For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy 2024: എന്തിന് ബാറ്റിങ്? മറ്റു റോളില്‍ കസറി റിഷഭ്! ടീം ഇന്ത്യയില്‍ നിന്ന് എങ്ങനെ തഴയും

ബെംഗളൂരു: ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്ക്കെതിരായ പോരാട്ടത്തില്‍ ബാറ്റിങില്‍ തിളങ്ങിയില്ലെങ്കിലും മറ്റു റോളുകളില്‍ കസറുകയാണ് ഇന്ത്യ ബി ടീം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത റിഷഭിനു 10 ബോളില്‍ ഏഴു റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം അദ്ദേഹത്തിനു നേരിടേണ്ടി വരികയും ചെയ്തു.

പക്ഷെ വിക്കറ്റിനു പിന്നിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെയും ടീമിന്റെ തന്ത്രങ്ങളില്‍ പങ്കാളിയായും റിഷഭ് ഇതിന്റെ ക്ഷീണം തീര്‍ക്കുകയാണ്. ടീമിനെ നയിക്കുന്നത് അഭിമന്യു ഈശ്വരനാണെങ്കിലും ഗ്രൗണ്ടില്‍ പലപ്പോഴും തന്ത്രങ്ങളൊരുക്കിയതും ടീമിനെ പ്രചോദിപ്പിച്ചതുമെല്ലാം റിഷഭായിരുന്നു. അദ്ദേഹത്തിന്റെ തന്ത്രമാണ് ധ്രുവ് ജുറേലിന്റെ വിക്കറ്റെടുക്കാന്‍ ഫാസ്റ്റ് ബൗളര്‍ നവദീപ് സെയ്‌നിയെ സഹായിച്ചത്.

RISHABH PANT

തന്ത്രങ്ങളുപദേശിച്ച് റിഷഭ്

മൂന്നാംദിനത്തിലെ മല്‍സരമാരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ ബി ടീം ഒത്തുചേര്‍ന്നപ്പോള്‍ ബൗളര്‍മാര്‍ക്കു തന്ത്രങ്ങളുപദേശിച്ചു നല്‍കിയത് റിഷഭ് പന്തായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും കളിക്കിടെ പുറത്തുവന്നിരുന്നു. ഇന്ത്യ എ ബാറ്റര്‍മാര്‍ക്കെതിരേ എവിടെ ബൗള്‍ ചെയ്യണമെന്ന കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കാര്യം ഇന്ത്യ ബിയുടെ ബൗളര്‍മാരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

ക്രീസില്‍ ചുവടുറപ്പിച്ചാല്‍ അഗ്രസീവ് ബാറ്റിങിലൂടെ അതിവേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശേഷിയുള്ള താരമാണ് ധ്രുവ് ജുറേല്‍. പക്ഷെ ഇന്ത്യ എയുടെ വിക്കറ്റ് കീപ്പറെ അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ഇന്ത്യ ബി ബൗളര്‍മാര്‍ അനുവദിച്ചില്ല. 16 ബോളുകള്‍ നേരിട്ട ജുറേല്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. പേസര്‍ നവദീപ് സെയ്‌നിയാണ് 42ാം ഓവറില്‍ അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.

പിച്ച് ചെയ്ത് ശേഷം അകത്തേക്കു വന്ന ബോള്‍ ജുറേലിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചാണ് പാഡില്‍ പതിച്ചത്. പിന്നാലെ സെയ്‌നിയും റിഷഭുമടക്കമുള്ളവര്‍ ശക്തമായി അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. വിക്കറ്റ് കുറിക്കപ്പെട്ടത് സെയ്‌നിയുടെ പേരിലാണെങ്കിലും ഇതിനു പിന്നിനുള്ള പ്ലാനിങ് റിഷഭിന്റേത് തന്നെയായിരുന്നു.

RISHABH PANT- KULDEEP YADAV

റിഷഭിന്റെ മടങ്ങിവരവ്

റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള റിഷഭ് പന്തിന്റെ തിരിച്ചുവരവ് മല്‍സരം കൂടിയാണിത്. 2022 ഡിസംബറിനു ശേഷം ഈ ഫോര്‍മാറ്റില്‍ അദ്ദേഹം കളിച്ചിട്ടില്ല. കാറപകടത്തിലേറ്റ പരിക്കു കാരണം ഒരു വര്‍ഷത്തിലേറെയായി കളിക്കളത്തില്‍ നിന്നും റിഷഭ് വിട്ടുനില്‍ക്കുകയായിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലിലൂടെയാണ് അദ്ദേഹം മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്.

ടി20 ലോകകപ്പില്‍ കളിച്ചുകൊണ്ട് ഇന്ത്യന്‍ ടീമിലേക്കും റിഷഭ് തിരിച്ചെത്തി. അതിനു ശേഷം ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകളിലും താരം കളിച്ചു. തുടര്‍ന്നാണ് ദുലീപ് ട്രോഫിയില്‍ റിഷഭ് കളിച്ചുകൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിനെതിരേ ഈ മാസം 19നു തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ഇടം പിടിക്കുമെന്നു തന്നെയാണ് വിവരം.

ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ടിനു ശേഷമാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുക. റിഷഭിനൊപ്പം ധ്രുവ് ജുറേലാവും വിക്കറ്റ് കീപ്പറായി ടീമിലുണ്ടാവുക. ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് ജുറേല്‍. ശ്രദ്ധേയമായ പ്രകടനം നടത്തിയ അദ്ദേഹം ഒരു കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.

Story first published: Saturday, September 7, 2024, 12:13 [IST]
Other articles published on Sep 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+