Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത്യാഡംഭരം, താമസിക്കുന്ന വീടിന്റെ വില 80 കോടി! ഏത് ക്രിക്കറ്റ് താരത്തിന്റേതാണെന്ന് അറിയാമോ?

ക്രിക്കറ്റ് താരങ്ങള്‍ പൊതുവേ അത്യാഡംഭര ജീവിതം നയിക്കുന്നവരാണ്. ക്രിക്കറ്റില്‍ നിന്ന് ലഭിക്കുന്ന വലിയ വരുമാനവും പ്രശസ്തിയും ആരാധക പിന്തുണയുമെല്ലാം ഈ അത്യാഡംഭര ജീവിതത്തിന് കരുത്താകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ മിക്കവര്‍ക്കും കോടികളുടെ ആസ്തിയാണുള്ളത്. അതുകൊണ്ടുതുന്നെ ഇവരെല്ലാം നല്ല ജീവിത സൗകര്യങ്ങളിലാണ് കഴിയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ മിക്കവര്‍ക്കും ഓരോ ഹോബിയുണ്ട്.

എംഎസ് ധോണിക്ക് കാര്‍, ബൈക്ക് ശേഖരണമാണ് ഇഷ്ടമെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രധാന വിനോദം വാച്ചുകള്‍ വാങ്ങുകയെന്നതാണ്. ഇന്ത്യന്‍ ടീമിലെ മിക്കവര്‍ക്കും വലിയ വീടിനോട് താല്‍പര്യമുണ്ട്. എന്നാല്‍ ഒരു താരത്തിന് മാത്രം വീടുകളോട് പ്രത്യേക ഇഷ്ടമാണുള്ളത്. അത് ആര്‍ക്കാണെന്ന് നോക്കാം. ഇന്ത്യയുടെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ഇതിഹാസവുമായ വിരാട് കോലിക്കാണ് വീടുകളോട് കൂടുതല്‍ ഇഷ്ടം. ഇതിനോടകം നാലില്‍ അധികം വീടുകള്‍ അദ്ദേഹം വാങ്ങിയിട്ടുണ്ട്.

virat kohli, anushka sharma

ഇതില്‍ ഒരു വീടിന്റെ വില 80 കോടിയാണ്. 100000 സ്‌ക്വയര്‍ ഫീറ്റില്‍ വരുന്ന ഈ വീട് പരമ്പരാഗതവും ആധുനികവുമായ മോഡലുകളെ സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ്. മുംബൈയിലെ വിഐപികള്‍ മാത്രം താമസിക്കുന്ന ഡിഎല്‍എഫ് ഫേസ്-1 ലാണ് കോലിയുടെ ഈ വീടുള്ളത്. ഇടവേള ലഭിക്കുമ്പോള്‍ കോലി കൂടുതല്‍ താമസിക്കുന്നത് ഈ വീട്ടിലാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ വികാസ് കോലിയും അദ്ദേഹത്തിന്റെ ഭാര്യയും കോലിയുടെ മാതാവും ഈ വീട്ടിലാണ് താമസിക്കുന്നത്.

കോലിക്കൊപ്പം ഒട്ടുമിക്ക വിദേശ പര്യടനങ്ങളിലും ഭാര്യ അനുഷ്‌കയുണ്ടാവാറുണ്ട്. അല്ലാത്ത സമയത്ത് മാത്രമാണ് അനുഷ്‌ക മുംബൈയിലെ ഈ വസതിയില്‍ താമസിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളാണ് അനുഷ്‌ക. വിരാട് കോലിയുടെ ആസ്തി നിലവില്‍ 1000 കോടിക്ക് മുകളിലാണ്. അതുകൊണ്ടുതന്നെ 80 കോടിയുടെ വീട്ടില്‍ താമസിക്കുന്നത് കോലിയെ സംബന്ധിച്ച് വലിയ കാര്യമല്ല. എല്ലാവിധ സൗകര്യങ്ങളോടൊപ്പം അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുന്നതാണ് കോലിയുടെ ഈ വീട്.

മുന്‍ ഇന്ത്യന്‍ നായകനും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്ങിന്റെ വീടും വളരെ വലുതാണ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളുമായ യുവരാജും ഭാര്യ ഹേസല്‍ കീച്ചും നിലവില്‍ താമസിക്കുന്നത് 64 കോടിയുടെ വീട്ടിലാണ്. 2013ലാണ് അദ്ദേഹം ഈ വീട് വാങ്ങുന്നത്. അര്‍ബുദം തളര്‍ത്തിയിരുന്ന സമയത്ത് ഈ വീട്ടിലായിരുന്നു അദ്ദേഹം കൂടുതലും താമസിച്ചിരുന്നത്. വിരാട് കോലിയുടെ വീടുള്ള അതേ ഭാഗത്താണ് യുവരാജിന്റെ ഈ വീടുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ഇവിടെ വീടുണ്ട്. 35 കോടിയാണ് അദ്ദേഹത്തിന്റെ ഈ വീടിന്റെ വില. 2007ല്‍ സച്ചിന്‍ ഈ വീട് വാങ്ങിയപ്പോഴാണ് 36 കോടി നല്‍കിയത്. ഇപ്പോഴായിരുന്നെങ്കില്‍ അത് 75 കോടിയെങ്കിലും ആയേനെ. അത്യാഡംഭര സംവിധാനങ്ങളോടെയുള്ള ഈ വീടിന് ഡൊറാബ് വില്ലയെന്നാണ് സച്ചിന്‍ പേരു നല്‍കിയിരിക്കുന്നത്. കുടുംബത്തോടൊപ്പം സച്ചിന്‍ ഇവിടെയാണ് താമസിക്കുന്നത്.

നിലവിലെ ഇന്ത്യന്‍ നായകനും മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനുമായ രോഹിത് ശര്‍മയും ഇതേ വിഐപി ഭാഗത്താണ് താമസിക്കുന്നത്. 30 കോടിയാണ് രോഹിത്തിന്റെ വീടിന്റെ വില. മുംബൈ ഇന്ത്യന്‍സിലെത്തിയ ശേഷമാണ് അദ്ദേഹം ഈ വീട് വാങ്ങുന്നത്. മുംബൈ ഇന്ത്യന്‍സ് നായകനായതിനാല്‍ കൂടുതലും മുംബൈയിലാണ് താമസിക്കേണ്ടത്. കൂടാതെ വിവാഹത്തോടനുബന്ധിച്ച് പുതിയ വീട് വേണമെന്നതിനാലും 2015ല്‍ അദ്ദേഹം ഈ വീട് സ്വന്തമാക്കുകയായിരുന്നു.

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയുടെ വീട് റാഞ്ചിയിലാണ്. നിരവധി വീടുകള്‍ വാങ്ങിക്കൂട്ടുന്നതിനോട് വലിയ താല്‍പര്യം കാട്ടാത്ത ആളാണ് ധോണി. അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട്ടിലാണ് താമസിക്കുന്നത്. ധോണിയുടെ വാഹന ഗ്യാരേജും വളര്‍ത്തു നായകള്‍ക്കുള്ള കൂടും ഉള്‍പ്പെടുന്നതാണ് ഈ വീട്.

Story first published: Monday, July 24, 2023, 16:13 [IST]
Other articles published on Jul 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+