For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy 2024: തന്ത്രം അറിയില്ലെങ്കില്‍ 12 പേരോ? ഗില്ലിന്റെ 'കള്ളത്തരം' അംപയര്‍ പൊക്കി!

ബെംഗളൂരു: ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമന്റില്‍ ഇന്ത്യ എ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വലിയൊരു അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ഇന്ത്യ ബിക്കെതിരേ നടക്കുന്ന മല്‍സരത്തിന്റെ രണ്ടാംദിനമായിരുന്നു ഗില്‍ മണ്ടത്തരം കാണിച്ചത്. ഇതു അംപയറുടെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് ഗില്ലിനോടു തെറ്റ് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

സ്റ്റാര്‍ ബാറ്ററും സീനിയര്‍ താരവുമായ കെഎല്‍ രാഹുല്‍ ടീമിലുണ്ടായിട്ടും എ ടീമിനെ നയിക്കാന്‍ നറുക്കു വീണത് ഗില്ലിനാണ്. പക്ഷെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി പിഴവുകള്‍ ഇതിനകം തുറന്നു കാണിക്കപ്പെട്ടിട്ടുണ്ട്. കളിയില്‍ പിടിമുറുക്കാനുള്ള അവസരം ടീമിനു നഷ്ടമായത് ഗില്ലിന്റെ മോശം ക്യാപ്റ്റന്‍സി കാരണമായിരുന്നു. ഇതു കൂടാതെയാണ് നാണക്കേടുണ്ടാക്കുന്ന മറ്റൊരു കാര്യം കൂടി ഗ്രൗണ്ടില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചത്. എന്തായിരുന്നു സംഭവമെന്നു നമുക്കു നോക്കാം.

SHUBMAN GILL

ഫീല്‍ഡില്‍ ഒരേ സമയം 12 പേര്‍

ഇന്ത്യ ബി ടീമിന്റെ ഒന്നാമിന്നിങ്‌സ് ബാറ്റിങിനിടെയാണ് മറ്റൊരു ക്യാപ്റ്റനും കാണിക്കാത്ത പിഴവ് ഇന്ത്യ എ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ ഭാഗത്തു നിന്നുണ്ടായത്. ബി ടീം ബാറ്റ് ചെയ്യുന്നതിനിടെ ഒരേ സമയം 12 പേരാണ് ഗില്ലിനു വേണ്ടി ഫീല്‍ഡ് ചെയ്തത്. അനുവദിക്കപ്പെട്ടതില്‍ നിന്നും അധികമായി ഒരാള്‍ എങ്ങനെ ഫീല്‍ഡിങിനിറങ്ങിയെന്നത് എല്ലാവരെയും ഒരുപോലെ ആശ്ചര്യപ്പെടുത്തി.

രണ്ടാം ദിനം 99ാം ഓവറിലായിരുന്നു അംപയറുടെ ഇടപെടലുണ്ടായത്. ഈ സമയത്തു ബി ടീം ഏഴു വിക്കറ്റിനു 263 റണ്‍സെന്ന നിലയിലായിരുന്നു. സെഞ്ച്വറിയോടെ മുഷീര്‍ ഖാനും (147*) നവദീപ് സെയ്‌നിയുമായിരുന്നു (42*) അപ്പോള്‍ ക്രീസില്‍. മീഡിയം പേസര്‍ ശിവം ദുബെയാണ് 99ാം ഓവര്‍ ബൗള്‍ ചെയ്തത്.

ആദ്യത്തെ രണ്ടു ബോളുകള്‍ ദുബെ എറിഞ്ഞു കഴിഞ്ഞ ശേഷമാണ് ഫീല്‍ഡില്‍ 12 പേരുണ്ടെന്നു അംപയറുടെ ശ്രദ്ധയില്‍ പെടുന്നത്. ഇതേ തുടര്‍ന്നു ഒരാളോടു ഉടന്‍ ഗ്രൗണ്ടിനു പുറത്തേക്കു പോവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എപ്പോഴാണ് 12 പേര്‍ എ ടീമിനായി ഫീല്‍ഡ് ചെയ്യാന്‍ തുടങ്ങിയതെന്നു വ്യക്തമല്ല. ഇതു തീര്‍ച്ചയായും ക്യാപ്റ്റന്‍ ഗില്ലിന്റെ ഭാഗത്തു സംഭവിച്ച ഗുരുതര വീഴ്ച തന്നെയാണ്.

ഗില്ലിന്റെ മോശം ക്യാപ്റ്റന്‍സി

ഇന്ത്യ ബിയുമായുള്ള കളിയില്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി തുടക്കത്തില്‍ മികച്ചതായിരുന്നെങ്കിലും കളി പുരോഗമിക്കവെ ഇതു മോശമായി വരികയായിരുന്നു. ആദ്യദിനംം ബി ടീമിനെ ഏഴു വിക്കറ്റിനു 94 റണ്‍സിലേക്കു എ ടീം ഒതുക്കിയിരുന്നു. ഈ ഘട്ടത്തില്‍ അവര്‍ 150 റണ്‍സ് പോലും കടക്കില്ലെന്നായിരുന്നു കരുതപ്പെട്ടത്.

KULDEEP YADAV

എന്നാല്‍ മുഷീര്‍ ഖാന്‍- നവദീപ് സെയ്‌നി ജോടി വമ്പന്‍ കൂട്ടുകെട്ടുമായി ഗില്ലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 205 റണ്‍സാണ് ഈ സഖ്യം ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തത്. തന്ത്രങ്ങളെല്ലാം പിഴച്ച് നിസ്സഹായനായ ക്യാപ്റ്റനായാണ് ഈ സമയത്തു ഗില്‍ കാണപ്പെട്ടത്. രണ്ടാം ദിനം ആദ്യ സെഷനില്‍ സ്പിന്നര്‍മാരെ കൊണ്ടുവരാന്‍ അദ്ദേഹം വൈകിപ്പിച്ചത് വലിയ പിഴവായി മാറുകയും ചെയ്തു.

ഏതു കൂട്ടുകെട്ടുകളും തകര്‍ക്കാന്‍ ശേഷിയുള്ള സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമിലുണ്ടായിട്ടും രണ്ടാംദിനം 28 ഓവറുകളോളം ഒരോവര്‍ പോലും ഗില്‍ നല്‍കിയില്ല. പകരം പേസര്‍മാരെയാണ് തുടര്‍ച്ചയായി 27 ഓവറുകള്‍ അദ്ദേഹം പരീക്ഷിച്ചത്. ഇതോടെ മുഷീറും സെയ്‌നിയും ചേര്‍ന്നു വലിയൊരു കൂട്ടുകെട്ടുമായി ടീമിനെ ശക്തമായ നിലയിലെത്തിക്കുകയും ചെയ്തു.

Story first published: Saturday, September 7, 2024, 9:49 [IST]
Other articles published on Sep 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+