For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡികോക്കിനു കീഴില്‍ പരമ്പര കൈവിട്ടു... പിന്നാലെ ഡുപ്ലെസി പടിയിറങ്ങി, നായകസ്ഥാനമൊഴിഞ്ഞു

ടെസ്റ്റ്, ടി20 ടീമുകളുടെ നായക്സ്ഥാനം അദ്ദേഹം രാജിവച്ചു

Faf du Plessis steps down as South Africa captain | Oneindia Malayalam

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഫഫ് ഡുപ്ലെസി രാജിവച്ചു. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-2ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി 35 കാരനായ ഡുപ്ലെസി പ്രഖ്യാപിച്ചത്. ഈ പരമ്പരയില്‍ ഡുപ്ലെസി കളിച്ചിരുന്നില്ലെന്നതാണ് കൗതുകകരമായ കാര്യം. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ്, ടി20 ടീമുകളുടെ നായകസ്ഥാനം ഡുപ്ലെസി രാജിവച്ച കാര്യം ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

du plessis

ക്യാപ്റ്റന്‍സിയില്‍ നിന്നും ഒരു പടി പിറകിലേക്കു വയ്ക്കുകയാണെന്നാണ് ഡുപ്ലെസി പറഞ്ഞത്. ക്വിന്റണ്‍ ഡികോക്കിനു കീഴില്‍ അടുത്ത തലമുറയിലെ ലീഡര്‍മാര്‍ക്കു വളര്‍ന്നുവരാന്‍ സഹായിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം അറിയിച്ചതായി ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 1-1ന് കലാശിച്ചപ്പോള്‍ ഡുപ്ലെസി ടീമില്‍ ഇല്ലായിരുന്നു. മാത്രമല്ല, അവസാനമായി കളിച്ച ടി20 പരമ്പരയിലും ഡുപ്ലെസിയില്ലാതെയാണ് ദക്ഷിണാഫ്രിക്ക കളിച്ചത്. രണ്ടു പരമ്പരകളിലും ദക്ഷിണാഫ്രിക്കയെ നയിച്ചത് ഡികോക്കായിരുന്നു. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ബാറ്റ്‌സ്മാനും സീനിയര്‍ താരമായും തുടര്‍ന്നും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കുമെന്ന് ഡുപ്ലെസി വ്യക്തമാക്കി. ക്യാപ്റ്റന്‍സി ഒഴിയുകയെന്നത് കരിയറിലെ ഏറ്റവും കടുപ്പമേറിയ തീരുമാനങ്ങളിലൊന്നാണ്. എങ്കിലും ക്വിന്റണ്‍ ഡികോക്ക്, മാര്‍ക്ക് ബൗച്ചര്‍, ടീമംഗങ്ങള്‍ എന്നിവര്‍ക്കു എല്ലാവിധത്തിലുള്ള പിന്തണയും തന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, February 17, 2020, 13:49 [IST]
Other articles published on Feb 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+