Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്ക് സമ്മര്‍ദ്ദമോ? ആദ്യമായി വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍... ഓര്‍മ പോലുമില്ലെന്ന്

മാഞ്ചസ്റ്റര്‍: ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ഒന്നാംസ്ഥാനക്കാരായി തലയെടുപ്പോടെ സെമി ഫൈനലിലേക്കു കുതിച്ച ടീം ഇന്ത്യ ഇതേ പ്രകടനം തുടരാമെന്ന ആത്മവിശ്വാസത്തിലാണ്. ഇംഗ്ലണ്ടിനെതിരായ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ ഇന്ത്യക്കു പിഴച്ചിട്ടുള്ളൂ. ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ വെന്നിക്കൊടി പാറിച്ച് ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന കലാശക്കളിക്ക് ടിക്കറ്റെടുക്കാന്‍ കച്ചമുറുക്കുകയാണ് കോലിപ്പട.

റണ്‍ചേസിലെ മാസ്റ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന കോലി നിരവധി മല്‍സരങ്ങളിലാണ് ടീമിന് ഒറ്റയ്ക്കു മുന്നില്‍ നിന്നു ജയിപ്പിച്ചിട്ടുള്ളത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഏറ്റവും നന്നായി ബാറ്റ് ചെയ്യുന്ന താരമെന്ന് അറിയപ്പെടുന്ന കോലി ഇതേക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്.

തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ട്

തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ട്

മറ്റു താരങ്ങളെപ്പോലെ താനും സമ്മര്‍ദ്ദത്തോടെ തന്നെയാണ് ഓരോ മല്‍സരത്തിലും ബാറ്റിങിന് ഇറങ്ങാറുള്ളതെന്ന് കോലി വെളിപ്പെടുത്തി. ഒട്ടും സമ്മര്‍ദ്ദമില്ലാതെ ഒരിക്കലെങ്കിലും കളത്തിലിറങ്ങിയതായി തനിക്കു ഓര്‍മ പോലുമില്ലെന്ന് അദ്ദേഹം പറയുന്നു. ന്യൂസിലാന്‍ഡുമായുള്ള സെമി ഫൈനലിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോലി.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് സ്‌റ്റേഡിയത്തിലെത്തുന്ന കാണികളും ആരാധകരുമെല്ലാം മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദം കളിക്കാരിലുമുണ്ടാവും. അതത്തരം സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ തയ്യാറെടുത്താണ് ഓരോരുത്തലും ഇറങ്ങുന്നതെന്നും കോലി വിശദമാക്കി.

ലോകകപ്പ് കൂടുതല്‍ ശ്രദ്ധിക്കും

ലോകകപ്പ് കൂടുതല്‍ ശ്രദ്ധിക്കും

മറ്റേതെങ്കിലും പരമ്പരയില്‍ കളിക്കുന്നതു പോലെയല്ല ലോകകപ്പ്. അവിടെ ലോകം മുഴുവന്‍ മല്‍സരത്തെ ഉറ്റുനോക്കും. അപ്പോള്‍ സമ്മര്‍ദ്ദം കൂടുകയും ചെയ്യും. അവയെല്ലാം ഉള്ളിലൊതുക്കി മല്‍സരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കാറുള്ളതെന്നു കോലി വ്യക്തമാക്കി.
നല്ല ക്രിക്കറ്റ് കളിച്ച് ജയം നേടുകയെന്നതിനായിരുന്നു ഈ ലോകകപ്പില്‍ ഇന്ത്യ പ്രാധാന്യം നല്‍കിയിരുന്നത്. നോക്കൗട്ട് മല്‍സരങ്ങളാണ് ഇനിയുള്ളതെന്നു കരുതി ഇതില്‍ മാറ്റം വരുത്തില്ല. ഒരു മല്‍സരമെന്ന നിലയില്‍ ഇതിനെ കണക്കാക്കി കഴിവിന്റെ പരമാവധി പുറത്തെടുക്കാനാണ് ശ്രമമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

സമ്മര്‍ദ്ദം തളര്‍ത്തുന്നില്ല

സമ്മര്‍ദ്ദം തളര്‍ത്തുന്നില്ല

ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ആരാധകരുടെ അമിത പ്രതീക്ഷകള്‍ സമ്മര്‍ദ്ദമുണ്ടാക്കി തങ്ങളെ തളര്‍ത്തുന്നില്ലെന്ന് കോലി അറിയിച്ചു. അത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ടീമിനുണ്ട്. ഇത്രയും നന്നായി കളിച്ചിട്ടും സെമിയില്‍ തോല്‍ക്കുകയാണെങ്കില്‍ അതു വലിയ നിരാശയാണ് നല്‍കുക.
ലോകകപ്പ് പോലൊരു വലിയ വേദിയില്‍ മുന്നേറാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഏരൊതു ടീമിനു നിരാശയുണ്ടാക്കും. ഇന്ത്യന്‍ ടീമിന്റെ കാര്യത്തില്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. അതിനൊത്തുയരാനാണ് ടീം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 9, 2019, 10:56 [IST]
Other articles published on Jul 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+