For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിന് മടങ്ങിവരാം, സൂപ്പര്‍ താരവുമാവാം... ശ്രദ്ധിക്കേണ്ടത് ഒന്നു മാത്രം, ഉപദേശിച്ച് ഹാഡിന്‍

നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് പന്ത് പ്ലെയിങ് ഇലവനിലുള്ളത്

മുംബൈ: ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തിയ യുവതാരം റിഷഭ് പന്ത് ഇപ്പോള്‍ പുറത്താവലിന്റെ വക്കിലാണ്. നിശ്ചിത ഓവര്‍ ടീമിന്റെ ഭാഗമാണെങ്കിലും പന്ത് പ്ലെയിങ് ഇലവന് പുറത്താണ്. ടെസ്റ്റിലാവട്ടെ അകത്തും പുറത്തുമായി തുടരുകയാണ് താരം. കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോവുന്ന പന്തിനെ ഉപദേശിച്ച് രംഗത്തു വന്നിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

pant

മറ്റാരെയും അനുകരിക്കാന്‍ ശ്രമിക്കാതെ കളിയില്‍ സ്വന്തമായി ഒരു ശൈലി കൊണ്ടു വരാനാണ് പന്ത് ശ്രമിക്കേണ്ടതെന്നു ഹാഡിന്‍ ഉപദേശിക്കുന്നു. പ്രതീക്ഷകള്‍ സ്വാഭാവികമായും ഏറെയുണ്ടാവും. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദവും കൂടുതലായിരിക്കും. ഈ സമ്മര്‍ദ്ദത്തെ എങ്ങനെ നേരിടുമെന്നത് പന്തിനെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. എന്നാല്‍ ഏറ്റവും പ്രധാനം സ്വന്തമായൊരു ഐഡന്റിറ്റി വളര്‍ത്തിയെടുക്കുകയെന്നതാണ്. തന്നെ എങ്ങനെ കാണാനാണോ സ്വയം ആഗ്രഹിക്കുന്നത് അത് മറ്റുള്ളവര്‍ക്കു കാണിച്ചു കൊടുക്കുകയാണ് പന്ത് ചെയ്യേണ്ടതെന്നും ഹാഡിന്‍ നിര്‍ദേശിച്ചു.

ടീമില്‍ നീ നിന്റേതായ ഒരു ശൈലി കൊണ്ടു വരണം. ഓസ്‌ട്രേലിയക്കു വേണ്ടി ആദ്യമായി ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദം ഗില്‍ക്രിസ്‌റ്റോ, ഇയാന്‍ ഹീലിയോവാന്‍ താന്‍ ശ്രമിച്ചിട്ടില്ല. മറ്റാര്‍ക്കുമില്ലാത്ത, സ്വന്തമായ ഒരു ശൈലിയില്‍ കളിക്കാനാണ് ശ്രമിച്ചത്. ഇതു തന്നെയാണ് ഒരു താരം നേരിടുന്ന പ്രധാന വെല്ലുവിളി. മറ്റാരുമാവാന്‍ ശ്രമിക്കാതെ താനായി തന്നെ കളിക്കാനാണ് പന്ത് ശ്രദ്ധിക്കേണ്ടതെന്നും ഹാഡിന്‍ ഉപദേശിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി എംഎസ് ധോണിയെന്ന സൂപ്പര്‍ താരത്തെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണ്. അതുകൊണ്ടു തന്നെ ആ റോള്‍ ആര് ഏറ്റെടുത്താലും ധോണിയാവാനല്ല, മറിച്ച് സ്വയമൊരു ശൈലിയുണ്ടാക്കിയെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും ഹാഡിന്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളില്‍ പന്തിന് ഇടമില്ല. രണ്ടു ഫോര്‍മാറ്റുകളിലും കെഎല്‍ രാഹുലാണ് ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുന്നത്. പന്ത് പരിക്കു കാരണം ടീമിന് പുറത്തായ ശേഷം ഇന്ത്യ നടത്തിയ പരീക്ഷണമായിരുന്നു രാഹുലിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനം നല്‍കുകയെന്നത്. ഇതു ക്ലിക്കായതോടെ പന്തിന്റെ സ്ഥാനം തെറിക്കുകയായിരുന്നു. ടെസ്റ്റില്‍ പന്തും വൃധിമാന്‍ സാഹയും തമ്മിലാണ് വിക്കറ്റ്കീപ്പര്‍ സ്ഥാനത്തിനു വേണ്ടി പിടിവലി നടക്കുന്നത്. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളിലും പന്തായിരുന്നു വിക്കറ്റ് കാത്തത്. പക്ഷെ ബാറ്റിങില്‍ താരം നിരാശപ്പെടുത്തുകയായിരുന്നു.

Story first published: Thursday, March 19, 2020, 16:02 [IST]
Other articles published on Mar 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+