For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: 0, 0, 5, സഞ്ജു ഇനി ഇന്ത്യന്‍ ടീമില്‍ വേണോ? ഇഷാന്‍ വരട്ടെ; ഈ പിഴവിന് മാപ്പില്ല

മുംബൈ: ദുലീപ് ട്രോഫിയ്ക്കുള്ള ടീമില്‍ നിന്ന് ആദ്യം തഴയപ്പെട്ട സഞ്ജുവിന് മുന്നില്‍ അപ്രതീക്ഷിതമായാണ് കളിക്കാനുള്ള വഴി തുറന്നത്. ഇഷാന്‍ കിഷന് പരിക്കേറ്റതോടെ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ ഡി ടീമിലേക്കെത്തിയ സഞ്ജുവിന് രണ്ടാം മത്സരത്തില്‍ കളിക്കാനും അവസരം ലഭിക്കുകയായിരുന്നു. സഞ്ജുവിനെ സംബന്ധിച്ച് ഭാഗ്യത്തിന് ലഭിച്ച അവസരമായിരുന്നു ഇത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള സുവര്‍ണ്ണാവസരമായിരുന്നു ഇത്.

എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് സഞ്ജു നടത്തിയത്. ആറ് പന്ത് നേരിട്ട താരം അഞ്ച് റണ്‍സെടുത്താണ് മടങ്ങിയത്. ഒരു ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. മോശം ഷോട്ട് കളിച്ചാണ് സഞ്ജു പുറത്തായതെന്ന് നിസംശയം പറയാം. സഞ്ജു ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തിലും ഡെക്കായിരുന്നു. ഇപ്പോഴിതാ ദുലീപ് ട്രോഫിയിലും ഫ്‌ളോപ്പായി. ഇനി ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് തിരിച്ചുവരവ് കടുപ്പമാണെന്ന് തന്നെ പറയാം.

ബംഗ്ലാദേശ് പരമ്പരയ്ക്കുണ്ടാവില്ല

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ് സീറ്റുണ്ടാവില്ലെന്ന് ഉറപ്പാണ്. റിഷഭ് പന്തിന് ടി20യില്‍ വിശ്രമം നല്‍കിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. അങ്ങനെ വന്നാലും സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ഇഷാന്‍ കിഷനെയാവും ഒന്നാം നമ്പര്‍ കീപ്പറായി ഇന്ത്യ പരിഗണിക്കുക. ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ഇഷാന്‍ ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്.

ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫിയിലും ഇഷാന്‍ തിളങ്ങിയിരുന്നു. രണ്ട് ടൂര്‍ണമെന്റിലും സെഞ്ച്വറിയും നേടി. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് ടി20 പരമ്പരയില്‍ ഒന്നാം കീപ്പര്‍ സ്ഥാനം ഇഷാന് തന്നെ ലഭിച്ചേക്കും. രണ്ടാം വിക്കറ്റ് കീപ്പറായി ദ്രുവ് ജുറേലിനെ വളര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. അങ്ങനെ വന്നാല്‍ സഞ്ജു സാംസണിന് ബംഗ്ലാദേശ് പരമ്പരയില്‍ അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം.

sanju samson duleep trophy

സഞ്ജുവിന് വലിയ കാത്തിരിപ്പ് വേണ്ടിവരും

സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ വലിയ കാത്തിരിപ്പ് വേണ്ടിവരും. ദുലീപ് ട്രോഫിക്ക് ശേഷം സഞ്ജുവിന് മികവ് കാട്ടി സെലക്ടര്‍മാരുടെ ശ്രദ്ധ നേടിയെടുക്കുകയെന്നത് പ്രയാസമാണ്. രഞ്ജി ട്രോഫിയില്‍ കളിച്ച് മികവ് തെളിയിക്കുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് വളരെ ദുഷ്‌കരമായ കാര്യമാണ്. സഞ്ജുവിന് ടെസ്റ്റ് ഫോര്‍മാറ്റ് ചേരില്ലെന്ന് വീണ്ടും വീണ്ടും അദ്ദേഹം തന്നെ തെളിയിക്കുകയാണ്. അടുത്തൊന്നും ആഭ്യന്തര ടി20 ടൂര്‍ണമെന്റ് വരാനില്ല.

അതുകൊണ്ടുതന്നെ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക പ്രയാസമാവും. സഞ്ജുവിനെക്കാളും മികവ് കാട്ടുന്ന വിക്കറ്റ് കീപ്പര്‍മാര്‍ അവസരത്തിനായി കാത്തിരിക്കവെ ഇനിയും സഞ്ജുവിനെ സെലക്ടര്‍മാര്‍ പിന്തുണച്ചേക്കില്ല. മികവ് കാട്ടാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം സഞ്ജു നഷ്ടപ്പെടുത്തുന്നത് ആരാധകര്‍ക്കും വലിയ നിരാശയാണുണ്ടാക്കുന്നത്.

തെറ്റുകളില്‍ നിന്ന് സഞ്ജു പഠിക്കുന്നില്ല

സഞ്ജു സാംസണിന്റെ പ്രധാന പ്രശ്‌നം തെറ്റുകളില്‍ നിന്ന് പഠിക്കുന്നില്ലെന്നതാണ്. പക്വതക്കുറവ്, സ്ഥിരതയില്ലായ്മ, ഉത്തരവാദിത്തം ഏറ്റെടുക്കില്ല തുടങ്ങിയ വിമര്‍ശനങ്ങളെല്ലാം സഞ്ജു കളിച്ച് തുടങ്ങുന്ന സമയം മുതലുണ്ട്. എന്നാല്‍ ഇതുവരെ ഈ പിഴവുകള്‍ക്ക് പരിഹാരം കാണാന്‍ സഞ്ജു ശ്രമിച്ചിട്ടില്ലെന്നതാണ് വസ്തുത. സഞ്ജു തന്റെ വമ്പനടി ശൈലിയില്‍ മാത്രം കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ തയ്യാറാവുന്നില്ല.

അതുകൊണ്ടുതന്നെ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ ഏറെ നാളുകളായി പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി തുടരുന്നു. ദുലീപ് ട്രോഫിയില്‍ ടീം പ്രതിസന്ധി നേരിടുമ്പോഴും സഞ്ജു ഉത്തരവാദിത്തം കാട്ടാതെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഈ പ്രകടനം സഞ്ജുവിന് വലിയ തിരിച്ചടിയാവുമെന്ന് നിസംശയം പറയാം. എന്തായാലും സെലക്ടര്‍മാരുടെ തീരുമാനം എന്താവുമെന്നത് കാത്തിരുന്ന് കാണാം.

Story first published: Friday, September 13, 2024, 16:14 [IST]
Other articles published on Sep 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+