത്രമേ സഞ്ജു സാംസണിനുള്ളൂ. ഇന്ത്യ ഡി ടീമിനായി രണ്ടു മല്‍സരങ്ങളിലെ നാലു ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് വീശിയിട്ടുള്ളത്.

ഇവയില്‍ നിന്നും 49 ശരാശരിയില്‍ 97 സ്‌ട്രൈക്ക് റേറ്റോടെ 196 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ടൂര്‍ണമെന്റിലെ അവസാന ഇന്നിങ്‌സും കളിച്ചതിനാല്‍ അദ്ദേഹത്തിനു ഇനി ഇതു മെപ്പെടുത്താനും അവസരമില്ല. ഒരു സെഞ്ച്വറിയടക്കമാണ് 200നടുത്ത് റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിരിക്കുന്നത്.

ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ അവസരം ലഭിക്കാതെ പോയ അദ്ദേഹം ഇന്ത്യ എയ്‌ക്കെതിരായ രണ്ടാംറൗണ്ടിലാണ് പ്ലെയിങ് ഇലവനിലേക്കു വന്നത്. ആദ്യ ഇന്നിങ്‌സില്‍ ആറു ബോളില്‍ അഞ്ചു റണ്‍സെടുത്ത് വിക്കറ്റ് വലിച്ചെറിഞ്ഞ സഞ്ജു രണ്ടാമിന്നിങ്‌സില്‍ 45 ബോളില്‍ 40 റണ്‍സുമായി തിരിച്ചുവന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന മൂന്നാം റൗണ്ടിലാണ് അദ്ദേഹം ഏറ്റവും മിന്നിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ 101 ബോളില്‍ 12 ഫോറും മൂന്നു സിക്‌സറുകളുമടക്കം 106 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി സഞ്ജു മാറുകയായിരുന്നു. രണ്ടാമിന്നിങ്‌സിലും അദ്ദേഹം മോശമാക്കിയില്ല. 53 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം 45 റണ്‍സ് നേടി തന്റെ സാന്നിധ്യമറിയിച്ചാണ് മലയാളി താരം ക്രീസ് വിട്ടത്.

റണ്‍സ് വാരിക്കൂട്ടുന്ന റിക്കി ഭൂയ്

ദുലീപ് ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ സഞ്ജു സാംസണ്‍ അഞ്ചാംസ്ഥാനത്താണെങ്കില്‍ തലപ്പത്തുള്ളത് റിക്കി ഭൂയിയാണ്. ഇന്ത്യ ഡിയില്‍ സഞ്ജുവിന്റെ സഹതാരം കൂടിയായ അദ്ദേഹം ഇതിനകം വാരിക്കൂട്ടിയത് ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കം 330 റണ്‍സാണ്. ഇതു ഇനിയും ഉയരാനാണ് സാധ്യത. കാരണം ഇന്ത്യ ബിയുമായുള്ള കളിയില്‍ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ 90 റണ്‍സുമായി ഭൂയ് പുറത്താവാതെ ക്രീസിലുണ്ട്. 87 ബോളില്‍ 10 ഫോറും മൂന്നു സിക്‌സറുമടക്കമാണിത്.

RICKY BHUI

ഭൂയിക്കു ശേഷം അഭിമന്യു ഈശ്വരന്‍ (290 റണ്‍സ്), ശശ്വത്ത് റാവത്ത് (256), ദേവ്ദത്ത് പടിക്കല്‍ (202) എന്നിവരും റണ്‍വേട്ടയില്‍ ടോപ്പ് ഫോറിലുണ്ട്. ഇവര്‍ക്കെല്ലാം താഴെയാണ് സഞ്ജുവുള്ളത്‌. ഭൂയിയെപ്പോലെ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഏറ്റവുമധികം സ്ഥാനമര്‍ഹിക്കുന്ന മറ്റൊരു താരമാണ് മുന്‍നിര ബാറ്ററായ അഭിമന്യു. പക്ഷെ അദ്ദേഹത്തിനും ഇനിയും ടെസ്റ്റ് ടീമിലേക്കു വിളിയെത്തിയിട്ടില്ല.

ഇത്തവണ ദുലീപ് ട്രോഫിയില്‍ മാത്രമല്ല കഴിഞ്ഞ തവണ രഞ്ജി ട്രോഫിയിലും റണ്‍മഴ പെയ്യിച്ച താരമാണ് ഭൂയ്. എട്ടു മല്‍സരങ്ങളില്‍ നിന്നും 902 റണ്‍സാണ് താരം വാരിക്കൂട്ടിയത്. നാലു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 73 മല്‍സരങ്ങളില്‍ നിന്നും 19 സെഞ്ച്വറികളും 18 ഫിഫ്റ്റികളുമടക്കം 4994 റണ്‍സ് ഭൂയ് ഇതിനകം നേടിയിട്ടുണ്ട്. അഭിമന്യുവാകട്ടെ 96 മല്‍സരങ്ങളില്‍ നിന്നും 7180 റണ്‍സും സ്‌കോര്‍ ചെയ്തു കഴിഞ്ഞു. 24 സെഞ്ച്വറികളും 29 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. അതിനാല്‍ തന്നെ സഞ്ജുവിനേക്കാള്‍ മുമ്പ് ടെസ്റ്റില്‍ അരങ്ങേറ്റം അര്‍ഹിക്കുന്നതും ഇവര്‍ തന്നെയാണ്.

Story first published: Saturday, September 21, 2024, 22:00 [IST]
Other articles published on Sep 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+