Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അയാളേക്കാള്‍ വലിയ ചതിയനെ കാണിക്കൂ! രഹാനെയ്ക്കു രൂക്ഷ വിമര്‍ശനം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു രൂക്ഷ വിമര്‍ശനം. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ക്രിക്കറ്റ് പ്രേമികളാണ് അദ്ദേഹത്തിനെതിരേ വാളോങ്ങിയിരിക്കുന്നത്.

420 റണ്‍സെന്ന വന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ രഹാനെയില്‍ നിന്നും വലിയൊരു ഇന്നിങ്‌സ് തന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായ അദ്ദേഹം ആരാധകരെയും ടീം മാനേജ്‌മെന്റിനെയും നിരാശപ്പെടുത്തുകയായിരുന്നു. നേരത്തേ ആദ്യ ഇന്നിങ്‌സിലും രഹാനെ ഫ്‌ളോപ്പായിരുന്നു. ഒരു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. ട്വിറ്ററില്‍ രൂക്ഷമായ ഭാഷയിലാണ് ചിലര്‍ രഹാനെയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റനാക്കണോ?

ഇന്ത്യന്‍ ക്യാപ്റ്റനാക്കണോ?

2016 നവംബര്‍ മുതല്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരേ അജിങ്ക്യ രഹാനെയുടെ പ്രകടനം.
ടെസ്റ്റുകള്‍ 27, ഇന്നിങ്‌സ് 49, റണ്‍സ് 1368, ശരാശരി 29.73, സെഞ്ച്വറി 2, ഫിഫ്റ്റി ആറ്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി മുന്‍നിര ടീമുകള്‍ക്കെതിരേ ബാറ്റിങില്‍ 29 മാത്രം ശരാശരിയുള്ള രഹാനെയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കണമന്നാണ് പലരും ആവശ്യപ്പെടുന്നതെന്നായിരുന്നു ഒരു പ്രതികരണം

ഇതിനേക്കാള്‍ വലിയ ചതിയനെ കാണിക്കൂ

ഇതിനേക്കാള്‍ വലിയ ചതിയനെ കാണിക്കൂ

2016 നവംബര്‍ മുതല്‍
അജിങ്ക്യ രഹാനെ- 69 ഇന്നിങ്‌സ്, 2263 റണ്‍സ്, 35 ശരാശരി
ഇന്ത്യയിലെ പ്രകടനം- 30 ഇന്നിങ്‌സ്, 873 റണ്‍സ്, 31 ശരാശരി
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീവിടങ്ങളിലെ പ്രകടനം- 31 ഇന്നിങ്‌സ്, 890 റണ്‍സ്, 29 ശരാശരി, 31 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും മാത്രം.
രഹാനെയേക്കാള്‍ വലിയ ചതിയനെ എനിക്കു കാണിച്ചു തരൂവെന്ന് ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

രഹാനെയെ ഒഴിവാക്കൂ

രഹാനെയെ ഒഴിവാക്കൂ

അജിങ്ക്യ രഹാനെയെ ഒഴിവാക്കൂ. രഹാനെയുടെ നല്ല കുട്ടിയെന്ന ഇമേജും ഒരു പരമ്പരയില്‍ ഒരു മികച്ച പ്രകടനം നടത്തിയതും കൊണ്ടും മാത്രം അവസരം കാത്ത് ടീമിനു പുറത്തിരിക്കുന്ന യുവതാരങ്ങളെ പുറത്തിരുത്താന്‍ കഴിയില്ലെന്നു ഒരു യൂസര്‍ തുറന്നടിച്ചു.
വിരാട് കോലിയില്‍ നിന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി അജിങ്ക്യ രഹാനെ സ്ഥിരമായി ഏറ്റെടുക്കണമെന്ന് ചിന്തിച്ച ബുദ്ധിശാലികള്‍ ആരൊക്കെയാണെന്നായിരുന്നു ഒരു പരിഹാസം.

ഒന്നും മനസ്സിലാവുന്നില്ല

ഒന്നും മനസ്സിലാവുന്നില്ല

അജിങ്ക്യ രഹാനെ എപ്പോഴാണ് മികച്ച ഫോമിലെന്നും എപ്പോഴാണ് മോശം ഫോമിലെന്നും എനിക്കു മനസ്സിലാവുന്നില്ല. ഒരിന്നിങ്‌സില്‍ അദ്ദേഹം സെഞ്ച്വറി നേടുന്നു, ശേഷം കുറച്ച് ഇന്നിങ്‌സുകളില്‍ പതറുകയും ചെയ്യുന്നു. രഹാനെ സ്ഥിരത പുലര്‍ത്തിയേ തീരൂ. എല്ലാത്തിലുമപരി അദ്ദേഹം ടീമിന്റെ വൈസ് ക്യാപ്റ്റനാണ്, മാത്രമല്ല ഗാബയിലെ ചരിത്ര ടെസ്റ്റില്‍ ഇന്ത്യക്കു ഐതിഹാസിക വിജയം നേടിത്തന്ന ക്യാപ്റ്റനും കൂടിയാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

രഹാനെയും രോഹിത്തും വേണ്ട

രഹാനെയും രോഹിത്തും വേണ്ട

രോഹിത് ശര്‍മയെയും അജിങ്ക്യ രഹാനെയെയും ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കേണ്ട സമയമായിരിക്കുകയാണ്.
റിഷഭ് പന്തിനെ ബാറ്റിങില്‍ മുന്‍നിരയിലേക്കു ഇറക്കൂ. ബാറ്റ്‌സ്മാനായി കളിക്കാന്‍ അദ്ദേഹത്തിനു കഴിയും. വിക്കറ്റ്‌റ് കീപ്പിങിന്റെ പേരില്‍ പന്തിനെ ആക്രമിക്കരുത്. മുന്‍നിര ബാറ്റ്‌സ്മാനായി അദ്ദേഹത്തിനു മികച്ച പ്രകടനം നടത്താനാവുമെന്ന് ഒരു യൂസര്‍ ട്വിറ്ററില്‍ കതുറിച്ചു.
ടെസ്റ്റില്‍ ഇന്ത്യ രണ്ടാംനിര ടീമിനെ തിരഞ്ഞെടുത്താല്‍പ്പോലും അജിങ്ക്യ രഹാനെ ആ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.

Story first published: Tuesday, February 9, 2021, 13:04 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+