Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഈ അബദ്ധം ഇന്ത്യയോ, ഓസീസോ ചെയ്യില്ല! ഇംഗ്ലണ്ടിനെതിരേ ആഞ്ഞടിച്ച് ബെല്‍

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 1-0ന് ലീഡ് ചെയ്ത ശേഷം ഇപ്പോള്‍ 2-1ന് പിറകിലായ ഇംഗ്ലണ്ടിനെതിരേ വിമര്‍ശനവുമായി മുന്‍ മുന്‍ താരം ഇയാന്‍ ബെല്‍. ഓരോ മല്‍സരങ്ങളിലും താരങ്ങളെ മാറ്റികൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസിക്കെതിരേയാണ് അദ്ദേഹം ആഞ്ഞടിച്ചത്.

1

അഹമ്മദാബാദില്‍ നടന്ന കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബെല്‍ ടീമിനെതിരേ രംഗത്തു വന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് അദ്ദേഹം. ഇന്ത്യക്കെതിരേ മികച്ച ചില ഇന്നിങ്‌സുകള്‍ ബെല്‍ കളിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വേനല്‍ക്കാലത്ത് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനത്തിനായി എത്തുന്നുണ്ട്. 1-0, അല്ലെങ്കില്‍ 2-0ന് മുന്നിട്ടുനില്‍ക്കുമ്പോള്‍ ഇന്ത്യ ടീമിനെ റൊട്ടേറ്റ് ചെയ്യുമെന്ന് കരുതുന്നുണ്ടോ? ഇന്ത്യയങ്ങനെ ചെയ്യുമെന്നു എനിക്കു തോന്നുന്നില്ല. ഇംഗ്ലണ്ട് ടീം ഇന്ത്യയിലും ഓസ്‌ട്രേലിയയുമെല്ലാം പരമ്പര കളിക്കുന്നത് വലിയ സംഭവം തന്നെയാണ്. അവിടുത്തെ സാഹചര്യങ്ങളില്‍ നിങ്ങള്‍ക്കു ജയിക്കാന്‍ കഴിയുകയാണെങ്കില്‍ അത് ഏറെക്കാലം ഓര്‍മിക്കപ്പെടും. ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയ ശേഷം പരമ്പരയില്‍ 1-0ന് മുന്നിട്ടുനില്‍ക്കുമ്പോള്‍ മികച്ച ബൗളര്‍മാരെ അവര്‍ റൊട്ടേറ്റ് ചെയ്യമുമെന്ന് എനിക്കു തോന്നുന്നില്ല. മികച്ച താരങ്ങളെ നിലനിര്‍ത്തി ജയം തുടരാന്‍ തന്നെയായിരിക്കും അവര്‍ ശ്രമിക്കുകയെന്നും ബെല്‍ വിശദമാക്കി.

ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ടാണ് ടീമിനെ ഇംഗ്ലണ്ട് റൊട്ടേറ്റ് ചെയ്യുന്നതെന്നു ബെല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര ആഷസിനേക്കാള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീമിന്റെ ബാലന്‍സ് നിലനിര്‍ത്തുന്ന കാര്യത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധാലുക്കളായിരിക്കണം. ഒരുപാട് മുന്നിലേക്കു നോക്കരുത്. അന്താരാഷ്ട്ര ക്രിക്കറ്റ് എല്ലാ സമയത്തും മാറിക്കൊണ്ടിരിക്കുകയാണ്. ഒരു താരത്തിന്റെ ഫോമിലും മാറ്റങ്ങളുണ്ടാവും. നിങ്ങള്‍ നന്നായി കളികകുമ്പോള്‍ അതു നഷ്ടപ്പെടുത്തരുത്, മാറ്റുകയും ചെയ്യരുത്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകള്‍ക്കെതിരേ വിന്നിങ് കോമ്പിനേഷന്‍ വളരെ പ്രധാനം തന്നെയാണ്. ആഷസിനുള്ള സ്‌ക്വാഡിനെക്കുറിച്ച് വളരെ മുമ്പ് തന്നെ ഇംഗ്ലണ്ട് ചിന്തിക്കാന്‍ തുടങ്ങിയെന്നാണ് തനിക്കു തോന്നുന്നതെന്നും ബെല്‍ വ്യക്തമാക്കി.

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര ആഷസിനേക്കാള്‍ വലുതാണ്. ആഷസ് പോലെ തന്നെ വലുതാണ് ഈ പലമ്പരയും. ഇത്രയും വലിയൊരു പരമ്പര കളിക്കുമ്പോള്‍ ഇംഗ്ലണ്ട് എന്തുകൊണ്ടാണ് ടീമിനെ റൊട്ടേറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. അവിടെയാണ് ഇംഗ്ലണ്ടിനു പിഴച്ചതെന്നാണ് തനിക്കു തോന്നുന്നതെന്നും ബെല്‍ വ്യക്തമാക്കി.

Story first published: Friday, February 26, 2021, 13:47 [IST]
Other articles published on Feb 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+