
ദിനേഷ് കാര്‍ത്തിക്
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക് ധോണിക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ താരമാണ്. 2004 സെപ്തംബറിലാണ് കാര്‍ത്തികിന്റെ അരങ്ങേറ്റം. ഇന്ത്യക്കായി 26 ടെസ്റ്റും 94 ഏകദിനവും 32 ടി20യും 36 കാരനായ കാര്‍ത്തിക് കളിച്ചിട്ടുണ്ട്. ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിക്കാത്ത താരം ഇന്ത്യന്‍ ടി20 ടീമിലേക്ക് മടങ്ങിവരാനാവുമെന്ന പ്രതീക്ഷയിലാണ്.

കമ്രാന്‍ അക്മല്‍
പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മല്‍ ധോണിക്ക് മുമ്പ് അരങ്ങേറ്റം കുറിച്ച താരമാണ്. എന്നാല്‍ ഇതുവരെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. 2002ലാണ് കമ്രാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്നത്. അന്ന് 19 വയസായിരുന്നു അദ്ദേഹത്തിന്. 53 ടെസ്റ്റ്,157 ഏകദിനം 58 ടി20 മത്സരങ്ങള്‍ കമ്രാന്‍ പാകിസ്താനായി കളിച്ചിട്ടുണ്ട്.

മുഹമ്മദ് ഹഫീസ്
പാകിസ്താന്‍ താരം മുഹമ്മദ് ഹഫീസും ധോണിക്ക് മുമ്പ് അരങ്ങേറ്റം നടത്തിയ താരമാണ്. 2003ലായിരുന്നു ഹഫീസിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഇന്നും പാകിസ്താന്‍ ടീമില്‍ സജീവമായി അദ്ദേഹമുണ്ട്. പാകിസ്താനുവേണ്ടി കഴിഞ്ഞ വര്‍ഷം കൂടുതല്‍ ടി20 റണ്‍സ് നേടിയ താരമാണ് അദ്ദേഹം. ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമിലും ഹഫീസ് ഇടം പിടിക്കാനും സാധ്യതയുണ്ട്.

ഷുഹൈബ് മാലിക്ക്, ജെയിംസ് ആന്‍ഡേഴ്‌സന്‍
പാകിസ്താന്റെ ഷുഹൈബ് മാലിക്കും ധോണിക്ക് മുമ്പ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച താരമാണ്. 39കാരനായ താരം ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമിലും ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. 2021ല്‍ അന്താരാഷ്ട്ര മത്സരം കളിക്കാന്‍ മാലിക്കിന് സാധിച്ചിട്ടില്ല. എന്നാല്‍ ഇതുവരെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.
ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും ധോണിക്ക് മുമ്പ് അരങ്ങേറ്റം കുറിച്ച് താരമാണ് എന്നാല്‍ ഇതുവരെയായും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം 1000 ഫസ്റ്റ്ക്ലാസ് വിക്കറ്റുകള്‍ ആന്‍ഡേഴ്‌സന്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്
വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലും ഡ്വെയ്ന്‍ ബ്രാവോയും ധോണിക്ക് മുമ്പ് അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയവരാണ്. ഇരുവരും ഇതുവരെയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിട്ടില്ല. ടി20 ലോകകപ്പില്‍ ഗെയ്ല്‍ കളിക്കാനുള്ള സാധ്യത കൂടുതലാണ്. ബ്രാവോ ഫ്രാഞ്ചൈസി ക്രിക്കറ്റിലാണ് സജീവം. ഇന്ത്യന്‍ സീനിയര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. മടങ്ങിവരവിന് സാധ്യത ഇല്ലെങ്കിലും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ തയ്യാറായിട്ടില്ല.

അമിത് മിശ്ര, ഫിഡല്‍ എഡ്വേര്‍ഡ്‌സ്
ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ അമിത് മിശ്രയും ധോണിക്ക് മുമ്പ് അരങ്ങേറ്റം നടത്തിയതാണ്. 2003ല്‍ ഇന്ത്യന്‍ ടീമിലെത്തിയ അദ്ദേഹത്തിന് ഇനിയൊരു മടങ്ങിവരവ് സാധ്യതയില്ലെങ്കിലും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിന്റെ ഫിഡല്‍ എഡ്വേര്‍ഡ്‌സും ധോണിക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയെങ്കിലും 39കാരനായ താരം ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications
