Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകകപ്പ് നേട്ടത്തിനു ശേഷം ഞങ്ങള്‍ ഒരുമിച്ച് കളിച്ചില്ല!, തുറന്നടിച്ച് ഗംഭീര്‍, ഉന്നമിട്ടത് ധോണിയെ

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ കുറിക്കപ്പെട്ട ആ ദിനം പിറന്നിട്ട് ഇന്നേക്കു 10 വര്‍ഷം. കൃത്യം ഇതേ ദിവസമായിരുന്നു എംഎസ് ധോണിയും സംഘവും ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയത്. 2011 ഏപ്രില്‍ രണ്ടിനാണ് മുംബൈയെ വാംഖഡയെയെയും ലോകകത്തെയും സാക്ഷി നിര്‍ത്തി ധോണിപ്പട ഏകദിന ലോകകിരീടമേറ്റു വാങ്ങിയത്. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയ ധോണിയുടെ സിക്‌സര്‍ നല്‍കിയ രോമാഞ്ചം ഇന്നും ക്രിക്കറ്റ് പ്രേമികളെ വിട്ടുപോയിട്ടില്ല.

ഫൈനലില്‍ 97 റണ്‍സുമായി ഓപ്പണര്‍ ഗൗതം ഗംഭീറായിരുന്നു ടോപ്‌സ്‌കോററായതെങ്കിലും കൈയടി മുഴുവന്‍ പുറത്താവാതെ 91 റണ്‍സെടുത്ത ധോണിക്കായിരുന്നു. ഇന്ത്യ ലോകകപ്പ് നേട്ടത്തിന്റെ 10ാം വാര്‍ഷികം ആഘോഷിക്കെ ധോണിയെ പരോക്ഷമായി വിമര്‍ശിച്ചിരുക്കുകയാണ് ഗംഭീര്‍.

ഒരുമിച്ച് കളിച്ചിട്ടില്ല

ഒരുമിച്ച് കളിച്ചിട്ടില്ല

ശ്രീലങ്കയ്‌ക്കെതിരേയുള്ള ഫൈനലില്‍ വിജയിച്ച ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിന്നീടൊരു മല്‍സരത്തില്‍പ്പോലും ഒരുമിച്ച് കളിച്ചിട്ടില്ലെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇതെന്നും അദ്ദെഹം പറഞ്ഞു.
ലോകകപ്പിനു ശേഷം ടീം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മോശം കാര്യം പിന്നീടൊരിക്കലും ഈ ഇലവന് ഒരുമിച്ച് കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലെന്നതാണ്. ഭാജി ഒരിക്കല്‍ ഇതേക്കുറിച്ചു എന്നോടു പറഞ്ഞിരുന്നു.
ഈ ചോദ്യം നിങ്ങള്‍ക്കു ചോദിക്കാവുന്നത് മൂന്നു പേരോടാണ്. ലോകകപ്പിനു ശേഷം സ്ഥാനമേറ്റെടുത്ത കോച്ച് ഡങ്കെന്‍ ഫ്‌ളെച്ചര്‍, നായകന്‍ എംഎസ് ധോണി, കെ ശ്രീന്താന്തിനു കിഴിലുള്ള സെലക്ടര്‍മാര്‍ എന്നിവരാണ് ഇതിനു ഉത്തരം നല്‍കേണ്ടതെന്നും ഗംഭീര്‍ വ്യക്തമാക്കി.

റൊട്ടേഷന്‍ പോളിസി

റൊട്ടേഷന്‍ പോളിസി

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ അതിനു മുമ്പോ, ശേഷമോ ഇതുപോലെയൊരു ദുരന്തം മറ്റേതെങ്കിലും ടീമിനു സംഭവിച്ചിട്ടുണ്ടാവുമെന്നു ഞാന്‍ കരുതുന്നില്ല. ലോകകപ്പ് നേടിയ ഒരു ടീമിനെ ഒരിക്കല്‍പ്പോലും ഒരുമിച്ച് കളിപ്പിക്കാത്ത മറ്റൊരു ടീം ഉണ്ടാവില്ലെന്നും ഗംഭീര്‍ പറഞ്ഞു.
ലോകകപ്പ് വിജയത്തിനു പിന്നാലെ ധോണി നടപ്പാക്കിയ റൊട്ടേഷന്‍ പോളിസിയാണ് ടീമിലെ അഴിച്ചുപണിക്കു കാരണം. ഇതുകാരണം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗംഭീര്‍ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കു സ്ഥാനം നഷ്ടമാവുകയായിരുന്നു. ധോണിയുടെ ഈ റൊട്ടേഷന്‍ പോളിസിയെ ദുരന്തമെന്നായിരുന്നു ഗംഭീര്‍ പിന്നീട് വിമര്‍ശിച്ചത്.

ഗംഭീറിന്റെ പ്രകടനം

ഗംഭീറിന്റെ പ്രകടനം

2011ലെ ലോകകപ്പ് വിജയത്തില്‍ മാത്രമല്ല 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച താരമാണ് ഗംഭീര്‍. 2011ലെ ലോകകപ്പില്‍ അദ്ദേഹം ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 43.66 ശരാശരിയില്‍ 393 റണ്‍സെടുത്തിരുന്നു. നാലു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്.
ഫൈനലില്‍ റണ്‍ചേസിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരെ ലസിത് മലിങ്ക തുടക്കത്തില്‍ തന്നെ പുറത്താക്കിയപ്പോള്‍ ടീമിനെ താങ്ങിനിര്‍ത്തിയത് ഗംഭീറിന്റെ ഇന്നിങ്‌സായിരുന്നു.

ഗംഭീറിന്റെ കരിയര്‍

ഗംഭീറിന്റെ കരിയര്‍

2011ലെ ലോകകപ്പ് വിജയത്തിനു ശേഷം ഗംഭീറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് അധികം ആയുസ്സുണ്ടായില്ല. ധോണിയുടെ റൊട്ടേഷന്‍ പോളിസി മാത്രമായിരുന്നില്ല ഇതിനു കാരണം. ധോണിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത് ഗംഭീറിന്റെ കരിയര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തേ അവസാനിക്കാന്‍ മറ്റൊരു കാരണമായി മാറി.
2013 ജനുവരില്‍ ധര്‍മശാലയില്‍ ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിനത്തിലാണ് ഗംഭീറിനെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. 2003 മുതല്‍ 13 വരെ 147 ഏകദിനങ്ങളില്‍ നിന്നും 11 സെഞ്ച്വറികളും 34 ഫിഫ്റ്റികളുമടക്കം അദ്ദേഹം 5238 റണ്‍സ് നേടിയിട്ടുണ്ട്.

Story first published: Friday, April 2, 2021, 11:26 [IST]
Other articles published on Apr 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+