Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy 2024: റുതുവടക്കം എല്ലാം ഫ്‌ളോപ്പ്!! 4ന് 43; പിന്നെ കണ്ടത് ബാബയുടെ വണ്‍മാന്‍ ഷോ

അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ സി ടീമിനെ രക്ഷിച്ചത് മധ്യനിര ബാറ്റര്‍ ബാബ ഇന്ദ്രജിത്തിന്റെ വണ്‍മാന്‍ ഷോ. ശ്രേയസ് അയ്യരുടെ ഡി ടീമിനെതിരേ റുതുരാജ് ഗെയ്ക്വാദിന്റെ സി ടീമിനു നേരിയ ലീഡ് നേടിക്കൊടുക്കാന്‍ സഹായിച്ചതും അദ്ദേഹത്തിന്റെ പ്രകടനമാണ്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ ബാബ 72 റണ്‍സാണ് അടിച്ചെുടുത്തത്. 149 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറുകളുള്‍പ്പെട്ടിരുന്നു.

സി ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ 40ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും ബാബയാണ്. ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍ വിക്കറ്റ് കീപ്പര്‍ അഭിഷേക് ജുറേലാണ് (34). കളിയില്‍ സി ടീമിനു നാലു റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡാണ് ലഭിച്ചത്. ഇതിനു സഹായിച്ചത് ബാബയുടെ ഒറ്റയാള്‍ പോരാട്ടവുമായിരുന്നു.

BABA INDRAJITH

മുന്‍നിര തകര്‍ന്നു

ഇന്ത്യ ഡി ടീമിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 164 റണ്‍സ് പിന്തുടര്‍ന്ന സി ടീമിനു കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (5), സായ് സുദര്‍ശന്‍ (7), ആര്യന്‍ ജുയാല്‍ (12), രജത് പാട്ടിധാര്‍ (13) എന്നിവര്‍ പെട്ടെന്നു മടങ്ങിയതോടെ ടീം നാലു വിക്കറ്റിനു 43 റണ്‍സലേക്കു വീണു.

ഈ ഘട്ടത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ബാബ ഇന്ദ്രജിത്ത് ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. അഞ്ചാം വിക്കറ്റില്‍ അഭിഷേക് പൊറെലിനൊപ്പം 54 റണ്‍സിന്റെ കൂട്ടുകെട്ടുമായി വന്‍ തകര്‍ച്ചയില്‍ നിന്നും അദ്ദേഹം ടീമിനെ കരകയറ്റുകയായിരുന്നു. ടീം ടോട്ടല്‍ 97ല്‍ വച്ചാണ് ഈ ജോടി വേര്‍പിരിഞ്ഞത്.

പൊറേല്‍ മടങ്ങിയ ശേഷം പിന്നീട് വന്നവരെല്ലാം കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയെങ്കിലും ബാബ വിട്ടുകൊടുത്തില്ല. അവസാനം വരെ ക്രീസില്‍ തുടര്‍ന്ന അദ്ദേഹം പത്താമനായാണ് ക്രീസ് വിട്ടത്. അപ്പോഴേക്കും ടീം 168 റണ്‍സിലുമെത്തിയിരുന്നു. പൊറേലിനു ശേഷം ടീമിലെ മറ്റൊരാള്‍ മികച്ച പിന്തുണ നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷെ അര്‍ഹിച്ച സെഞ്ച്വറി കുറിക്കാന്‍ ബാബയ്ക്കു സാധിക്കുമായിരുന്നു.

ഇന്ത്യ ഡിക്കു ലീഡ്

നാലു റണ്‍സിന്റെ നേരിയ ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ ഡി ടീം ഇപ്പോള്‍ മികച്ച ലീഡിലേക്കു നീങ്ങുകയാണ്. രണ്ടാം സെഷനില്‍ 17 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഡി ടീം രണ്ടാമിന്നിങ്സില്‍ മൂന്നു വിക്കറ്റിനു 99 റണ്‍സെന്ന നിലയിലാണ്. 95 റണ്‍സിന്റെ ലീഡ് ഇപ്പോള്‍ അവര്‍ നേടിക്കഴിഞ്ഞു.

BABA INDRAJITH

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ (54) ഫിഫ്റ്റിയാണ് രണ്ടാമിങ്‌സില്‍ ഡി ടീമിനു കരുത്തായത്. 44 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിഘങ്‌സില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അതര്‍വ ടെയ്‌ഡെ (15), യഷ് ദുബെ (5) എന്നിവരാണ് ഡി ടീമിന്റെ ബാറ്റിങ് നിരയില്‍ പുറത്തായ മറ്റു രണ്ടു പേര്‍.

നേരത്തേ കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യ ഡി ടീമിനെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ (86) പ്രകടനമാണ്. 118 ബോള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു.

Story first published: Friday, September 6, 2024, 14:24 [IST]
Other articles published on Sep 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+