പാണ്ഡ്യ ജൂനിയര്‍ കപിലോ? താരതമ്യം പോലും അര്‍ഹിക്കുന്നില്ല!! കപില്‍ പ്രതിഭാസമെന്ന് ഗവാസ്‌കര്‍
ദില്ലി: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ടീം ഇന്ത്യക്കു ലഭിച്ച എല്ലാം തികഞ്ഞ ഓള്‍റൗണ്ടറാണ് യുവതാരം ഹര്‍ദിക് പാണ്ഡ്യ. ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പിനാണ് പാണ്ഡ്യ വിരാമമിട്ടത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലൂടെ തുടങ്ങി പിന്നീട് ടെസ്റ്റ് ടീമിലും തന്റെ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞതോടെ മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന കപില്‍ ദേവിനോടാണ് പാണ്ഡ്യ പലപ്പോഴും ഉപമിക്കപ്പെട്ടത്. കപിലിന്റെ പിന്‍ഗാമിയെന്നു വരെ താരം വാഴ്ത്തപ്പെട്ടു. എന്നാല്‍ ഇത്തരം വിശേഷണങ്ങളില്‍ കഴമ്പില്ലെന്ന് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. വിഡ്ഢിത്തമെന്നാണ് ഈ താരതമ്യത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

നൂറ്റാണ്ടിന്റെ താരം
നൂറ്റാണ്ടിന്റെ താരമാണ് കപിലെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹവുമായി പാണ്ഡ്യയെ താരതമ്യം ചെയ്യുന്നത് എന്തു വിഡ്ഢിത്തമാണ്. കപിലിനെ മറ്റാരുമായും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
പലരും എന്തുകൊണ്ടാണ് പാണ്ഡ്യയെയും കപിലിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നതെന്ന് അറിയില്ല. ഒരിക്കലും കപിലിന്റെ പിന്‍ഗാമിയാവാന്‍ പാണ്ഡ്യക്കാവില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഇനിയൊരു കപില്‍ ഉണ്ടാവില്ല
ഇനിയൊരു കപില്‍ ഉണ്ടാവില്ല. ഒരു തലമുറയുടെ അല്ല, ബ്രാഡ്മാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നീ ഇതിഹാസങ്ങളെപ്പോലെ നൂറ് വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന അദ്ഭുതമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ മറ്റൊരു താരവമായും കപിലിനെ താരതമ്യം ചെയ്യുന്നതു പോലും ശരിയല്ലെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ധവാന് വിമര്‍ശനം
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ സമീപനത്തില്‍ ഗവാസ്‌കര്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ധവാന്‍ 26, 13 എന്നിങ്ങനെ സ്‌കോറിന് പുറത്തായിരുന്നു. തന്റെ ഗെയിം മാറ്റാന്‍ ധവാന്‍ ഇഷ്ടപ്പെടുന്നില്ല. ഏകദിനത്തിലും ട്വന്റി20യിലും കളിക്കുന്നതുപോലെ തന്നെ ടെസ്റ്റിലും കളിക്കാന്‍ കഴിയില്ല. ഇത് ഉള്‍ക്കൊണ്ട് ഷോട്ട് സെലക്ഷനില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ധവാന് ടെസ്റ്റില്‍ പിടിച്ചുനില്‍ക്കാനാവുകയുള്ളൂവെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഒരു ബാറ്റ്‌സ്മാനെ കൂടി കളിപ്പിക്കണം
രണ്ടാം ടെസ്റ്റില്‍ ഒരു അധിക ബാറ്റ്‌സ്മാനെ കൂടി ടീമിലുള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. ചേതേശ്വര്‍ പുജാരയെക്കൂടി ലോര്‍ഡ് ടെസ്റ്റിനുള്ള ടീമിലെടുക്കണം. ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. ഉമേഷ് യാദവിനു പകരം പുജാരയെ കളിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും ഗവാസ്‌കര്‍ നിര്‍ദേശിച്ചു.

ആദ്യം ബാറ്റ് ചെയ്യണം
ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയമാണ് ലക്ഷ്യമെങ്കില്‍ ടോസ് ലഭിച്ചാല്‍ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കണം. ജൊഹാനസ്ബര്‍ഗില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടെസ്റ്റ് നോക്കൂ. ഇന്ത്യക്കെതിരേ രണ്ടാമാത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 200 റണ്‍സെടുക്കുന്നതിനു മുമ്പ് ഓള്‍ഔട്ടായിരുന്നു.
ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടായിരുന്നു റണ്‍ ചേസ് ചെയ്തിരുന്നതെങ്കില്‍ അവരും പതറുമായിരുന്നുവെന്നും ഗവാസ്‌കര്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications