Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'വില കേട്ട് ഞെട്ടരുത്', സച്ചിന്‍ പിന്നില്‍, 2011 ലോകകപ്പിലെ ധോണിയുടെ ബാറ്റിന് ലഭിച്ച വിലയിതാ

1

2011ലെ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. 1983ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ഉയര്‍ത്തിയ ശേഷം പിന്നീട് 2011ലാണ് ഇന്ത്യക്ക് ഈ നേട്ടത്തിലേക്കെത്താനായത്. മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊന്നും എത്തിപ്പിടിക്കാനാവാതെ പോയ ലോകകപ്പ് കിരീടം എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ നേടിയത്.

ശ്രീലങ്കയ്‌ക്കെതിരായ ഫൈനല്‍ ജയിച്ച് എംഎസ് ധോണി ലോകകപ്പ് കിരീടം ഏറ്റുവാങ്ങുമ്പോള്‍ കോടിക്കണക്കിന് ജനങ്ങളുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയുടെ നുവാന്‍ കുലശേഖരയെ സിക്‌സര്‍ പായിച്ച് എംഎസ് ധോണി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. ധോണിയുടെ ആ സിക്‌സര്‍ 130 കോടി ആരാധകരുടെ ഹൃദയത്തിലേക്കാണ് പതിച്ചതെന്ന് പറയാം.

1

2011ലെ ലോകകപ്പ് ഫൈനലില്‍ ധോണിയുടെ പ്രകടനം നിരവധി റെക്കോഡുകള്‍ തിരുത്തിക്കുറിക്കുന്നതായിരുന്നു. നിരവധി അംഗീകാരങ്ങളും ധോണിയുടെ ഈ പ്രകടനത്തിന് ലഭിച്ചു. എന്നാല്‍ അന്ന് ഫൈനലില്‍ ധോണി ഉപയോഗിച്ച ബാറ്റ് കുറിച്ച ലോക റെക്കോഡ് ആര്‍ക്കെങ്കിലും അറിയാമോ ?. ലേലത്തില്‍ ഏറ്റവും വിലക്ക് വിറ്റ് പോയ ബാറ്റെന്ന റെക്കോഡാണ് ധോണിയുടെ ഫൈനലിലെ ബാറ്റിന് ലഭിച്ചത്. റീബോക്ക് എന്ന ബ്രാന്‍ഡ് ലേബലിലുള്ള ബാറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ലേലത്തില്‍ വെച്ചത്.

1

ലണ്ടനില്‍ നടന്ന ലേലത്തില്‍ 83 ലക്ഷം രൂപയാണ് ധോണിയുടെ ബാറ്റിന് ലഭിച്ചത്. ലോക ക്രിക്കറ്റില്‍ ഒരു താരത്തിന്റെ ബാറ്റിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇത്. മുംബൈ ആസ്ഥാനമായുള്ള ആര്‍കെ ഗോപാല്‍ ഷെയേഴ്‌സ് ആന്റ് സെക്യൂരിറ്റി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ധോണിയുടെ ബാറ്റ് ലേലത്തില്‍ സ്വന്തമാക്കിയത്. ക്രിക്കറ്റിലെ ഏറ്റവും വിലകൂടിയ ബാറ്റെന്ന ഗിന്നസ് റെക്കോഡ് ധോണിയുടെ ഈ ബാറ്റിന്റെ പേരിലാണുള്ളത്.

1

ഈ ബാറ്റിന് ലഭിച്ച തുക എംഎസ് ധോണിയുടെ ഭാര്യയായ സാക്ഷിയുടെ പേരിലുള്ള സാക്ഷി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിച്ചത്. ഇന്ത്യയുടെ ഇതിഹാസ നായകനായ ധോണി മൂന്ന് ഐസിസി കിരീടമാണ് ഇന്ത്യക്ക് നേടിക്കൊടുത്തത്. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച് വരവറിയിച്ച ധോണി 2011ലെ ഏകദിന ലോകകപ്പിന് പിന്നാലെ 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിക്കൊടുത്തു. അതി സമ്പന്നരായ ക്രിക്കറ്റ് താരങ്ങളിലൊരാളായ ധോണി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്നിലാണ്.

Story first published: Monday, April 4, 2022, 14:59 [IST]
Other articles published on Apr 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+