Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലും 'ന്യൂജെന്‍' ആവുന്നു... ബിസിസിഐയുടെ പച്ചക്കൊടി, പാകിസ്താന്റെ വഴിയെ ഇന്ത്യയും

ദില്ലി: ഒടുവില്‍ ഐപിഎല്ലിലും മുഖം മാറ്റി ന്യൂജന്‍ ആവുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരീക്ഷിച്ചു വിജയിച്ച ഡിആര്‍എസ് (ഡിസിഷന്‍ റിവ്യു സിസ്റ്റം) ഐപിഎല്ലിലും നടപ്പാക്കാന്‍ തീരുമാനിച്ചു. ബിസിസിഐ പച്ചക്കൊടി കാണിച്ചതോടെയാണ് ഐപിഎല്ലില്‍ ഡിആര്‍എസിന്റെ അരങ്ങേറ്റത്തിനു വഴി തുറന്നത്.

നേരത്തേ ഐപിഎല്ലില്‍ ഡിആര്‍എസ് വേണ്ടെന്ന നിലപാടിലായിരുന്നു ബിസിസിഐ. മല്‍സരത്തില്‍ അംപയറുടെ തീരുമാനത്തില്‍ സംശയം തോന്നിയാല്‍ ഇതു വീണ്ടും പുനപ്പരിശോധിക്കാന്‍ ടീമിന് അവസരം നല്‍കുന്ന സംവിധാനമാണ് ഡിആര്‍എസ്. അംപയറുടെ പല തെറ്റായ തീരുമാനങ്ങളും പിന്നീട് ഡിആര്‍എസിനു വിട്ടപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ലോകത്തെ രണ്ടാമത്തെ ടൂര്‍ണമെന്റ്

ലോകത്തെ രണ്ടാമത്തെ ടൂര്‍ണമെന്റ്

ഡിആര്‍എസ് നടപ്പാക്കുന്ന ലോകത്തെ തന്നെ രണ്ടാമത്തെ ട്വന്റി20 ടൂര്‍ണമെന്റാണ് ഐപിഎല്‍. നേരത്തേ പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) ചാംപ്യന്‍ഷിപ്പില്‍ മാത്രമേ ഡിആര്‍എസ് പരീക്ഷിക്കപ്പെട്ടിട്ടുള്ളൂ.
ഐപിഎല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പാകിസ്താന്‍ ആരംഭിച്ച ടൂര്‍ണമെന്റാണ് പിഎസ്എല്‍.

നേരത്തേ ആലോചിച്ചിരുന്നു

നേരത്തേ ആലോചിച്ചിരുന്നു

ഐപിഎല്ലില്‍ ഡിആര്‍എസ് സംവിധാനം കൊണ്ടു വരുന്നതിനെക്കുറിച്ച് നേരത്തേ തന്നെ ആലോചിച്ചിരുന്നതായി ബിസിസിഐ പറയുന്നു. എന്നാല്‍ ഇത്തവണയാണ് തീര്‍ച്ചയായും ഡിഎര്‍എസ് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.

ഡിആര്‍എസ് വേണം

ഡിആര്‍എസ് വേണം

നിലവില്‍ ക്രിക്കറ്റിലെ ആധുനിക സംവിധാനങ്ങളെല്ലാം നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. പിന്നെ ഡിആര്‍എസിനോട് മാത്രം എന്തിനു വിവേചനം കാണിക്കണമെന്നും ബിസിസിഐ ഒഫീഷ്യല്‍ ചോദിക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇന്ത്യയുടെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഡിആര്‍എസ് ഉപയോഗിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യമായി നടപ്പാക്കിയത് ഇംഗ്ലണ്ട് പര്യടനത്തില്‍

ആദ്യമായി നടപ്പാക്കിയത് ഇംഗ്ലണ്ട് പര്യടനത്തില്‍

ഡിആര്‍എസ് സംവിധാനം ഐസിസി നേരത്തേ തന്നെ കൊണ്ടുവന്നിരുന്നെങ്കിലും ബിസിസിഐക്കു തുടക്കത്തില്‍ ഇതിനോടു കടുത്ത എതിര്‍പ്പാണുണ്ടായിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഡിആര്‍എസ് ആദ്യമായി ഉപയോഗിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയത്.

നേരത്തേ യോഗം വിളിച്ചു

നേരത്തേ യോഗം വിളിച്ചു

ഡിആര്‍എസ് സംവിധാനത്തെക്കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തെ 10 പ്രമുഖ പ്രാദേശിക അംപയര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഐസിസി അംപയര്‍മാരായ ഡെനിസ് ബേണ്‍സ്, പോള്‍ റീഫെല്‍ എന്നിവരാണ് അന്ന് ഇന്ത്യയിലെത്തി ഇവര്‍ക്കു കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തത്.

ടീമുകള്‍ക്കു ഗുണം ചെയ്യും

ടീമുകള്‍ക്കു ഗുണം ചെയ്യും

ഡിആര്‍എസ് നടപ്പാക്കാനുള്ള തീരുമാനം തീര്‍ച്ചയായും ഐപിഎല്ലില്‍ ടീമുകള്‍ക്കു ഗുണം ചെയ്യും. നേരത്തേ അംപയര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ ചില ഗുരുതരമായ പിഴവുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ബിസിസിഐയുടെ പുതിയ തീരുമാനത്തെ അതുകൊണ്ടു തന്നെ ടീമുകള്‍ കൈയടിച്ച് വരവേല്‍ക്കുമെന്നുറപ്പാണ്.

Story first published: Wednesday, February 28, 2018, 13:14 [IST]
Other articles published on Feb 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+