കോലി അത്ര പോരാ! തനിക്ക് അദ്ദേഹമാവേണ്ട, പകരം ആ താരമാവണമെന്ന് പാക് സെന്‍സേഷന്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റിലെ അടുത്ത ബാറ്റിങ് സെന്‍സേഷനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഹൈദര്‍ അലി. ഈ സീസണിലെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) താരം നടത്തിയ പ്രകടനമാണ് ഇതിനു കാരണം. പെഷാവര്‍ സല്‍മി ടീമിനു വേണ്ടി ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 239 റണ്‍സ് അലി അടിച്ചെടുത്തിരുന്നു. 158.277 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഗദ്ദാഫി സ്റ്റേഡിയത്തില്‍ ലാഹോര്‍ ക്വലാന്ദേഴ്‌സിനു വേണ്ടി നേടിയ 69 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ദക്ഷിണാഫ്രിക്കയില്‍ ഈ വര്‍ഷം നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച പാക് ടീമില്‍ അംഗം കൂടിയായിരുന്നു അലി. ഭാവിയില്‍ ആരാവാനാണ് തനിക്കു ആഗ്രഹമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അലി.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാവാനല്ല, മറിച്ച് പാകിസ്താന്റെ യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ ആസമാവാനാണ് തന്റെ ആഗ്രഹമെന്നു അലി പറയുന്നു. തങ്ങളുടെ റോള്‍ മോഡലുകളെപ്പോലെയാവാന്‍ ഒരു ബാറ്റ്‌സ്മാനും കഴിയില്ല. മറിച്ച് സ്വന്തം പ്രകടനം മെച്ചപ്പെടുത്താനും തന്റെ റോള്‍ മോഡല്‍ കളിക്കുന്നതുപോലെയുള്ള ചില ഷോട്ടുകള്‍ കളിക്കാനും മാത്രമേ സാധിക്കൂയെന്നും അലി അഭിപ്രായപ്പെട്ടു.

ഭാവിയില്‍ ബാബറെന്ന് ക്രിക്കറ്റ് പ്രേമികള്‍ തന്നെ വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. കാരണം കോലിയേക്കാള്‍ കൂടുതല്‍ മികച്ച ഷോട്ടുകള്‍ കൈവശമുള്ളത് ബാബറിനാണെന്നും അലി വ്യക്തമാക്കി.
കോലിയില്‍ നിന്നും പലതും പഠിക്കാന്‍ സാധിക്കും. കോലിയെപ്പോലെയാവാന്‍ തനിക്കാവില്ല. എന്നാല്‍ തുടര്‍ച്ചയായ പരിശീലനത്തിലൂടെ അതുപോലെയുള്ള ഷോട്ടുകള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. താന്‍ ഹൈദര്‍ അലിയാണ്. ഹൈദര്‍ അലിയാവാന്‍ മാത്രമേ തനിക്കാവൂയെന്നും യുവതാരം കൂട്ടിച്ചേര്‍ത്തു.

ബാബറിന്റെ ഉപദേശം സ്വന്തം ബാറ്റിങ് മെച്ചപ്പെടുത്താന്‍ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ താന്‍ അദ്ദേഹത്തോടെ കടപ്പെട്ടിരിക്കുന്നുവെന്നും ബാബര്‍ വ്യക്തമാക്കി. ഒരു ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റിനിടെ ലാഹോറിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ചാണ് ബാബറിനെ നേരില്‍ കണ്ടത്. ബാറ്റിങിനെ സംബന്ധിച്ച് ചില കുറുക്കുവഴികള്‍ അദ്ദേഹം ഉപദേശിച്ചു തന്നു. പിഎസ്എല്ലിനിടെയും ബാബര്‍ തന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. കഴിയയുന്നത്ര റണ്‍സെടുക്കാന്‍ ശ്രമിക്കണമെന്നും ബാക്കിയെല്ലാം ദൈവത്തിനു വിടണമെന്നുമായിരുന്നു ബാബറിന്റെ ഉപദേശമെന്നും അലി പറഞ്ഞു.

കോലി, ബാബര്‍ എന്നിവര്‍ക്കു ശേഷം ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരം ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഹൈദര്‍ അലിയെന്നാണ് നേരത്തേ മുന്‍ പാക് താരവും ഇപ്പോള്‍ കമന്റേറ്ററുമായ റമീസ രാജ അഭിപ്രായപ്പെട്ടത്. അസാധാരണ ബാറ്റിങ് മിടുക്കുള്ള താരമാണ് അലിയെന്നും കോല, ബാബര്‍ എന്നിവരെ മാതൃകയാക്കി മുന്നേറിയാല്‍ ലോക ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനായി അവന്‍ മാറുമെന്നും രാജ പറയുന്നു. എന്നാല്‍ സ്വന്തം പ്രകടനത്തില്‍ സ്ഥിരത നിലനിര്‍ത്താനാണ് അലി പരിശ്രമിക്കേണ്ടതെന്നും നിലവാരമുള്ള നിരവധി ഷോട്ടുകള്‍ അലിയുടെ ആവനാഴിയിലുണ്ടെന്നും രാജ ചൂണ്ടിക്കാട്ടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications