സെഞ്ച്വറികളില്‍ സെഞ്ച്വറി... സച്ചിനൊപ്പം കോലിയെത്തില്ല! കടുപ്പമെന്ന് പീറ്റേഴ്‌സന്‍, കാരണമുണ്ട്

മുംബൈ: അന്താരാഷ്ട്ര കരിയറില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടെങ്കിലും അതില്‍ ഏറ്റവുമധികം വിസ്മയിപ്പിക്കുന്നവയിലൊന്നാണ് സെഞ്ച്വറികളില്‍ സെഞ്ച്വറി. കരിയറില്‍ സെഞ്ച്വറികളുടെ എണ്ണത്തിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയ ലോകത്തിലെ ഏക ക്രിക്കറ്റര്‍ സച്ചിനാണ്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഈ ലോക റെക്കോര്‍ഡിനൊപ്പമെത്താന്‍ ശേഷിയുള്ള ഏക താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത് നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയാണ്.
ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി മാറിയ കോലി ഇതിനകം സച്ചിന്റെ ചില റെക്കോര്‍ഡുകള്‍ തിരുത്തിയിരുന്നു. പക്ഷെ ഏവരും ഉറ്റുനോക്കുന്നത് അദ്ദേഹം സച്ചിനെപ്പോലെ നൂറില്‍ നൂറ് നേടുമോയെന്നാണ്. എന്നാല്‍ സച്ചിന്റെ ഈ നേട്ടത്തിനൊപ്പമെത്തുക കോലിക്കു കടുപ്പമായിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ കെവിന്‍ പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഇതുവരെ 70 സെഞ്ച്വറികളാണ് കോലിയുടെ സമ്പാദ്യം. സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇന്ത്യന്‍ നായകനു വേണ്ടത് ഇനി 30 സെഞ്ച്വറികളാണ്. ഇത്രയും സെഞ്ച്വറികളടിച്ച് സച്ചിനൊപ്പം എലൈറ്റ് ക്ലബ്ബില്‍ കോലിയുമെത്തുമെന്ന് തനിക്കു തോന്നുന്നില്ലെന്നു പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു.
കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ദൈര്‍ഘ്യമേറിയതായിരുന്നു സച്ചിന്റെ കരിയറെന്നും 31 കാരനായ കോലിക്ക് അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തുക ബുദ്ധിമുട്ടാണെന്നും പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടി.

പരിക്കുകള്‍ ഒരുപക്ഷെ കരിയറില്‍ ഇനി കോലിക്കു തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ട്. മാത്രമല്ല കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ നേരത്തേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് സച്ചിന്‍. അതുകൊണ്ടു തന്നെ ദൈര്‍ഘ്യമേറിയ അന്താരാഷ്ട്രക കരിയറായിരുന്നു സച്ചിന്റേത്. കോലിക്ക് അത്ര കാലം കളിക്കാന്‍ സാധിക്കുമെന്നുറപ്പാണ്.
കോലിയെപ്പോലെ വൈകാരികമായി പ്രതികരിക്കുകയും അഗ്രസീവായി പെരുമാറുകയും ചെയ്തിരുന്നയാളല്ല സച്ചിന്‍. വളരെ കൂളായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഇതും കരിയര്‍ ദീര്‍ഘിപ്പിക്കാന്‍ സച്ചിന്‍ സഹായിച്ചിട്ടുണ്ടെന്നു പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു. 24 വര്‍ഷം നീണ്ടതായിരുന്നു സച്ചിന്റെ സ്വപ്‌നതുല്യമായ കരിയര്‍. മറുഭാഗത്ത് കോലിയുടെ കരിയര്‍ 12 വര്‍ഷമായിട്ടേയൂള്ളൂ.

സച്ചിന്റെ റെക്കോര്‍ഡിനൊപ്പം കോലിയെത്തുമോയെന്നത് ഇനിയെത്ര കാലം അദ്ദേഹ കളിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും. ഒരു കാര്യം ഓര്‍മിക്കണം, കോലി നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി കളിക്കുന്നുണ്ട്. കൂടാതെ ഐപിഎല്ലിന്റെയും ഭാഗമാണ് അദ്ദേഹം.
എന്നാല്‍ സച്ചിന്റെ കരിയര്‍ പരിശോധിച്ചാല്‍ അദ്ദേഹം കൂടുതലും കളിച്ചത് ഏകദിനം, ടെസ്റ്റ് എന്നിവയിലാണ്. ടി20യൊക്കെ വൈകിയാണ് വന്നത്. മാത്രമല്ല അന്നു ഐപിഎല്ലും ഇല്ലായിരുന്നു. ഇത്രയേറെ മല്‍സരങ്ങള്‍ കളിക്കുന്നതിനാല്‍ തന്നെ എത്ര കാലം കോലിക്കു കളിക്കളത്തില്‍ തുടരാനാവുമെന്നത് ചോദ്യചിഹ്നമാണെന്നും പീറ്റേഴ്‌സന്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications