
ബ്രെറ്റ് ലീ
മുന്‍ ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീയാണ് ഈ നേട്ടത്തിലെത്തിയ താരങ്ങളിലൊരാള്‍. ഏകദിനത്തിലും ടി20യിലും അദ്ദേഹം ഹാട്രിക് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2003ലെ ഏകദിന ലോകകപ്പില്‍ ഡര്‍ബനിലാണ് അദ്ദേഹം ഏകദിന ഹാട്രിക് നേടുന്നത്. കെനിയക്കെതിരെയായിരുന്നു ഈ നേട്ടം. രണ്ട് വിക്കറ്റുകള്‍ ബൗള്‍ഡിലൂടെ നേടിയപ്പോള്‍ മൂന്നാം പന്ത് സ്ലിപ്പിലെ ഫീല്‍ഡറുടെ കൈയിലെത്തിച്ചാണ് ബ്രറ്റ് ലീ ഹാട്രിക് നേടിയത്.
ടി20യില്‍ അദ്ദേഹത്തിന്റെ ഹാട്രിക് ബംഗ്ലാദേശിനെതിരെയായിരുന്നു. 2007ല്‍ കേപ്ടൗണിലായിരുന്നു ഇത്. ടി20 ലോകകപ്പിലായിരുന്നു ഈ നേട്ടം. ഷക്കീബ് അല്‍ ഹസന്‍, മഷറഫെ മൊര്‍ത്താസ, അലോക് കാപാലി എന്നിവരെ പുറത്താക്കിയാണ് ബ്രെറ്റ് ലീ ഈ നേട്ടത്തിലേക്കെത്തിയത്. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാള ബ്രെറ്റ് ലീ അതിവേഗ പന്തുകള്‍ക്കൊണ്ടാണ് എതിരാളികളെ വിറപ്പിച്ചിരുന്നത്.

തിസാര പെരേര
ശ്രീലങ്കയുടെ പേസ് ഓള്‍റൗണ്ടറാണ് തിസാര പെരേര. സ്ഥിരതയില്ലാത്ത താരമാണെങ്കിലും തന്റേതായ ദിവസം ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്. പന്തുകൊണ്ട് തള്ളുകൊള്ളി ബൗളറാണെങ്കിലും ഏകദിനത്തിലും ടി20യിലും അദ്ദേഹം ഹാട്രിക് നേടിയിട്ടുണ്ട്. 2012ല്‍ പാകിസ്താനെതിരെയാണ് അദ്ദേഹം ഏകദിന ഹാട്രിക് നേടുന്നത്. യൂനിസ് ഖാന്‍, ഷാഹിദ് അഫ്രീദി, സര്‍ഫറാസ് അഹമ്മദ് എന്നീ വമ്പന്മാരെ മടക്കിയാണ് പെരേര ഈ നേട്ടം സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ടി20 ഹാട്രിക് 2016ല്‍ ഇന്ത്യക്കെതിരെയാണ് പിറന്നത്. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ, സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവരെ പുറത്താക്കിയാണ് പെരേര ഈ നേട്ടം സ്വന്തമാക്കിയത്.

ലസിത് മലിംഗ
ശ്രീലങ്കയുടെ പേസ് ഇതിഹാസമായ ലസിത് മലിംഗ ഏകദിനത്തില്‍ മൂന്ന് തവണയും ടി20യില്‍ രണ്ട് തവണയും ഹാട്രിക് നേടിയിട്ടുണ്ട്. ഇത്രയും തവണ ഹാട്രിക് നേടിയ ഏക താരം മലിംഗയാണ്. 2007ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് മലിംഗയുടെ ആദ്യ ഏകദിന ഹാട്രിക് പിറന്നത്. 2011ല്‍ കെനിയക്കെതിരേ രണ്ടാമത്തെ ഏകദിന ഹാട്രിക് മലിംഗ സ്വന്തമാക്കി.
മൂന്നാമത്തെ ഏകദിന ഹാട്രിക് കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു. 2011ല്‍ തന്നെയായിരുന്നു ഈ നേട്ടം. അദ്ദേഹത്തിന്റെ രണ്ട് ടി20 ഹാട്രിക്കും പിറന്നത് 2017ലാണ്. കൊളംബോയില്‍ ബംഗ്ലാദേശിനെതിരെയാണ് ആദ്യ ടി20 ഹാട്രിക് പിറക്കുന്നത്. രണ്ടാം ടി20 ഹാട്രിക് ന്യൂസീലന്‍ഡിനെതിരെയായിരുന്നു. ന്യൂസീലന്‍ഡിനെതിരേ തുടര്‍ച്ചയായി നാല് പന്തുകളില്‍ വിക്കറ്റ് നേടാന്‍ മലിംഗയ്ക്ക് സാധിച്ചിട്ടുണ്ട്.

വനിന്‍ഡു ഹസരങ്ക
ശ്രീലങ്കയുടെ യുവ സ്പിന്നര്‍ വനിന്‍ഡു ഹസരങ്കയും ഈ റെക്കോഡില്‍ പേരുചേര്‍ത്ത താരമാണ്. ചെറിയ കാലത്തിനുള്ളില്‍ ഈ നേട്ടത്തിലേക്കെത്താന്‍ അദ്ദേഹത്തിനായി. 2017ല്‍ സിംബാബ് വെയ്‌ക്കെതിരെയാണ് അദ്ദേഹത്തിന്റെ ഏകദിന ഹാട്രിക് പിറന്നത്. ടി20 സ്‌പെഷ്യലിസ്റ്റെന്ന് വിളിക്കാവുന്ന താരത്തിന്റെ ടി20 ഹാട്രിക് 2021ലെ ടി20 ലോകകപ്പിലാണ് നേടിയത്. ഷാര്‍ജയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു നേട്ടം. ഇനിയും ഹാട്രിക് നേട്ടങ്ങള്‍ നേടിയെടുക്കാന്‍ കെല്‍പ്പുള്ള സ്പിന്നര്‍മാരിലൊരാളാണ് വനിന്‍ഡു ഹസരങ്ക.


Click it and Unblock the Notifications












