Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ ക്ലിക്കാവാന്‍ ഒരു കാര്യം ശ്രദ്ധിക്കുക!- ഇന്ത്യന്‍ ബാറ്റിങ് നിരയോട് വെങ്‌സാര്‍ക്കര്‍

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ടെസ്റ്റ് പരമ്പര എന്നിവയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിനു ഉപദേശവുമായി മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ ദിലീപ് വെങ്‌സാര്‍ക്കര്‍. ഈ മാസം 18ന് ന്യൂസിലാന്‍ഡിനെതിരേ സതാംപ്റ്റണിലാണ് ടെസ്റ്റിലെ ലോകകിരീടത്തിനു വേണ്ടി ഇന്ത്യ ഏറ്റുമുട്ടുന്നത്. ശേഷം ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും വിരാട് കോലിയും സംഘവും ഇവിടെ കളിക്കും.

ഇംഗ്ലണ്ടിലെ പിച്ചുകളില്‍ റണ്‍സെടുക്കുക എളുപ്പമുള്ള കാര്യമല്ലെന്നും മികച്ച പേസും സ്വിങുമുള്ള പിച്ചില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നും വെങ്‌സാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. 1986ല്‍ ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിലില്‍ അന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോള്‍ വിജയശില്‍പ്പികളില്‍ ഒരാളായിരുന്നു അദ്ദേഹം. അന്നു മൂന്നു ടെസ്റ്റുകളില്‍ നിന്നും രണ്ടു സെഞ്ച്വറികളടക്കം 360 റണ്‍സ് വെങ്‌സാര്‍ക്കര്‍ അടിച്ചെടുത്തിരുന്നു.

 വലിയ ഡ്രൈവുകള്‍ക്കു ശ്രമിക്കരുത്

വലിയ ഡ്രൈവുകള്‍ക്കു ശ്രമിക്കരുത്

ഇംഗ്ലണ്ടിലെ പിച്ചുകളുമായി പരിചയപ്പെട്ടു കഴിഞ്ഞാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബോളിന്റെ എക്‌സ്ട്രാ മൂവ്‌മെന്റ് പ്രതിരോധിക്കണമെങ്കില്‍ ബാറ്റ് ചെയ്യുമ്പോഴുള്ള നില്‍പ്പ് വളരെ പ്രധാനമാണ്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ വലിയ ഡ്രൈവുകള്‍ക്കു ശ്രമിക്കരുത്. കാരണം ബോള്‍ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ കൂടുതല്‍ മൂവ് ചെയ്യും. വലിയ ഡ്രൈവിനായി നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍ സ്ലിപ്പിലോ മറ്റെവിടെയെങ്കിലും ക്യാച്ച് നല്‍കി പുറത്താവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ തുടക്കത്തില്‍ വലിയ ഡ്രൈവുകള്‍ക്കു പകരം ബോളിനെ പുഷ് ചെയ്യാന്‍ മാത്രം ശ്രമിച്ചാല്‍ മതിയെന്നും വെങ്‌സാര്‍ക്കര്‍ ഉപദേശിച്ചു.

 കാലാവസ്ഥ ശ്രദ്ധിക്കണം

കാലാവസ്ഥ ശ്രദ്ധിക്കണം

കാലാവസ്ഥ കൂടി മനസ്സിലാക്കിയാവണം ഇംഗ്ലണ്ടില്‍ ബാറ്റ് ചെയ്യേണ്ടതെന്നു അദ്ദേഹം നിര്‍ദേശിക്കുന്നു. മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കില്‍ ബോള്‍ മൂവ് ചെയ്യാന്‍ തുടങ്ങും, പെട്ടെന്നു സൂര്യപ്രകാശം വന്നാല്‍ അതു നല്ല ബാറ്റിങ് വിക്കറ്റായി മാറുകയും ചെയ്യും. ഇംഗ്ലണ്ടില്‍ ഒരു ദിവസം തന്നെ വ്യത്യസ്ത സീസണുകളായിരിക്കും നിങ്ങള്‍ക്കു ലഭിക്കുക.
അതുകൊണ്ടു തന്നെ ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ നിങ്ങള്‍ക്കു ക്രീസില്‍ നിലയുറപ്പിക്കുക കടുപ്പമാണ്. ഇന്ത്യയില്‍ നിങ്ങള്‍ 30 പ്ലസ് സ്‌കോര്‍ നേടിയാല്‍ അതു വലിയ ഇന്നിങ്‌സാക്കി മാറ്റാന്‍ നിങ്ങള്‍ക്കാവും. പക്ഷെ ഇംഗ്ലണ്ടില്‍ ഇതു സംഭവിക്കില്ല. കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ബാറ്റ്‌സ്മാന് കാര്യങ്ങള്‍ ദുഷ്‌കരമായി മാറും. വളരെ ശ്രദ്ധയോടെ കളിക്കാനായാല്‍ മാത്രമേ ഇവിടെ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂയെന്നും വെങ്‌സാര്‍ക്കര്‍ നിരീക്ഷിച്ചു.

 പരിശീലന മല്‍സരങ്ങള്‍ വേണം

പരിശീലന മല്‍സരങ്ങള്‍ വേണം

ന്യൂസിലാന്‍ഡിനെതിരായ ഫൈനലിനു മുമ്പ് ഇന്ത്യ കൂടുതല്‍ പരിശീലന മല്‍സരങ്ങളില്‍ കളിക്കണമെന്നു വെങ്‌സാര്‍ക്കര്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ സംഘം യുകെയിലെത്തിയത്. കുറച്ചു ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം ടീം ബയോ ബബ്‌ളില്‍ പ്രവേശിക്കും.
ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുമ്പ് ആറാഴ്ചയോളം ഇന്ത്യക്കു തയ്യാറെടുപ്പ് നടത്താന്‍ സമയമുണ്ട്. ആഗസ്റ്റ് നാലിനു മാത്രമേ ടെസ്റ്റ് പരമ്പര ആരംഭിക്കുകയുള്ളൂ. ഈ സമയത്ത് ഇന്ത്യന്‍ സംഘം പരമാവധി പരിശീലന മല്‍സരങ്ങളില്‍ കളിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

തയ്യാറെടുപ്പ് പ്രധാനം

തയ്യാറെടുപ്പ് പ്രധാനം

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ സാഹചര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. അവയുമായി പൊരുത്തപ്പെടണമെങ്കില്‍ പരിശീലന മല്‍സരങ്ങളില്‍ കളിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിന് കൂടുതല്‍ പരിശീലന മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ ഇത്തവണ ശ്രമിക്കണം. വെറുമൊരു പരിശീലന മല്‍സരം മാത്രം കളിച്ചതു കൊണ്ടു കാര്യമില്ല. കൂടുതല്‍ മല്‍സരങ്ങളിലൂടെ മാത്രമേ താരങ്ങള്‍ക്കു പിച്ചും കാലാവസ്ഥയുമായെല്ലാം പൂര്‍ണമായി പൊരുത്തപ്പെടാന്‍ കഴിയൂ. ഇല്ലെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു തിരിച്ചടി നേരിടേണ്ടി വരുമെന്നും വെങ്‌സാര്‍ക്കര്‍ മുന്നറിയിപ്പ് നല്‍കി.

Story first published: Saturday, June 5, 2021, 12:03 [IST]
Other articles published on Jun 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+