Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇപ്പോള്‍ അങ്ങനെ ചിന്തിക്കരുത്', ലതാ മങ്കേഷ്‌ക്കര്‍ അന്ന് ധോണിയോട് പറഞ്ഞത്, വൈറല്‍ ട്വീറ്റ്

1

മുംബൈ: അനശ്വര സംഗീത പ്രതിഭകൊണ്ടും സ്വര മാധുര്യംകൊണ്ടും വിസ്മയിപ്പിച്ച ലതാ മങ്കേഷ്‌ക്കറിന്റെ വിയോഗം സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറിന്റെ വിയോഗം സംഗീത ലോകത്തെ വലിയ നഷ്ടം തന്നെയാണ്. ലതാ മങ്കേഷ്‌ക്കറിന്റെ പാട്ടുകളുടെ ആരാധകരല്ലാത്തവരായി ആരും തന്നെ ഇല്ലെന്ന് പറയാം. ലതാ മങ്കേഷ്‌ക്കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒട്ടുമിക്ക കായിക താരങ്ങളും രംഗത്തെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ആദരാഞ്ജലികള്‍ നേര്‍ന്നിരുന്നു.

ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടിരുന്ന ലതാ മങ്കേഷ്‌ക്കര്‍ എംഎസ് ധോണിയുടെ വലിയ ആരാധിക കൂടിയായിരുന്നു. ഇപ്പോഴിതാ 2019ലെ ഏകദിന ലോകകപ്പിന് പിന്നാലെ ധോണി വിരമിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ലതാ മങ്കേഷ്‌ക്കര്‍ നടത്തിയ ട്വിറ്റര്‍ പോസ്റ്റ് വീണ്ടും വൈറലാക്കിയിരിക്കുകയാണ് ആരാധകര്‍. ധോണിയോട് വിരമിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ലതാ മങ്കേഷ്‌ക്കറിന്റെ പോസ്റ്റാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.

1

'ഹലോ എംഎസ് ധോണി, നിങ്ങള്‍ വിരമിക്കാന്‍ പോവുകയാണെന്ന് പറയുന്നത് കേട്ടു. ദയവായി അത്തരത്തില്‍ ചിന്തിക്കാതിരിക്കൂ. ഈ രാജ്യം നിങ്ങളുടെ മത്സരം ആഗ്രഹിക്കുന്നു. നിങ്ങള്‍ വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കരുതെന്നത് വ്യക്തിപരമായ എന്റെ അഭ്യര്‍ത്ഥനയാണ്'-എന്നായിരുന്നു ലതാ മങ്കേഷ്‌ക്കറിന്റെ ട്വീറ്റ്. ധോണിയോടുള്ള എല്ലാ ആരാധനയും ക്രിക്കറ്റിനോടുള്ള സ്‌നേഹവും നിറഞ്ഞുനില്‍ക്കുന്നതായിരുന്നു ലതാ മങ്കേഷ്‌ക്കറിന്റെ ഈ ട്വീറ്റ്.

എന്നാല്‍ ധോണി ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ച അവസാന മത്സരമായി 2019ലെ ഏകദിന ലോകകപ്പ് മാറിയെന്ന് പറയാം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ വലിയ ഇടവേള ഉണ്ടായിരുന്നു. ഇതോടെ ധോണിയുടെ മടങ്ങിവരും വൈകി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2020 ആഗസ്റ്റ് 15നാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിയുടെ അവസാന മത്സരം ഇന്നും ആരാധകര്‍ക്കിടയില്‍ കണ്ണീരോര്‍മയായി നിലനില്‍ക്കുന്നു. ഐപിഎല്ലില്‍ സിഎസ്‌കെ നായകനായി ധോണി തുടരുന്നുണ്ട്. ഈ വര്‍ഷവും ധോണി തന്നെയാണ് ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകന്‍.

2

2019ലെ ഏകദിന ലോകകപ്പില്‍ കിരീടം ഉറപ്പിച്ച കുതിപ്പ് നടത്തിയ ഇന്ത്യ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോല്‍ക്കുകയായിരുന്നു. ഇന്ത്യയുടെ ബാറ്റിങ് നിരക്ക് വലിയ തകര്‍ച്ചയാണ് നേരിട്ടത്. മത്സരത്തിന്റെ തലവിധി മാറ്റിയെഴുതിയത് എംഎസ് ധോണിയുടെ റണ്ണൗട്ടായിരുന്നു. ധോണി പുറത്തായപ്പോള്‍ മൈതാനം നിശബ്ദമായെന്ന് പറയാം. ധോണി ഡൈവ് ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ റണ്ണൗട്ടില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കുമായിരുന്നു. ആ റണ്ണൗട്ട് വലിയ നിരാശയുണ്ടാക്കിയതായി ധോണി തന്നെ പിന്നീട് തുറന്ന് പറയുകയുണ്ടായി.

ഇന്ത്യന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും ഉള്‍ക്കൊള്ളാന്‍ വളരെ പ്രയാസമുള്ള തോല്‍വിയായിരുന്നു ഇത്. അന്ന് നിരാശപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ട്വീറ്റും ലതാ മങ്കേഷ്‌ക്കര്‍ പങ്കുവെച്ചിരുന്നു. ' ഇന്നലെ നമുക്ക് വിജയിക്കാന്‍ സാധിച്ചില്ല. എന്നാല്‍ നമ്മള്‍ തോറ്റിട്ടില്ല. എന്റെ ടീമിനായി ഗുല്‍സാര്‍ ഷഹാദ് ഗാനം സമര്‍പ്പിക്കുന്നു' എന്നായിരുന്നു ലതാ മങ്കേഷ്‌ക്കറിന്റെ ട്വീറ്റ്. ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി എപ്പോഴും ചേര്‍ന്നുനില്‍ക്കാന്‍ ലതാ മങ്കേഷ്‌ക്കര്‍ ശ്രമിച്ചിരുന്നു.

3

ലതാ മങ്കേഷ്‌ക്കറിന്റെ മരണവാര്‍ത്തയില്‍ തന്റെ അനുശോചനം രേഖപ്പെടുത്തി സച്ചിനും സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. രാജ്യത്തിന്റെ അഭിമാനമായ ഗായികയായ ലതാ മങ്കേഷ്‌ക്കറിന് രാജ്യത്തിന് പുറത്തുപോലും വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നു. കോവിഡ് ബാധിതയായിരുന്ന ലതാ 92ാം വയസിലാണ് മരണത്തിന് കീഴടങ്ങുന്നത്. ആയിരത്തലധികം ബോളിവുഡ് സിനിമകളില്‍ പിന്നണി ഗായികയായി ലതാ മങ്കേഷ്‌ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ലതാ മങ്കേഷ്‌ക്കറിന്റെ മരണം രാജ്യത്തിന്റെ വലിയ നഷ്ടങ്ങളിലൊന്നാണ്. 2001ല്‍ ഭാരത രത്‌നം നല്‍കി രാജ്യം ലതാ മങ്കേഷ്‌ക്കറിനെ ആദരിച്ചിരുന്നു.

Story first published: Monday, February 7, 2022, 19:12 [IST]
Other articles published on Feb 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+