Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പിങ്ക് ബോള്‍ ടെസ്റ്റില്‍ പിച്ചിനെ പേടിക്കണോ? ഇവിടെ കളിച്ച കാര്‍ത്തിക് പറയുന്നു

1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റ് മല്‍സരത്തിന്റെ പിച്ച് എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നവീകരിച്ച ശേഷം ഇവിടെ കളിക്കാന്‍ അവസരം ലഭിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ മാസം സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങള്‍ക്കു വേദിയായത് ഈ സ്‌റ്റേഡിമായിരുന്നു. കാര്‍ത്തിക് നയിച്ച തമിഴ്‌നാട് ടീമായിരുന്നു ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായത്.

ഈ മാസം 24 മുതലാണ് പകലും രാത്രിയുമായി ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് അഹമ്മദാബാദില്‍ നടക്കുന്നത്. പിങ്ക് ബോള്‍ ടെസ്റ്റായതിനാല്‍ തന്നെ പേസര്‍മാരെ കൂടി തുണയ്ക്കുന്നതാവുമോ ഇവിടുത്തെ പിച്ചെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബാറ്റിങ് എളുപ്പമാവും

ബാറ്റിങ് എളുപ്പമാവും

ബാറ്റ്‌സ്മാന്‍മാരെ തുണയ്ക്കുന്നതാവും ഇവിടുത്തെ പിച്ചെന്നും പേസര്‍മാര്‍ അത്ര കുഴപ്പങ്ങള്‍ സൃഷ്ടിക്കില്ലെന്നുമാണ് കാര്‍ത്തിക് പറയുന്നത്. വളരെ അസാധാരണമായ ടെസ്റ്റ് മല്‍സരമായിരിക്കും ഇത്. കാരണം നേരത്തേ ഞങ്ങള്‍ ഈ പിച്ചില്‍ കളിച്ചപ്പോള്‍ രാത്രിയില്‍ ഒരുപാട് മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഇങ്ങനെ മഞ്ഞുവീഴ്ചയുള്ളപ്പോള്‍ സീ ബൗളര്‍മാര്‍ക്കു ഏതെങ്കിലും തരത്തിലുള്ള മൂവ്‌മെന്റ് ഇവിടെ ലഭിക്കുമെന്നു ഞാന്‍ കരുതുന്നില്ല. മാത്രമല്ല ബാറ്റിങ് എളുപ്പമായി മാറുകയും ചെയ്യമെന്ന് കാര്‍ത്തിക് വ്യക്തമാക്കി.

ന്യൂബോള്‍ സ്വിങ് ചെയ്യും

ന്യൂബോള്‍ സ്വിങ് ചെയ്യും

ഒരു ദിവസത്തിന്റെ രണ്ടാം പകുതിയിലേക്കു കടക്കുന്നതോടെ ബാറ്റിങ് ആദ്യത്തേതിനേക്കാള്‍ എളുപ്പമായി തീരും. എന്നാല്‍ ന്യൂ ബോളാവുമ്പോള്‍ അത് സ്വാഭാവികമായും സ്വിങ് ചെയ്യും. സാധാരണയായി ടെസ്റ്റില്‍ ഉപയോഗിക്കുന്ന കൂക്കബുറ ബോളിനേക്കാള്‍ കുറച്ചധികം സ്വിങ് ചെയ്യുന്നതാണ് പിങ്ക് ബോള്‍. അതുകൊണ്ടു തന്നെ ന്യൂബോള്‍ കൊണ്ട് തുടക്കത്തില്‍ പേസര്‍മാര്‍ക്കു സ്വിങ് ലഭിക്കും. ഈ സമയത്തു ബാറ്റ്‌സ്മാന്‍മാര്‍ക്കു അല്‍പ്പം വെല്ലുവിളി നേരിടേണ്ടി വരും. എന്നാല്‍ വൈകീട്ട് 6.30-7 മണിക്കു ശേഷം മഞ്ഞുവീഴ്ച തുടങ്ങുന്നതോടെ ബാറ്റ്‌സ്മാന്‍മാര്‍ക്കു റണ്‍സെടുക്കുക കൂടുതല്‍ എളുപ്പമായി തീരുമെന്നും കാര്‍ത്തിക് വിശദമാക്കി.

കളിച്ചത് രണ്ടു പിങ്ക് ബോള്‍ ടെസ്റ്റ് മാത്രം

കളിച്ചത് രണ്ടു പിങ്ക് ബോള്‍ ടെസ്റ്റ് മാത്രം

ഇന്ത്യ ഇതുവരെ രണ്ടു പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. കന്നി ടെസ്റ്റ് 2019ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു. ഈ ടെസ്റ്റില്‍ ഇന്ത്യ അനാസായം ജയിച്ചുകയറി. രണ്ടാം ടെസ്റ്റ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലായിരുന്നു. ഈ ടെസ്റ്റില്‍ ദയനീയ തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിനു പുറത്തായ ഇന്ത്യ നാണക്കേടിന്റെ പുതിയ ലോക റെക്കോര്‍ഡും കുറിച്ചിരുന്നു.

മികച്ച പ്രകടനം നടത്തിയവര്‍

മികച്ച പ്രകടനം നടത്തിയവര്‍

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലേക്കു വന്നാല്‍ നായകന്‍ വിരാട് കോലിയും പേസര്‍ ഉമേഷ് യാദവുമാണ് മുന്നില്‍. രണ്ടു ടെസ്റ്റുകളില്‍ നിന്നായി കോലി ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 214 റണ്‍സെടുത്തിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലി 136 റണ്‍സോടെ മിന്നിയത്. ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ഡേനൈറ്റ് ടെസ്റ്റില്‍ 74 റണ്‍സും അദ്ദേഹം നേടി. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമായുള്ള ആശയക്കുഴപ്പം കാരണം കോലി അന്നു റണ്ണൗട്ടാവുകയായിരുന്നു.
ബൗളര്‍മാരുടെ കാര്യമെടുത്താല്‍ 11 വിക്കറ്റുകളുമായി ഉമേഷും ഒമ്പത് വിക്കറ്റുകളുമായി ഇഷാന്ത് ശര്‍മയുമാണ് കസറിയത്. ഓരോ അഞ്ചു വിക്കറ്റ് നേട്ടവും ഇരുവരുടെയും പേരിലുണ്ട്.

Story first published: Sunday, February 21, 2021, 17:26 [IST]
Other articles published on Feb 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+