Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതു കണ്ടപ്പോള്‍ ദ്രാവിഡിന്റെ നിയന്ത്രണം വിട്ടു! ശകാരിച്ചു- വെളിപ്പെടുത്തലുമായി റെയ്‌ന

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട വളരെ കൂളായിട്ടുള്ള താരങ്ങളിലൊരാളെന്നാണ് മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമെല്ലാമായ രാഹുല്‍ ദ്രാവിഡ് വിശേഷിപ്പിക്കപ്പെടുന്നത്. കളിക്കളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ നമ്മള്‍ അദ്ദേഹത്തെ രോഷത്തോടെ കണ്ടിട്ടുള്ളാവുകയുള്ളൂ. എന്നാല്‍ ചില കാര്യങ്ങള്‍ എത്ര കൂളായിട്ടുള്ള വ്യക്തിയുടെയും നിയന്ത്രണങ്ങള്‍ തെറ്റിക്കുമെന്നത് യാഥാര്‍ഥ്യമാണ്. അത്തരമൊരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന.

ധോണി ഇന്ത്യന്‍ നായകനായിരിക്കെയാണ് 2005ല്‍ റെയ്‌ന ദേശീയ ടീമിനു വേണ്ടി അരങ്ങേറിയത്. അന്നത്തെ ഒരു സംഭവം ദ്രാവിഡിനെ ക്ഷുഭിതനാക്കിയതായും അദ്ദേഹം തന്നെ ശകാരിച്ചതായും തുറന്നു പറഞ്ഞിരിക്കുകയാണ് റെയ്‌ന.

 ടീഷര്‍ട്ട് മാറ്റാന്‍ ആവശ്യപ്പെട്ടു

ടീഷര്‍ട്ട് മാറ്റാന്‍ ആവശ്യപ്പെട്ടു

ഇന്ത്യന്‍ ടീമിനൊപ്പം ഞാന്‍ ആദ്യമായി പര്യടനം നടത്തിയപ്പോള്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. ഒരു പ്രത്യേക ലോഗോയും എഴുത്തുമുള്ള ടീഷര്‍ട്ടായിരുന്നു ഞാന്‍ അന്നു ധരിച്ചത്. ഇതു കണ്ടതോടെ ദ്രാവിഡ് ക്ഷുഭിതനായി. നീ ഈ ടീ ഷര്‍ട്ട് ഉടന്‍ മാറ്റണം, എന്താണ് ഇതില്‍ എഴുതിയിരിക്കുന്നതെന്നു അറിയാമോയെന്ന് അദ്ദേഹം ചോദിച്ചു. ഇല്ല രാഹുല്‍ ഭായി എന്നു ഞാന്‍ മറുപടി നല്‍കി. അതില്‍് എഴുതിയത് എന്തായിരുന്നെങ്കിലും അത് മോശമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ പെട്ടെന്നു തന്നെ ഞാനതു അഴിച്ചുമാറ്റുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി കളിക്കുമ്പോള്‍ നിങ്ങള്‍ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നു അന്നു താന്‍ തിരിച്ചറിഞ്ഞതായും റെയ്‌ന വിശദമാക്കി.

 ദ്രാവിഡിന്റെ അച്ചടക്കം

ദ്രാവിഡിന്റെ അച്ചടക്കം

അന്നാണ് ദ്രാവിഡെന്ന വ്യക്തിയെ ഞാന്‍ ശരിക്കും മനസ്സിലാക്കിയത്. വളരെ അച്ചടക്കും സ്വഭാവഗുണവുമുള്ള എത്ര മാത്രം മഹാനായ ക്യാപ്റ്റനാണ് അദ്ദേഹമെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ഇത്തരം ആളുകള്‍ക്കൊപ്പം യാത്ര ചെയ്യുന്നത് രസകരമാണ്. സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് എത്ര മാത്രം വലിയ കാര്യമാണെന്നു അന്നത്തെ സംഭനം തന്നെ പഠിപ്പിച്ചതായും റെയ്‌ന വ്യക്തമാക്കി.

 തമാശക്കാരനായ യുവരാജ്

തമാശക്കാരനായ യുവരാജ്

ഇന്ത്യന്‍ ടീമിലേക്കു താന്‍ വരുമ്പോള്‍ സീനിയര്‍ താരങ്ങളില്‍ നിന്നും നല്ല സ്വീകരണമാണ് ലഭിച്ചിരുന്നതെന്നും യുവരാജ് സിങിനെപ്പോലെ ചില തമാശക്കാരും ടീമിലുണ്ടായിരുന്നുവെന്നും റെയ്‌ന പറഞ്ഞു. പുതുതായി ടീമിലേക്കു വരുന്നവരെക്കൊണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാല്‍ തൊട്ട് വന്ദിക്കുന്നതടക്കമുള്ള കുസൃതകള്‍ അന്നു യുവിയടക്കം ചിലര്‍ ഒപ്പിച്ചിരുന്നുവെന്നും റെയ്‌ന വെളിപ്പെടുത്തി.

 യുവിയുടെ ചോദ്യം

യുവിയുടെ ചോദ്യം

തന്നെ ചോദ്യം ചോദിച്ചു കുടുക്കാന്‍ ഒരിക്കല്‍ യുവി ശ്രമിച്ചതായി റെയ്‌ന പറയുന്നു. രാഹുല്‍ ഭായിയായിരുന്നു അന്നു ടീമിന്റെ ക്യാപ്റ്റന്‍. സച്ചിന്‍ പാജി, വീരു ഭായ്, അനില്‍ ഊായ് എന്നിവരടക്കം വലിയ താരങ്ങള്‍ ടീമിലുണ്ടായിരുന്നു. ഇത് അറിഞ്ഞുകൊണ്ടു തന്നെ യുവി പാ എന്നോടു ചോദിച്ചു- ആരാണ് നിന്റെ ഫേവറിറ്റ് ക്രിക്കറ്റര്‍. ഞാന്‍ രാഹുല്‍ ഭായിയുടെ ഫാനായിരുന്നു. അതറിയാമായിരുന്ന യുവി നിനക്ക് എന്നെ ഇഷ്ടമല്ലേയെന്നും ചിരിച്ചുകൊണ്ട് ചോദിച്ചതായി റെയ്‌ന വെളിപ്പെടുത്തി.
വളരെ നല്ല അന്തരീക്ഷമായിരുന്നു അപ്പോള്‍ ടീമിലേത്. പുതുതായി വരുന്നവര്‍ക്കു നല്ല സ്വീകരണമായിരുന്നു കിട്ടിയത്. അവര്‍ക്കു ബുദ്ധിമുട്ടിലാതെ നോക്കാന്‍ സീനിയര്‍ താരങ്ങള്‍ ശ്രമിക്കുകയും ചെയ്തിരുന്നു. യുവിക്കൊപ്പം കളിച്ചത് സന്തോഷമേകുന്ന അനുഭവമായിരുന്നു, മാത്രമല്ല അദ്ദേഹത്തിനൊപ്പം കളിക്കുകയെന്നത് സ്വപ്‌നമായിരുന്നുവെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 10, 2021, 17:49 [IST]
Other articles published on Jul 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+