For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തു കൊണ്ട് പാക് കോച്ചാവില്ല? ആ രഹസ്യം വെളിപ്പെടുത്തി അഫ്രീഡി... കാരണം അതു മാത്രം

മിസ്ബാഹാണ് ഇപ്പോള്‍ പാക് ടീം പരിശീലകന്‍

കറാച്ചി: ലോക ക്രിക്കറ്റില്‍ കൂടുതല്‍ വിശേഷണം ആവശ്യമില്ലാത്ത താരമാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി. ത്രസിപ്പിക്കുന്ന ഓള്‍റൗണ്ട് പ്രകടനത്തിലൂടെ പാക് ക്രിക്കറ്റിലെ ഹീറോയായി വിലസിയ താരമായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിട പറഞ്ഞെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലീഗുകളില്‍ സജീവമാണ് അഫ്രീഡി.

വരാനിരിക്കുന്ന അബുദാബി ടി29 ലീഗില്‍ ക്ലലാന്ദേഴ്‌സിനായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. അടുത്തിടെ അഫ്രീഡിയുടെ മുന്‍ ടീമംഗവും ക്യാപ്റ്റനുമായിരുന്ന മിസ്ബാഹുല്‍ ഹഖ് പാക് ടീമിന്റെ മുഖ്യ കോച്ചും സെലക്ടറുമായി ചുമതലയേറ്റിരുന്നു. ഭാവിയില്‍ മിസ്ബാഹിന്റെ പാത പിന്തുടര്‍ന്നു പരിശീലകസ്ഥാനത്തേക്കു വരുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.

കോച്ചാവാന്‍ ക്ഷമയില്ല

കോച്ചാവാന്‍ ക്ഷമയില്ല

ദേശീയ ടീമിന്റെ കോച്ചാവാന്‍ തനിക്കു ക്ഷമയില്ലെന്നാണ് അഫ്രീഡി പറയുന്നത്. അതു മാത്രമല്ല, താനിപ്പോള്‍ പഴയതുപോലെ തന്നെ ഇപ്പോഴും മികച്ച ഫിറ്റാണ്. അതിനാല്‍ കളിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ആലോചിക്കുന്നത്. സ്വന്തം ടീമിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
എങ്കിലും രാജ്യത്തെ യുവ പ്രതിഭകള്‍ക്കു പരിശീലനം നല്‍കാന്‍ താന്‍ തയ്യാറാണെന്നു അഫ്രീഡി പറഞ്ഞു. 18നും 19നും ഇടയില്‍ പ്രായമുള്ള താരങ്ങളെ പരിശീലിപ്പിക്കാന്‍ താല്‍പ്പര്യമുണ്ട്. ഈ പ്രായത്തിലാണ് അവര്‍ക്കു കോച്ചിങ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവസാന മല്‍സരം 2018ല്‍

അവസാന മല്‍സരം 2018ല്‍

ആരാധകര്‍ ബൂം ബൂമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന അഫ്രീഡി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത് 2018ലായിരുന്നു. എങ്കിലും ടി20 ലീഗുകളിലൂടെ അഫ്രീഡി കാണികളെ രസിപ്പിച്ചു കൊണ്ടിരുന്നു.
കഴിഞ്ഞ ലോകകപ്പില്‍ പാക് ടീമിന്റെ പ്രകടനം തന്നെ നിരാശപ്പെടുത്തിയതായി അഫ്രീഡി പറയുന്നു. എല്ലാവരും പ്രതീക്ഷിച്ചത് പോലൊരു പ്രകടനം പാക് ടീമിനു പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പുതിയ കോച്ചിനു കീഴില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ടി10 ക്രിക്കറ്റ് ലീഗ്

ടി10 ക്രിക്കറ്റ് ലീഗ്

യുഎഇ കേന്ദ്രീകരിച്ചു നടക്കുന്ന ടി10 ലീഗില്‍ കളിക്കാന്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നു അഫ്രീഡി പറഞ്ഞു. ഈ ഫോര്‍മാറ്റില്‍ കളിക്കാനുള്ള ഫിറ്റ്‌നസ് ഇല്ലായിരുന്നെങ്കില്‍ താന്‍ ടീമുമായി കരാര്‍ ഒപ്പിടില്ലായിരുന്നു. ഇപ്പോള്‍ മികച്ച ഫിറ്റ്‌നസുണ്ട്. അതുകൊണ്ടു തന്നെ ആസ്വദിച്ചാണ് കളിക്കുന്നത്. ടീമിന് ഏറ്റവും ബെസ്റ്റ് നല്‍കാന്‍ തന്നെ ശ്രമിക്കും. ചിലപ്പോള്‍ അതില്‍ വിജയിക്കും, മറ്റു ചിലപ്പോള്‍ പരാജയപ്പെടുമെന്നും അഫ്രീഡി കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, September 28, 2019, 10:49 [IST]
Other articles published on Sep 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+