Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്നെ വിളിച്ചാല്‍ ചാപ്പല്‍ വിവരം അറിയും: ഗാംഗുലി

ദില്ലി: സച്ചിനെയും ദ്രാവിഡിനെയും വിളിക്കാം, അതുപോലെ എന്നെ വിളിച്ചാല്‍ ചാപ്പല്‍ വിവരമറിയും - പറയുന്നത് മറ്റാരുമല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിവരച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സൗരവ് ഗാംഗുലി മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പലിനെതിരെ പൊട്ടിത്തെറിച്ചത്. ദ്രാവിഡിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കി പകരം തന്നെ ക്യാപ്റ്റനാക്കാന്‍ ചാപ്പല്‍ ശ്രമം നടത്തി എന്ന സച്ചിന്റെ വെളിപ്പെടുത്തലാണ് വന്‍ വിവാദമായി മാറിയിരിക്കുന്നത്.

ഇന്ത്യയിലെ സീനിയര്‍ താരങ്ങളോട് ചാപ്പല്‍ ക്ഷമാപണം നടത്തണോ എന്ന ചോദ്യത്തിന് മറുപടി പറയവേയാണ് ഗാംഗുലി വികാരാധീനനായത്. ചാപ്പലിന് സച്ചിനെയും ദ്രാവിഡിനെയും വിളിക്കാം. പക്ഷേ എന്റെ നമ്പര്‍ ഡയല്‍ ചെയ്താല്‍... ടിവിയിലൂടെ ചാപ്പല്‍ ഇത് കേള്‍ക്കുന്നുണ്ടല്ലോ.. എന്നെ വിളിക്കാന്‍ ചാപ്പല്‍ ധൈര്യം കാണിച്ചാല്‍ ... ഗാംഗുലി പറഞ്ഞു.

ganguly

സച്ചിന്‍, ലക്ഷ്മണ്‍, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ്, സേവാഗ് തുടങ്ങിയ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നും പുറത്താക്കാന്‍ വിസമ്മതിച്ചത് കൊണ്ടാണ് തന്റെ ക്യാപ്റ്റന്‍സി പോയതെന്ന് ഗാംഗുലി പറഞ്ഞു. കോച്ച് ഗ്രെഗ് ചാപ്പലുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയും ഏകദിന കരിയറും അവസാനിച്ചത്. സച്ചിന്റെ വാദങ്ങളെ സ്വാഗതം ചെയ്ത ഗാംഗുലി ദ്രാവിഡിന്റെ കാര്യമോര്‍ത്ത് തനിക്ക് സങ്കടമുണ്ടെന്നും പറഞ്ഞു.

എന്നാല്‍ ചാപ്പലുമായി തനിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന ഗാംഗുലിയുടെ വാക്കുകളെ രാഹുല്‍ ദ്രാവിഡ് തള്ളിക്കളഞ്ഞു. ഗാംഗുലിക്ക് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ പറയാം. എന്നാല്‍ എന്റെ വായില്‍ വാക്കുകള്‍ തിരുകിക്കയറ്റരുത്. ഞാന്‍ കൂടെ പ്രവര്‍ത്തിച്ച ഒരു കോച്ചുമായും എനിക്ക് യാതോരു വിധ പ്രശ്‌നവും ഇല്ല. അത്തരത്തില്‍ ഒരു കാര്യവും ഞാന്‍ ഗാംഗുലിയോട് ഒരിക്കലും പറഞ്ഞിട്ടില്ല.

Story first published: Wednesday, November 5, 2014, 15:57 [IST]
Other articles published on Nov 5, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+