For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിങ്കുവിന്റെ അച്ഛനെ കണ്ടു പഠിക്കണം! മകന്‍ കോടികള്‍ നേടിയിട്ടും ജോലി വിട്ടില്ല, വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ ഹീറോയായി മാറി ആരാധകരുടെ മുഴുവന്‍ മനം കവര്‍ന്ന താരമാണ് റിങ്കു സിങ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അരങ്ങേറിയ അദ്ദേഹം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ദേശീയ ടീമിനായി ലോകകപ്പ് കളിക്കാനൊരുങ്ങുകയാണ്. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ റിങ്കു സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു.

ക്രിക്കറ്റില്‍ നിന്നും ഇപ്പോള്‍ കോടികള്‍ വരുമാനം റിങ്കു നേടിയിട്ടും അച്ഛന്‍ പഴയ ജോലിയില്‍ തന്നെ ഇപ്പോഴും തുടരുകയാണെന്നതാണ് കൗതുകകരമായ കാര്യം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

RINKU SINGH

റിങ്കുവിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിങ് നേരത്തേ വീടുകള്‍ തോറും ഗ്യാസ് സിലിണ്ടറുകള്‍ എത്തിച്ചു നല്‍കിയിരുന്ന ജോലിയാണ് ചെയ്തു കൊണ്ടിരുന്നത്. മകന്‍ ലോകമറിയുന്ന ക്രിക്കറ്ററായ മാറുകയും വലിയ വരുമാനം ഇതിലൂടെ ഇപ്പോള്‍ നേടുകയും ചെയ്തിട്ടും അദ്ദേഹം വന്ന വഴി മറന്നിട്ടില്ല.

ഗ്യാസ് സിലിണ്ടര്‍ വിതരണ ജോലിയില്‍ ഏര്‍പ്പെട്ട റിങ്കുവിന്റെ അച്ഛന്‍, വീഡിയോ കാണാം

രാജ്യം മുഴുവന്‍ ആരാധകരുള്ള ക്രിക്കറ്ററുടെ അച്ഛനായിട്ടും ഖന്‍ചന്ദ്ര സിങ് പഴയതു പോലെ തന്നെ ഗ്യാസ് സിലിണ്ടര്‍ ഡെലിവെറി മാനായി ജോലിയില്‍ തുടരുകയാണ്. ഗുഡ്‌സ് ഓട്ടോയില്‍ ഗ്യാസുകളുമായെത്തിയ ശേഷം അതു നിര്‍ത്തി പുറത്തേക്കു നടന്നു പോവുന്ന റിങ്കുവിന്റെ അച്ഛന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്.

സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകള്‍ ആദ്യകാലത്തു റിങ്കുവിന്റെ കുടുംബത്തിനു നേരിടേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്നു റിങ്കുവിനെ തൂപ്പുകാരനായി ജോലി ചെയ്യാന്‍ പോലും പലരും വിളിക്കുകയും ചെയ്തിരുന്നു. പക്ഷെ ക്രിക്കറ്റെന്ന തന്റെ വലിയ സ്വപ്നത്തെ കൈവിടാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. ക്രിക്കറ്റുമായി മുന്നോട്ടുപോയ റിങ്കു പിന്നീട് എല്ലാ പ്രതിസന്ധികളെയും മറികടക്കുകയും ഇപ്പോള്‍ ഇന്ത്യന്‍ താരമെന്ന തന്റെ എക്കാലത്തെയും വലിയ സ്വപ്‌നത്തില്‍ എത്തി നില്‍ക്കുകയും ചെയ്യുകയാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനു വേണ്ടി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലേക്കു റിങ്കുവിനു വഴി തുറക്കുകയായിരുന്നു. തുടക്കകാലത്തു പരിക്കുകളും മതിയായ അവസരങ്ങള്‍ ലഭിക്കാതിരുന്നതുമെല്ലാം താരത്തിനു തിരിച്ചടിയായി മാറിയരുന്നു.

എന്നാല്‍ കഴിഞ്ഞ സീസണ്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ടേണിങ് പോയിന്റായി മാറുകയും ചെയ്തു. ഏതു പ്രതിസന്ധി ഘട്ടത്തിലും വളരെ കൂളായി ടീമിനു വേണ്ടി മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യാനുള്ള കഴിവാണ് റിങ്കുവിനെ സ്‌പെഷ്യലാക്കി മാറ്റിയത്.

RINKU SINGH

സീസണില്‍ കളിച്ച 14 മല്‍സരങ്ങളില്‍ നിന്നും 60 ശരാശരിയില്‍ 150 സ്‌ട്രൈക്ക് റേറ്റോടെ 474 റണ്‍സാണ് റിങ്കു സ്‌കോര്‍ ചെയ്തത്. നാലു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. 2022ലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയുള്ള റിങ്കുവിന്റെ അവിശ്വസനീയ ഫിനിഷിങ് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പേസര്‍ യഷ് ദയാലിനെതിരേ 20ാം ഓവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകളടിച്ച റിങ്കു ടീമിനു ത്രസപ്പിക്കുന്ന വിജയവും സമ്മാനിച്ചിരുന്നു.

ഈ പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കും റിങ്കുവിനു വഴി തുറക്കുകയായിരുന്നു. ആഗസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം അയര്‍ലാന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. കന്നി മല്‍സരത്തില്‍ തന്നെ മികച്ചൊരു ഫിനിഷിങുമായി റിങ്കു വരവറിയിക്കുകയും ചെയ്തു.

പിന്നീട് അദ്ദേഹത്തിനു കരിയറില്‍ തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ റിങ്കു ടീമില്‍ സ്ഥാനം ഭദ്രമാക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി 15 ടി20കളിലും രണ്ടു ഏകദിനങ്ങളിലും റിങ്കു കളിച്ചുകഴിഞ്ഞു. ടി20യില്‍ 89 ശരാശരിയില്‍ 176ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 356 റണ്‍സാണ് താരം അടിച്ചെടുത്തത്.

Story first published: Saturday, January 27, 2024, 15:40 [IST]
Other articles published on Jan 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+