Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഒത്തുകളി ആരോപണം: തെളിവുകളില്ല, കേസ് അവസാനിപ്പിച്ച് ശ്രീലങ്കന്‍ പോലീസ്

കൊളംബോ: 2011ലെ ലോകകപ്പ് ഫൈനലിനെക്കുറിച്ച് ആരംഭിച്ച അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രീലങ്കന്‍ പോലീസ് തീരുമാനിച്ചു. ഒത്തുകളി നടന്നതിന് മതിയായ തെളിവുകളിലൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. മുന്‍ ലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നതായി ആരോപിച്ചത്. എന്നാല്‍ തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിരുന്നില്ല.

1

ആരോപണത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ കായിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കായിക മന്ത്രാലയത്തിനു കീഴിലുള്ള പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിനായിരുന്നു ചുമതല. 2011ലെ ലോകകപ്പ് ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര, അന്ന് ടീമില്‍ അംഗമായിരുന്ന മഹേല ജയവര്‍ധനെ, മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദ ഡിസില്‍വ, ലോകകപ്പിലെ ഓപ്പണറായിരുന്ന ഉപുല്‍ തരംഗ എന്നിവരെയെല്ലാം പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ ഇവരില്‍ നിന്നും സംശായ്‌സപദമായി ഒന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് അന്വേഷണം മതിയാക്കാന്‍ പോലീസ് തീരുമാനിച്ചത്. സങ്കക്കാരയെ എട്ടു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെ ലങ്കയില്‍ പ്രതിഷേധവുമുയര്‍ന്നിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ മുന്‍ ഇതിഹാസ താരങ്ങളെ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

2

ചോദ്യം ചെയ്യലില്‍ എല്ലാവരുടെയും വിശദീകരണത്തില്‍ തൃപ്തരാണെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നുമാണ് മുതിര്‍ന്ന പോലീസ് ഒഫീഷ്യല്‍ അറിയിച്ചത്. ലോകകപ്പ് ഫൈനലില്‍ ടീമില്‍ വരുത്തിയ ചില മാറ്റങ്ങള്‍ക്കു ന്യായമായ വിശദീകരണം നല്‍കാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്. തെറ്റ് ചെയ്തതായി തെളിവുകകളൊന്നും തങ്ങള്‍ക്കു കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.

2011ല്‍ ലങ്കന്‍ ടീമിന്റെ മുഖ്യ സെക്ടറായിരുന്ന ഡിസില്‍വയെ രണ്ടു ദിവസം മുമ്പ് പോലീസ് ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇന്ത്യ ലോകകപ്പ് ഫൈനലില്‍ ശരിയായ രീതിയില്‍ തന്നെയാണ് ജയിച്ചതെന്നാണ് ഡിസില്‍വ വ്യക്തമാക്കിയത്. ലോകകപ്പ് ഫൈനലിനെതിരായ ഒത്തുകളിയാരോപണം ഇന്ത്യയുടെ ഇതിഹാസ ബാറ്റ്സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലുള്ളവരോടു ചെയ്യുന്ന അനീതിയാണെന്നും അന്വേഷണത്തിലൂടെ സംശയത്തിന്റെ പുകമറ നീക്കണമെന്നും ഡിസില്‍വ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്കു വില്‍ക്കുകയായിരുന്നുവെന്നായിരുന്നു അലുത്ഗമഗെ തുറന്നടിച്ചത്. ലങ്കയായിരുന്നു അന്നു ചാംപ്യന്മാരാവേണ്ടിയിരുന്നത്. എന്നാല്‍ നമ്മള്‍ കിരീടം ഇന്ത്യക്കു വിറ്റു. താരങ്ങളെയൊന്നും ഇതുമായി ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ഒരു വിഭാഗത്തിന് ഒത്തുകളിയില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Story first published: Friday, July 3, 2020, 17:20 [IST]
Other articles published on Jul 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+