കോലിയോട് കളിക്കല്ലേ... കളി പഠിപ്പിക്കും! ഇതാ ഉദാഹരണങ്ങള്‍, ബൗളര്‍മാര്‍ക്കു മുന്നറിയിപ്പ്

കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയെ പ്രശംസിച്ച് പാകിസ്താന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ റഷീദ് ലത്തീഫ്. കളിക്കളത്തില്‍ ബൗളര്‍മാര്‍ കോലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുതെന്നും ചെയ്താല്‍ അത് അവര്‍ക്കു തന്നെയാണ് തിരിച്ചടിയായി മാറുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്വന്തം യൂട്യൂബ് ചാനലിലാണ് ലത്തീഫ് ഇക്കാര്യം പറഞ്ഞത്.
കോലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ചില താരങ്ങള്‍ക്കു മുമ്പ് പണി കിട്ടിയിരുന്നതായി ഉദാഹരണ സഹിതം ലത്തീഫ് ചൂണ്ടിക്കാട്ടുകയും ചെയ്തു. സ്ലെഡ്ജ് ചെയ്താല്‍ കോലി കൂടുതല്‍ അപകടകാരിയായി മാറുമെന്നും അത് ചിലപ്പോള്‍ സ്വന്തം ടീമിന്റെ തോല്‍വിയിക്കു വരെ വഴിവച്ചേക്കുമെന്നും ലത്തീഫ് ബൗളര്‍മാരെ ഉപദേശിക്കുന്നു.

കോലി- ജോണ്‍സണ്‍ ഏറ്റുമുട്ടല്‍
2014ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സംഭവമാണ് ലത്തീഫ് ഒരു ഉദാഹരണമായി പറയുന്നത്. പരമ്പരയില്‍ പല തവണ ബാറ്റിങിനിടെ കോലിയെ പ്രകോപിപ്പിക്കാന്‍ ഓസീസ് പേസര്‍ മിച്ചെല്‍ ജോണ്‍സണ്‍ ശ്രമിച്ചിരുന്നു. ഇതിനു കോലി ബാറ്റ് കൊണ്ടായിരുന്നു മറുപടി നല്‍കിയത്. മൂന്നും നാലും ടെസ്റ്റുകളില്‍ കോലി ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറികള്‍ നേടി ജോണ്‍ണിന്റെ വായടപ്പിക്കുകയായിരുന്നു. ധോണിയുടെ അവസാനത്തെ ടെസറ്റ് പരമ്പര കൂടിയായിരുന്നു ഇത്.

പരസ്പരം കൊമ്പുകോര്‍ത്തു
2014ലെ പരമ്പരയില്‍ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കു ശേഷം ധോണി വിരമിച്ചിരുന്നു. അതിനു ശേഷമുള്ള ടെസ്റ്റുകളില്‍ കോലി ഓരോ സെഞ്ച്വറികള്‍ വീതം നേടിയിരുന്നു. അന്ന് ജോണ്‍സണ്‍ കോലിയുമായി പല തവണ വാക്‌പോര് നടത്തി. പരസ്പരം ഇരുവരും അധിക്ഷേപിക്കുന്നതായി പഴയ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്കു ബോധ്യമാവും. കോലി വളരെ അഗ്രസീവ് മൂഡിലായിരുന്നു അന്നു പെരുമാറിയതെന്നും ലത്തീഫ് ചൂണ്ടിക്കാട്ടി.
ചില താരങ്ങളുമായി നമ്മള്‍ അധികം കളിക്കാന്‍ പാടില്ല. ജാവേദ് മിയാന്‍ദാദ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, സുനില്‍ ഗവാസ്‌കര്‍ എന്നിവര്‍ അങ്ങനെയുള്ള താരങ്ങളാണ്. അതുപോലൊരു കളിക്കാരനാണ് കോലിയെന്നും ല്ത്തീഫ് അഭിപ്രായപ്പെട്ടു.

നോട്ട്ബുക്ക് സെലിബ്രേഷന്‍
കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ വിന്‍ഡീസ് പേസര്‍ ക്രെസിക്ക് വില്ല്യംസ് കോലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ടി20 പരമ്പരയിലെ ഒരു മല്‍സരത്തില്‍ കോലിയെ പുറത്താക്കിയ ശേഷം നോട്ട്ബുക്ക് സെലിബ്രേഷനായിരുന്നു താരം നടത്തിയത്. എന്നാല്‍ തൊട്ടടുത്ത കൡയില്‍ ബാറ്റിങില്‍ കത്തിക്കയറിയ കോലി വില്ല്യംസിനെതിരേ സിക്‌സര്‍ പറത്തിയ ശേഷം സമാനമായ ആഹ്ലാദ പ്രകടനം നടത്തി മറുപടി നല്‍കിയിരുന്നു.

ഗംഭീര ഇന്നിങ്‌സ്
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പര ബൗളര്‍മാര്‍ക്കു മറ്റൊരു ഉദാഹരണമാണ്. അന്നു വില്ല്യംസായിരുന്നു കോലിയോടു കൊമ്പുകോര്‍ത്തത്. ബൗളിങിനിടെ പലതും പറഞ്ഞ് അദ്ദേഹം കോലിയെ പ്രകോപിപ്പിച്ചിരുന്നു. ടി20യില്‍ കോലി അങ്ങനെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാറില്ല. എന്നാല്‍ ഒരു വെടിക്കെട്ട് പ്രകടനം കോലി കളിച്ചു. വില്ല്യംസിനെ കണക്കറ്റ് ശിക്ഷിക്കുകയും ചെയ്തു. ചില താരങ്ങളോടു പരിധി വിട്ട് കൡച്ചാല്‍ അതു തനിക്കു മാത്രമല്ല, സ്വന്തം ടീമിനും തിരിച്ചടിയായി മാറുമെന്നുമാണ് ഇതു കാണിച്ചു തരുന്നതെന്നും ലത്തീഫ് അഭിപ്പായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications