For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy 2024: സര്‍ഫറാസ് പെട്ടു! കൈയടി നേടി മുഷീര്‍, ടീം ഇന്ത്യയിലേക്ക് ഉടന്‍?

ബെംഗളൂരു: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ യുവതാരം സര്‍ഫറാസ് ഖാന്റെ സ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ് ഇളയ സഹോദരന്‍ മുഷീര്‍ ഖാന്‍. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി ടീമിനായി കുറിച്ച തകര്‍പ്പന്‍ സെഞ്ച്വറിയോടെ സെലക്ടര്‍മാരുടെ നോട്ടപ്പുള്ളിയായി 19കാരനായ താരം മാറി. വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ടീമിനെ മൂന്നാം നമ്പറില്‍ ഇറങ്ങിയ മുഷീര്‍ (181) ഗംഭീര ഇന്നിങ്‌സുമായി രക്ഷിക്കുകയായിരുന്നു. 373 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 16 ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഒരു സമയത്തു ഏഴു വിക്കറ്റിനു 94 റണ്‍സിലേക്കു ബി ടീം കൂപ്പുകുത്തിയിരുന്നു. 150 റണ്‍സ് പോലും കടക്കുമോയെന്നു സംശയിച്ച നിമിഷം. അംഗീകൃത ബാറ്റര്‍മാരെ മുഴുവന്‍ നഷ്ടമായെങ്കിലും ഫാസ്റ്റ് ബൗളര്‍ നവദീപ് സെയ്‌നിയെ കൂട്ടുപിടിച്ച് മുഷീര്‍ ടീമിനെ 321 റണ്‍സിലെത്തിക്കുകയായിരുന്നു. 205 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഈ ജോടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.

SARFARAZ KHAN- MUSHEER KHAN

സര്‍ഫറാസ് കുഴപ്പത്തില്‍?

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി വര്‍ഷങ്ങളോളം തുടര്‍ച്ചയായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ശേഷം ഈ വര്‍ഷം അരങ്ങേറിയ താരമാണ് സര്‍ഫറാസ് ഖാന്‍. ഐപിഎല്ലിനു മുമ്പ് ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെയാണ് സര്‍ഫറാസ് അരങ്ങേറിയത്. മൂന്നു ടെസ്റ്റുകളിലായി അഞ്ചിന്നിങ്‌സുകള്‍ കളിച്ച താരം 50 ശരാശരിയില്‍ 200 റണ്‍സ് നേടുകയും ചെയ്തു. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

ടെസ്റ്റ് കരിയര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും സര്‍ഫറാസ് ഇപ്പോഴും ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടില്ല. അതിനിടെയാണ് സര്‍ഫറാസിന് വെല്ലുവിളിയായി മുഷീര്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ദുലീപ് ട്രോഫിയിലെ ആദ്യ റൗണ്ട് മല്‍രങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയാവും ബംഗ്ലാദേശിനെിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. അതുകൊണ്ടു തന്നെ മുഷീറിന്റെ ഇന്നിങ്‌സിനെ തീര്‍ച്ചയായും സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കാന്‍ തന്നെയാണ് സാധ്യത.

ഫ്‌ളോപ്പായി സര്‍ഫറാസ്

ദുലീപ് ട്രോഫിയില്‍ മുഷീര്‍ ഖാന്റെ അതേ ടീമില്‍ തന്നെ സര്‍ഫറാസ് ഖാനും കളിക്കുന്നുണ്ടെങ്കിലും ആദ്യ ഇന്നിങ്‌സില്‍ വന്‍ ഫ്‌ളോപ്പായിരുന്നു. അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ഇന്ത്യ ബി ടീമിനു വേണ്ടി നാലാം നമ്പറിലാണ് സര്‍ഫറാസ് കളിച്ചത്. പക്ഷെ വലിയൊരു ഇന്നിങ്‌സ് കളിക്കുന്നതില്‍ താരം പരാജയപ്പെട്ടു. 35 ബോളില്‍ നിന്നും ഒരു ഫോറുള്‍പ്പെടെ ഒമ്പതു റണ്‍സ് മാത്രമെടുത്ത സര്‍ഫറാസിനെ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

ഈ പ്രകടനം താരത്തിനു തീര്‍ച്ചയായും ക്ഷീണം തന്നെയാണ്. രണ്ടാമിന്നിങ്‌സിലും ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സര്‍ഫറാസിനു സ്ഥാനം നഷ്ടമായേക്കുകയും പകരം മുഷീറിനു നറുക്കുവീണേക്കുകയും ചെയ്യും. മികച്ച ബാറ്റര്‍ മാത്രമല്ല ഓള്‍റൗണ്ടറും കൂടിയാണെന്നതു താരത്തിനു പ്ലസ് പോയിന്റാണ്. സര്‍ഫറാസാവട്ടെ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ മാത്രമാണ്.

MUSHEER KHAN

മുഷീറിന്റെ കരിയര്‍

മുഷീര്‍ ഖാന്റെ കരിയറെടുത്താല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടി താരം ഇതിനകം കളിച്ചു കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിന്റെയും ഭാഗമാണ് യുവതാരം. ഈ വര്‍ഷം സൗത്താഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് മുഷീര്‍ കാഴ്ചവച്ചത്. ഇന്ത്യക്കു കിരീടം നേടാനായില്ലെങ്കിലും താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പിരുന്നു. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും നേടിയ മുഷീര്‍ ഏഴു വിക്കറ്റുകളുമായി ബൗളിങിലും സാന്നിധ്യമറിയിച്ചു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആറു മല്‍സരങ്ങളിലാണ് മുഷീര്‍ ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 58.77 ശരാശരിയില്‍ 529 റണ്‍സും താരം അടിച്ചെടുത്തു. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കമാണിത്. ഉയര്‍ന്ന് സ്‌കോര്‍ പുറത്താവാതെ നേടിയ 203 റണ്‍സുമാണ്. ഏഴു വിക്കറ്റുകളും മുഷീറിന്റെ പേരിലുണ്ട്.

Story first published: Friday, September 6, 2024, 15:49 [IST]
Other articles published on Sep 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+