IPL 2021: പ്ലെയിങ് ഇലവനെക്കുറിച്ച് എല്ലാവരും തലപുകയ്ക്കും, ഒരു ടീമൊഴികെ!- പാര്‍ഥീവ് പറയുന്നു

ഐപിഎല്ലിന്റെ 14ാം സീസണില്‍ ആറു വേദികളിലായിട്ടാണ് മല്‍സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ എട്ടു ടീമുകള്‍ക്കും ഹോംഗ്രൗണ്ടില്‍ മല്‍സരമില്ലെന്നത് ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്. ലീഗ് ഘട്ടത്തിലും പ്ലേഓഫിലും ഫൈനലിലുമൊന്നും ഒരു ടീമിനും ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം ലഭിക്കില്ല. മല്‍സരങ്ങള്‍ ഹോഗ്രൗണ്ടില്‍ അല്ലെന്നതിനാല്‍ തന്നെ ടീമുകളെല്ലാം പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ തല പുകയ്ക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം പാര്‍ഥീവ് പട്ടേല്‍.
നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു മാത്രമാണ് ഇക്കാര്യത്തില്‍ വ്യത്യാസമുള്ളതെന്നും വളരെ മികച്ച പ്ലെയിങ് ഇലവനെ അവര്‍ ഇതിനകം കണ്ടെത്തിയതായും പാര്‍ഥീവ് ചൂണ്ടിക്കാട്ടി.

മുംബൈയ്ക്കു ആശങ്കയില്ല
പുതിയ സീസണില്‍ വേദിയുടെയോ, പ്ലെയിങ് ഇലവന്റെയോ കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലാത്ത ഏക ടീം മുംബൈയാണ്. മല്‍സരം ഏതു വേദിയിലായാലും മുംബൈ സജ്ജമാണ്. മറ്റു ഫ്രാഞ്ചൈസികളുടെ കാര്യം ഇങ്ങനെയല്ല. വേദിയിലെ പിച്ചിന്റെ സ്വഭാവമനുസരിച്ച് പ്ലെയിങ് ഇലവനിലും മാറ്റം വരുത്തേണ്ട അവസ്ഥയാണ് മറ്റു ഫ്രാഞ്ചൈസികളുടേത്. പക്ഷെ മുംബൈയ്ക്കു ഇത്തരം ആശങ്കകളൊന്നുമില്ലെന്നു പാര്‍ഥീവ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ അഭിപ്രായപ്പെട്ടു.

മുംബൈയുടെ ബൗളിങ് നിര
ശക്തമായ ബാറ്റിങ് ലൈനപ്പ് മാത്രമല്ല ആഴമേറിയ ബൗളിങ് നിരയും മുംബൈയ്ക്കുണ്ടെന്നു പാര്‍ഥിവ് വിലയിരുത്തി. ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. നാലോവുകള്‍ ഇപ്പോള്‍ അദ്ദേഹം ബൗള്‍ ചെയ്യുന്നുണ്ട്. കരെണ്‍ പൊള്ളാര്‍ഡ് സ്ലോ ബോളുകള്‍ വളരെ നന്നായി എറിയുന്നുണ്ട്. ചെന്നൈയിലെ വിക്കറ്റില്‍ ഇതു വളരെ സഹായകമാവും. രാഹുല്‍ ചഹറിന് കഴിഞ്ഞ സീസണ്‍ മികച്ചതായിരുന്നു. ഇത്തവണയും സ്പിന്നറുടെ റോളില്‍ താരത്തിനു തിളങ്ങാന്‍ കഴിയും. നാലോവറുകള്‍ ക്രുനാല്‍ പാണ്ഡ്യക്കും നല്‍കാം. ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നതായും പാര്‍ഥീവ് നിരീക്ഷിച്ചു.

ഉദ്ഘാടന മല്‍സരം
അടുത്ത വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഹോംഗ്രൗണ്ട് കൂടിയായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി മുംബൈ കൊമ്പുകോര്‍ക്കും. വിജയത്തോടെ തന്നെ സീസണിനു തുടക്കം കുറിക്കാനായിരിക്കും നിലവിലെ ചാംപ്യന്‍മാരുടെ ശ്രമം.
ഉദ്ഘാടന മല്‍സരം മാത്രമല്ല സീസണിലെ ആദ്യത്തെ അഞ്ചു മല്‍സരങ്ങളും മുംബൈ കളിക്കുന്നത് ചെന്നൈയിലാണ്. ഇത്തവണ ജേതാക്കളാവാനായാല്‍ തുടര്‍ച്ചയായി മൂന്നു തവണ ഐപിഎല്‍ കിരീടം ചൂടിയ ആദ്യ ടീമെന്ന റെക്കോര്‍ഡിന് മുംബൈ അവകാശികളാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications