റണ്‍വേട്ട നടത്തിയിട്ടും പടിക്ക് പുറത്ത്... പ്രതികരിച്ച് ശുഭ്മാന്‍ ഗില്‍, പോരാട്ടം തുടരും
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവമായിരുന്നു. ജൂനിയര്‍ ക്രിക്കറ്റിലൂടെ സാന്നിധ്യമറിയിച്ച 19 കാരനെ വിന്‍ഡീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു നേരത്തേ കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ ഗില്ലിനെ സെലക്ടര്‍മാര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.
വിന്‍ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിന്റെ ഭാഗമാണ് അദ്ദേഹം. വിന്‍ഡീസ് എയ്‌ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പര ഇന്ത്യ കൈക്കലാക്കിയപ്പോള്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചതും ഗില്ലായിരുന്നു. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു പരിഗണിക്കാതിരുന്നതില്‍ താന്‍ നിരാശനാണെന്നു ഗില്‍ വ്യക്തമാക്കി.

തീര്‍ച്ചയായും അവസരം പ്രതീക്ഷിച്ചു
ഞായറാഴ്ച വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കുമ്പോള്‍ താനും പ്രതീക്ഷയിലായിരുന്നുവെന്ന് ഗില്‍ വ്യക്തമാക്കി. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യ പരമ്പര കളിക്കുന്നതിനാല്‍ ഒന്നിലെങ്കിലും അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ മൂന്നിലും തഴയപ്പെട്ടപ്പോള്‍ കടുത്ത നിരാശ തോന്നി. അതേക്കുറിച്ച് കൂടുതല്‍ ആലോചിക്കുന്നില്ല. ഇനിയും കൂടുതല്‍ റണ്‍സ് നേടി സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി ടീമിന്റെ ഭാഗമാവുകയാണ് ലക്ഷ്യമെന്നും ഗില്‍ വിശദമാക്കി.

മികച്ച പരമ്പര
വിന്‍ഡീസ് എയ്‌ക്കെതിരേയുള്ള ഏകദിന പരമ്പര ടീമിനെയും തന്നെയും സംബന്ധധിച്ച് മികച്ചതായിരുന്നുവെന്ന് ഗില്‍ പറഞ്ഞു. അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1നു നേടാന്‍ ഇന്ത്യക്കു കഴിഞ്ഞു. പരമ്പരയില്‍ നേടിയ ചില ഫിഫ്റ്റികള്‍ സെഞ്ച്വറികളാക്കി മാറ്റാന്‍ ആഗ്രഹിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിനായില്ല. എങ്കിലും വിന്‍ഡീസിലെ അനുഭവസമ്പത്തില്‍ നിന്നും താന്‍ കൂടുതല്‍ പഠിക്കുമെന്നു ഗില്‍ പറഞ്ഞു.
പരമ്പരയില്‍ നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളുള്‍പ്പെടെ 218 റണ്‍സുമായി ഗില്‍ ടോപ്‌സ്‌കറോററും പ്ലെയര്‍ ഓഫ് ദി സീരീസുമായിരുന്നു.

ഏറ്റവും വലിയ പാഠം
ഏകദിന പരമ്പരയില്‍ തങ്ങള്‍ക്കെതിരേ കളിച്ച വിന്‍ഡീസ് ടീം മികച്ചതായിരുന്നുവെന്നു ഗില്‍ വ്യക്തമാക്കി. ആദ്യത്തെ ചില മല്‍സരങ്ങളിലെ പിച്ചും നല്ലതായിരുന്നു. ഈ പിച്ചുകളില്‍ ബാറ്റിങ് അത്ര എളുപ്പമായിരുന്നില്ല. ഏറെ വെല്ലുവിളിയുയര്‍ത്തിയ പരമ്പരയില്‍ ജയം കൊയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് 19 കാരന്‍ പറഞ്ഞു.
സാഹചര്യത്തിന് അനുസരിച്ച് സ്വന്തം ശൈലിയില്‍ മാറ്റം വരുത്തുകയെന്ന വലിയ പാഠമാണ് വിന്‍ഡീസില്‍ നിന്നും പഠിച്ചത്. മികച്ച പന്തുകളെ പ്രതിരോധിച്ച് കളിക്കുന്നതിനൊപ്പം കൂടുതല്‍ സമയം ക്രീസില്‍ ചെലവിടുകയെന്നതും പ്രധാനമാണ്. ക്രീസില്‍ നിലയുറപ്പിച്ച ബാറ്റ്‌സ്മാന്‍ കൂടുതല്‍ സമയം കളിക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications