Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്ഗാനെതിരായ ചരിത്ര ടെസ്റ്റ്; സാഹയ്ക്കു പകരം കെകെആര്‍ ക്യാപ്റ്റന്‍? ഇന്ത്യയുടെ തീരുമാനം വൈകില്ല

ദില്ലി: അഫ്ഗാനിസ്താനെതിരേ ജൂണില്‍ നടക്കാനിരിക്കുന്ന ഏക ടെസ്റ്റ് മല്‍സരത്തില്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്ക്കു കളിക്കാനാവില്ലെന്നു വ്യക്തമായതോടെ പകരക്കാരനെ തേടുകയാണ് ടീം ഇന്ത്യ. സാഹയ്ക്കു അനുഭവസമ്പന്നനായ ദിനേഷ് കാര്‍ത്തിക് ഇന്ത്യക്കു വേണ്ടി കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായിരുന്ന കാര്‍ത്തിക് മികച്ച പ്രകടനം നടത്തിയിരുന്നു. ജൂണ്‍ 14ന് ബെംഗളൂരുവിലാണ് ഇന്ത്യ- അഫ്ഗാന്‍ ടെസ്റ്റ് അരങ്ങേറുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാന്റെ അരങ്ങേറ്റം കൂടിയാണിത്.

1

2010ല്‍ ബംഗ്ലാദേശിനെതിരേയാണ് കാര്‍ത്തിക് ഇന്ത്യക്കു വേണ്ടി അവസാനമായി ടെസ്റ്റില്‍ കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് അദ്ദേഹം. 9000ല്‍ കൂടുതല്‍ റണ്‍സും 27 സെഞ്ച്വറികളും കാര്‍ത്തികിന്റെ പേരിലുണ്ട്. ഇതുവരെ 23 ടെസ്റ്റുകളിലാണ് താരം ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഒരു സെഞ്ച്വറിയും ഏഴ് അര്‍ധസെഞ്ച്വറികളുമടക്കം 1000 റണ്‍സും കാര്‍ത്തിക് നേടി.

അഫ്ഗാനെതിരായ ടെസ്റ്റിനു ശേഷം ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും കാര്‍ത്തികിനെ കളിപ്പിക്കുന്നതിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നുണ്ട്. 2007ല്‍ അവസാനമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ മികച്ച പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവച്ചത്. മൂന്നു ഫിഫ്റ്റികള്‍ താരം സ്വന്തം പേരില്‍ കുറിച്ചിരുന്നു. ലോര്‍ഡ്‌സില്‍ 60ഉം നോട്ടിങ്ഹാമില്‍ 77ഉം ഓവലില്‍ 90ഉം റണ്‍സാണ് കാര്‍ത്തിക് നേടിയത്.

Story first published: Saturday, June 2, 2018, 9:34 [IST]
Other articles published on Jun 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+