Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് സെഞ്ച്വറി, ഇതു വെറും സാംപിള്‍!! 3 പേര്‍ സൂക്ഷിച്ചോ; ഇഷാന്റെ പോസ്റ്റ് വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു ശക്തമായ രണ്ടാംവരവിനു താന്‍ തയ്യാറെടുത്തു കഴിഞ്ഞതായി സൂചന നല്‍കിയിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്നത്. ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിനു മുന്നോടിയായി ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ഇഷാന്‍. ഇതിനു മുമ്പ് ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനായും താരം കളിച്ചിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം ഒരു മല്‍സരത്തില്‍ പോലും ഇഷാന്‍ കളിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നു ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും തഴയപ്പെട്ട താരം 'ഗുഡ് ലിസ്റ്റില്‍' നിന്നും പുറത്താവുകയും ചെയ്തിരുന്നു. എന്നാല്‍ ഇഷാന്‍ ഈ മോശം സമയത്തെ അതിജീവിച്ച് വീണ്ടും ടീം ഇന്ത്യയിലെ അവിഭാജ്യഘടകമാവാനുള്ള തയ്യാറെടുപ്പിലാണ്.

ISHAN KISHAN

വൈറലായി പോസ്റ്റ്

ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ കളിച്ച ബുച്ചി ബാബു, ദുലീപ് ട്രോഫി ടൂര്‍ണമെന്റുകളില്‍ ഇതിനകം ഓരോ സെഞ്ച്വറികള്‍ ഇഷാന്‍ കിഷന്‍ സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു. പക്ഷെ ഇതുകൊണ്ടെന്നും നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന സൂചനയാണ് ഇഷാന്‍ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നല്‍കിയിരിക്കുന്നത്.

പൂര്‍ത്തിയാവാത്ത ബിസിനസ് (Unfinished Business) എന്നാണ് ബാറ്റിന്റെയും ബോളിന്റെയും ഇമോജിക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഇഷാന്‍ കുറിച്ചത്. ദുലീപ് ട്രോഫിയില്‍ ഇന്ത്യ സി ടീമിനു വേണ്ടി ബാറ്റ് ചെയ്യുന്നതിന്റെ ഫോട്ടോസും ഇവയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്.

ആരാധകര്‍ ആവേശത്തില്‍

ഇഷാന്‍ കിഷന്റെ പുതിയ പോസ്റ്റ് ആരാധകരെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണ്. ഇഷാന്റെ കിഷന്റെ രണ്ടാംവരവ് ആദ്യത്തേതിനേക്കാള്‍ ഗംഭീരമായിരിക്കും. മൂന്നു ഫോര്‍മാറ്റുകളിലും വൈകാതെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ നമുക്കു കാണാന്‍ സാധിക്കും. ഇഷാന്റെ മടങ്ങിവരവോടെ നിലവില്‍ ടീമിലുള്ള ചിലരുടെ ചീട്ട് കീറുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

റിഷഭ് പന്തിനും സഞ്ജു സാംസണിനുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഇഷാന്‍ കിഷന്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും റിഷഭ് ഫസ്റ്റ് ചോയ്‌സാണെങ്കിലും അതു തട്ടിയെടുക്കാന്‍ ഇഷാന്‍ തയ്യാറായിക്കഴിഞ്ഞു. ഇതിന്റെ സൂചന കൂടിയാണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അടുത്തിടെ നേടിയ രണ്ടു സെഞ്ച്വറികളെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ് നല്‍കി.

റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ധ്രുവ് ജുറേല്‍ എന്നീ മൂന്നു വിക്കറ്റ് കീപ്പര്‍മാര്‍ക്കാണ് ഇഷാന്‍ കിഷന്റെ മടങ്ങിവരവ് കൊണ്ട് വലിയ പണി കിട്ടാന്‍ പോവുന്നത്. പോക്കറ്റ് ഡയനാമിറ്റ് പൂര്‍വ്വാധികം ശക്തിയോടെയാണ് ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിലൂടെ വീണ്ടും സെലക്ടര്‍മാരുടെ പ്രീതി പിടിച്ചുപറ്റാനും അതു വഴി ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്താനും ഇഷാന് സാധിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ISHAN KISHAN

നിലവിലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും മിടുക്കനാണ് ഇഷാന്‍ കിഷന്‍. എല്ലാ ഫോര്‍മാറ്റിലും കളിപ്പിക്കാവുന്ന താരമാണ് അദ്ദേഹം. ഇഷാനെ സ്‌പെഷ്യലാക്കുന്നതും ഇതാണ്. കരിയര്‍ അവസാനിച്ചെന്നു സംശയിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കുമുള്ള മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചുവരവെന്നും ആരാധകര്‍ കുറിക്കുന്നു.

തീപ്പൊരി സെഞ്ച്വറികള്‍

ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഇഷാന്‍ കിഷന്‍. റെഡ് ബോളിലേക്കുള്ള മടങ്ങിവരവില്‍ മധ്യപ്രദേശിനെതിരേയാണ് അദ്ദേഹം തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചത്. ടി20 ശൈലിയില്‍ ബാറ്റ് വീശിയ ഇഷാന്‍ 107 ബോളില്‍ 10 സിക്‌സറും അഞ്ചു ഫോറുമടക്കം 114 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

അതിനു ശേഷം ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി ടീമിനെതിരേ സി ടീമിനു വേണ്ടിയും അദ്ദേഹം സെഞ്ച്വറി കണ്ടെത്തി. നാലാമനായി എത്തിയ ഇഷാന്‍ 126 ബോളില്‍ 14 ഫോറും മൂന്നു സിക്‌സറുമടക്കം 111 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്.

Story first published: Monday, September 16, 2024, 14:19 [IST]
Other articles published on Sep 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+