Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെറ്റ്‌സില്‍ കോലിയെ എത്ര തവണ പുറത്താക്കി? വാഷിങ്ടണ്‍ സുന്ദര്‍ പറയുന്നു

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വിശേഷിപ്പിക്കപ്പെടുന്നത്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും 50ന് മുകളില്‍ ശരാശരി അദ്ദേഹത്തിനുണ്ടെന്നത് ഈ വിശേഷണം ശരിവയ്ക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ടീമിലും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലും കോലിക്കു കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍. അതുകൊണ്ടു തന്നെ നെറ്റ്‌സില്‍ ഒട്ടേറെ തവണ അദ്ദേഹത്തെതിരേ ബൗള്‍ ചെയ്യാന്‍ താരത്തിനു അവസരം ലഭിക്കുകയും ചെയ്തിരുന്നു. എത്ര തവണ നെറ്റ്‌സില്‍ കോലിയുടെ വിക്കറ്റെടുക്കാന്‍ തനിക്കായിട്ടുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് വാഷി.

1

രണ്ടു സെഷനുകളില്‍ ഒരു തവണ മാത്രമേ കോലിയെ ഔട്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം ശരിക്കും രാജാവ് തന്നെയാണ്. വിക്കറ്റെടുക്കുകയെന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യവുമാണ്. അത്രയധികം സുക്ഷ്മതയോടെയാണ് കോലി നെറ്റ്‌സില്‍ പോലും ബാറ്റ് ചെയ്യാറുള്ളതെന്നും താരം വെളിപ്പെടുത്തി.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വാഷിങ്ടണും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമവസാനം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ താരം ടെസ്റ്റ് അരങ്ങേറ്റം നടത്തിയിരുന്നു. ഗാബയില്‍ നടന്ന നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഫിഫ്റ്റിയടിച്ച വാഷിങ്ടണ്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ശര്‍ദ്ദുല്‍ ഠാക്കൂറിനൊപ്പം അദ്ദേഹമുണ്ടാക്കിയ 123 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു മല്‍സരവിധി തന്നെ മാറ്റിയത്.

2

ഐപിഎല്ലിന്റെ 14ാം സീസണില്‍ കോലിക്കൊപ്പം ആര്‍സിബിയില്‍ കളിച്ച ശേഷമാണ് വാഷിങ്ടണ്‍ ഇനി ദേശീയ ടീമിലും ഒരുമിച്ച് ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ പരിചയസമ്പന്നരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യന്‍ സംഘത്തിലുള്ളതിനാല്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്ന കാര്യം സംശയമാണ്.

Story first published: Friday, May 21, 2021, 16:48 [IST]
Other articles published on May 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+