Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയിക്കാന്‍ എന്തിന് മങ്കാദിങ്? വന്നത് അതിനല്ലെന്ന് ബോള്‍ട്ട്... അശ്വിന് വീണ്ടും നാണക്കേട്

ദില്ലി: ഐപിഎല്ലിലെ മങ്കാദിങിന്റെ പേരില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും പ്രമുഖ സ്പിന്നറുമായ ആര്‍ അശ്വിനു നേരെയുള്ള വിമര്‍ശനം അവസാനിക്കുന്നില്ല. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെയാണ് മങ്കാദിങിലൂടെ അശ്വിന്‍ റണ്ണൗട്ടാക്കിയത്. കളിയില്‍ പഞ്ചാബ് ജയിച്ചെങ്കിലും ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്ത നടപടിയെന്ന പേരില്‍ അശ്വിന്റെ പ്രവര്‍ത്തിയെ ക്രിക്കറ്റ് ലോകം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ബിസിസിഐയും താരത്തിന്റെ നടപടി ശരിയായില്ലെന്നാണ് ചൂണ്ടിക്കാട്ടിയത്.

ഇപ്പോള്‍ പുതിയൊരു താരം കൂടി അശ്വിനെതിരേ രംഗത്തു വന്നിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ന്യൂസിലാന്‍ഡ് പേസറായ ട്രെന്റ് ബോള്‍ട്ടാണ് മങ്കാദിങ് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയത്.

എന്താണ് ആവശ്യം

എന്താണ് ആവശ്യം

ഐപിഎല്ലില്‍ മങ്കാദിങ് കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. വളരെ ആവേശകരമായ ടൂര്‍ണമെന്റാണ് ഐപിഎല്‍. ഓരോ മലല്‍സരവും മികച്ചതാണ്. ക്രിക്കറ്റിനെ അതിന്റേതായ സ്പിരിറ്റില്‍ കളിക്കുകയാണ് വേണ്ടത്. ഐപിഎല്ലില്‍ ഏതെങ്കിലുമൊരു താരം മങ്കാദിങ് നടത്തുന്നതിനോടു തനിക്കു യോജിപ്പില്ലെന്നും ബോള്‍ട്ട് വ്യക്തമാക്കി. അശ്വിന്റെ പേരെടുത്തു പരാമര്‍ശിക്കാതെയായിരുന്നു ബോള്‍ട്ടിന്റെ പ്രതികരണം.

നേരത്തേ തീരുമാനിച്ചതല്ലെന്നു അശ്വിന്‍

നേരത്തേ തീരുമാനിച്ചതല്ലെന്നു അശ്വിന്‍

രാജസ്ഥാന്‍ താരം ബട്‌ലറെ മങ്കാദിങിലൂടെ റണ്ണൗട്ടാക്കിയത് നേരത്തേ തീരുമാനിച്ച പ്രകാരം ആയിരുന്നില്ലെന്നാണ് മല്‍സരശേഷം അശ്വിന്റെ പ്രതികരിച്ചത്. അതു കളിക്കിടെ വളരെ സ്വാഭാവികമായി സംഭവിച്ച കാര്യമാണ്. മാത്രമല്ല നിയമം ലംഘിച്ച് താന്‍ ഒന്നും ചെയ്തിട്ടില്ല. മങ്കാദിങിലൂടെ പുറത്താക്കാമെന്ന് നിയമാവലിയില്‍ തന്നെ വിശദമാക്കുന്നുണ്ടെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡല്‍ഹിക്കൊപ്പം മികച്ച പ്രകടനം

ഡല്‍ഹിക്കൊപ്പം മികച്ച പ്രകടനം

ഐപിഎല്ലിലെ ജോലി ഭാരം വരാനിരിക്കുന്ന ലോകകപ്പില്‍ തിരിച്ചടിയാവുമൊയെന്ന ചോദ്യത്തിന് ബോള്‍ട്ടിനൊപ്പമുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാദയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഡല്‍ഹിക്കു വേണ്ടി കളിക്കാനാണ് ഇവിടെയെത്തിയത്. ടീമിനു വേണ്ടി കളിക്കുന്നതിന്റെ ത്രില്ലിലാണ് തങ്ങള്‍. ഇപ്പോള്‍ ഇതേക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ.. ഇനിയുള്ള മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും റബാദ വ്യക്തമാക്കി.

Story first published: Friday, March 29, 2019, 15:56 [IST]
Other articles published on Mar 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+