Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇംഗ്ലണ്ടിന്റെ ചിലര്‍ പിന്‍മാറും! ഫ്രാഞ്ചൈസികള്‍ ആശങ്കയില്‍- കാരണം വ്യക്തമാക്കി വോന്‍

ഐപിഎല്ലിന്റെ 14ാം സീസണ്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ ഫ്രാഞ്ചേസികളെ ആശങ്കയിലാക്കുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍. ഇംഗ്ലണ്ടിന്റെ ചില കളിക്കാര്‍ ഐപിഎല്ലില്‍ നിന്നും പിന്‍മാറുമെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിക്കു ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയം ബയോ ബബ്‌ളായിരുന്നു. ഒരു ബയോ ബബ്‌ളില്‍ നിന്നും മറ്റൊരു ബബ്‌ളിലേക്കു മാറുന്നത് താരങ്ങള്‍ക്കു ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ ബയോ ബബ്ള്‍ കാരണം ഇംഗ്ലണ്ടിന്റെ ചില കളിക്കാര്‍ ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് വോനിന്റെ മുന്നറിയിപ്പ്.

1

വിദേശ താരങ്ങളെ സംബന്ധിച്ച് ഐപിഎല്‍ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ്. ഇംഗ്ലണ്ടിന്റെ ചില കളിക്കാര്‍ ഐപിഎല്ലില്‍ നിന്നും പിന്‍മാറുകയാണെങ്കില്‍ അതു എന്നെ ആശ്ചര്യപ്പെടുത്തില്ല. ടൂര്‍ണമെന്റില്‍ നിന്നും മുഴുവനായി പിന്‍മാറുമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ പകുതിയില്‍ വച്ച് ചിലര്‍ നാട്ടിലേക്കു മടങ്ങുമെന്നാണ് കരുതുന്നത്. ഈ ബയോ ബബ്‌ളില്‍ ഞങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഇനിയും ഇതു താങ്ങാന്‍ കഴിയില്ലെന്നു അറിയിച്ചാവും ഇവരുടെ പിന്‍മാറ്റം.

നിങ്ങള്‍ ജോഫ്ര ആര്‍ച്ചറിനെ നോക്കൂ. കൈമുട്ടിലെ പരിക്കു കാരണം അദ്ദേഹം ഐപിഎല്ലിന്റെ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങളില്‍ കളിക്കുന്നില്ല. ആര്‍ച്ചര്‍ക്കു വിശ്രമം ആവശ്യമാണ്. അത് എത്ര ദിവസങ്ങള്‍ വേണ്ടി വരുമെന്ന് പറയാന്‍ കഴിയില്ല. ഐപിഎല്ലില്‍ നിന്നും ആര്‍ച്ചര്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ അതും എന്നെ അദ്ഭുതപ്പെടുത്തില്ല. നമുക്ക് കാത്തിരുന്നു കാണാമെന്നും വോന്‍ പറഞ്ഞു.

2

ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുള്ള ഇംഗ്ലണ്ട് താരങ്ങള്‍ രണ്ടു മാസത്തോളമായി ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇവിടെയുണ്ട്. നിലവില്‍ ദേശീയ ടീമില്‍ ബയോ ബബ്‌ളിനകത്താണ് അവര്‍. ഇനി ഐപിഎല്ലില്‍ സ്വന്തം ഫ്രാഞ്ചൈസിയുടെ ബയോ ബബ്‌ളാണ് ഇവരെ കാത്തിരിക്കുന്നത്. ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്‍ മേയ് അവസാനത്തോടെയാണ് അവസാനിക്കുക. അതിനാല്‍ രണ്ടു മാസത്തോളം ഇനിയും ബബ്‌ളിനകത്തു തന്നെ കളിക്കാര്‍ക്കു തുടരേണ്ടിയും വരും.

കളിക്കാര്‍ സ്വയം സത്യസന്ധത പുലര്‍ത്തണം, മാനേജ്‌മെന്റ് കളിക്കാരോടു സത്യസന്ധരായിരിക്കുകയും വേണം. അതിനാല്‍ തന്നെ ഒരു താരം ബയോ ബബ്ള്‍ കാരണം താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നു തുറന്നു പറഞ്ഞാല്‍ അത് ലോകത്തിലെ ഏതെങ്കിലും മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഉത്കണ്ഠയിലാക്കുമെന്നു താന്‍ കരുതുന്നില്ലെന്നും വോന്‍ പറഞ്ഞു.

Story first published: Wednesday, March 24, 2021, 13:20 [IST]
Other articles published on Mar 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+