Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഒച്ചിഴയുന്ന വേഗം, പുജാര കോലിയെയും നിരാശനാക്കി! തുറന്നടിച്ച് ചാപ്പല്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാരയുടെ ഇന്നിങ്‌സിനെതിരേ വിര്‍മശനവുമായി മുന്‍ ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പല്‍. ഒച്ചിഴയുന്ന വേഗം മാത്രമുണ്ടായിരുന്ന പുജാരയുടെ ഇന്നിങ്‌സിനെതിരേ സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനങ്ങളും ട്രോളുകളും വന്നുകൊണ്ടിരിക്കവെയാണ് ചാപ്പലും ആഞ്ഞടിച്ചിരിക്കുന്നത്.

1

പുജാരയുടെ സ്ലോ ബാറ്റിങ് ഇന്ത്യന്‍ ക്യാപ്റ്റനും ബാറ്റിങ് പങ്കാളിയുമായ വിരാട് കോലിയെപ്പോലും നിരാശനാക്കിയിട്ടുണ്ടാവുമെന്നു ചാപ്പല്‍ അഭിപ്രായപ്പെട്ടു. പുജാരയും കോലിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 68 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. 43 റണ്‍സെടുത്ത പുജാരയെ നതാന്‍ ലിയോണിന്റെ ബൗളിങില്‍ മാര്‍നസ് ലബ്യുഷെയ്ന്‍ പിടികൂടിയതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്.

മതിയായ സിംഗിളുകള്‍ പോലും നേടാന്‍ ശ്രമിക്കാതെ പരമാവധി നേരം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച പുജാര ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന കോലിയെ നിരാശനാക്കിയിട്ടുണ്ടാവാമെന്നു ചാപ്പല്‍ അഭിപ്രായപ്പെട്ടു. കോലിയുടെ ലെവലിലുള്ള ഒരു ബാറ്റ്‌സ്മാന് ബോള്‍ കൂടുതല്‍ നന്നായി നേരിടാനും സിംഗിളുകള്‍ നേടാനും സാധിക്കുമായിരുന്നു. എന്നാല്‍ പുജാരയുടെ ബാറ്റിങ് കാരണം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കോലിക്കായില്ല. ഇതു അദ്ദേഹത്തെ നിരാശനാക്കിയിരിക്കാം. പക്ഷെ ഇതു തന്നെയാണ് പുജാരയുടെ ശൈലിയെന്നും ചാപ്പല്‍ വിശദമാക്കി.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 244 റണ്‍ിസിന് ഓള്‍ഔട്ടായിരുന്നു. ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നു കരുതിയ ഇന്ത്യ കോലി റണ്ണൗട്ടായതോടെ തകരുകയായിരുന്നു. ടീം സ്‌കോര്‍ 188ല്‍ നില്‍ക്കെയാണ് ഇന്ത്യയുടെ നാലാമത്തെ വിക്കറ്റായി കോലി മടങ്ങിയത്. 180 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളുണ്ടായിരുന്നു. രഹാനെയുടെ മോശം കോളാണ് റണ്ണൗട്ടില്‍ കോലിക്കു സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. പിന്നീട് ഇന്ത്യക്കു തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി.

2

കോലിയെക്കൂടാതെ പുജാരയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് (42) ഓസീസ് ബൗളിങിനെതിരേ പൊരുതിനോക്കിയത്. മായങ്ക് അഗര്‍വാള്‍ (17), ഹനുമാ വിഹാരി (16), ആര്‍ അശ്വിന്‍ (15)) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍. മിച്ചെല്‍ സ്റ്റാര്‍ക്ക് നാലും പാറ്റ് കമ്മിന്‍സ് മൂന്നും വിക്കറ്റുകള്‍ നേടിയതോടെ ഇന്ത്യ 250നുള്ളില്‍ പുറത്താവുകയും ചെയ്തു.

Story first published: Friday, December 18, 2020, 13:58 [IST]
Other articles published on Dec 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+