For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആര്‍സിബിയില്‍ ആ റോള്‍ കിട്ടിയില്ല, സഞ്ജുവിന് കീഴില്‍ അതും ലഭിച്ചു! തുറന്നു പറഞ്ഞ് ചഹല്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലേക്കു വന്നതിനു ശേഷം ഒരു ക്രിക്കറ്ററെന്ന നിലയില്‍ കൂടുതല്‍ വളര്‍ന്നിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ആര്‍സിബിയില്‍ ദീര്‍ഘകാലം കളിച്ചിട്ടും തനിക്കു ലഭിച്ചിട്ടില്ലാത്ത ചില റോളുകള്‍ റോയല്‍സ് നല്‍കിയിട്ടുണ്ടെന്നും നായകന്‍ സഞ്ജു സാംസണിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ ചഹല്‍ വ്യക്തമാക്കി.

2022ലെ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തിലായിരുന്നു അദ്ദേഹത്തെ റോയല്‍സ് സ്വന്തമാക്കിയത്. 2021ലെ സീസണിനു ശേഷം കൈവിട്ട ചഹലിനെ ലേലത്തില്‍ ആര്‍സിബി തിരികെ വാങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതു സംഭവിച്ചില്ല. ഇതോടെയാണ് അദ്ദേഹം റോയല്‍സിലേക്കു വരുന്നത്.

CHAHAL SANJU

ലേലത്തില്‍ തിരിച്ചെടുക്കാമെന്നു ആര്‍സിബി തനിക്കു വാക്കുനല്‍കിയിരുന്നതായും പക്ഷെ അതു പാലിച്ചില്ലെന്നും ചഹല്‍ തുറന്നടിച്ചിരിക്കുകയാണ്. ആ സമയത്തു തനിക്കു നല്ല ദേഷ്യവും നിരാശയും തോന്നിയിരുന്നതായും താരം പറയുന്നു. രണ്‍വീര്‍ അല്ലാബാഡിയയുടെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചഹല്‍.

ലേലത്തിനായി ഞാന്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ എന്നെ തിരികെ വാങ്ങാന്‍ ഏതറ്റം വരെയും പോവുമെന്നായിരുന്നു ആര്‍സിബി ഉറപ്പ് നല്‍കിയത്. ഞാന്‍ ഓക്കെയെന്നു പറയുകയും ചെയ്തു. പക്ഷെ അവര്‍ അതു പാലിക്കാതിരുന്നപ്പോള്‍ എനിക്കു വലിയ ദേഷ്യം തോന്നി. രണ്ട്- മൂന്നു ദിവസം കോച്ചുമാരോടൊന്നും ഞാന്‍ സംസാരിച്ചില്ലെന്നാണ് തോന്നുന്നത്. ആര്‍സിബിക്കെതിരേ റോയല്‍സിനായി ഐപിഎല്ലിലെ ആദ്യത്തെ മല്‍സരം കളിച്ചപ്പോഴും ഞാന്‍ ആരുമായും സംസാരിച്ചിട്ടില്ലെന്നു ചഹല്‍ വെളിപ്പെടുത്തി.

ആര്‍സിബി എന്നെ നിലനിര്‍ത്താതിരുന്നപ്പോള്‍ അതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്റെ യാത്ര തുടങ്ങിയത് 2014ല്‍ ആര്‍സിബിക്കൊപ്പമാണ്. ലേലത്തില്‍ അവര്‍ എന്നെ കൈവിട്ടപ്പോള്‍ വളരെ വിചിത്രമായിട്ടാണ് തോന്നിയത്. കാരണം എട്ടു വര്‍ഷം ഞാന്‍ ഈ ഫ്രാഞ്ചൈസിക്കു വേണ്ടിയാണ് കളിച്ചിട്ടുള്ളത്.

ആര്‍സിബിക്കു വേണ്ടി നടത്തിയിട്ടുള്ള പ്രകടനങ്ങളാണ് എനിക്കു ഇന്ത്യന്‍ ക്യാപ്പും നേടിത്തന്നത്. കാരണം എനിക്കു പെര്‍ഫോം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ നല്‍കിയിരുന്നു. ആദ്യത്തെ മല്‍സരം മുതല്‍ വിരാട് ഭായ് എന്നില്‍ വിശ്വാസം പ്രകടിപ്പിച്ചു. അവര്‍ എന്നെ കൈവിട്ടപ്പോള്‍ വലിയ വിഷമവും നിരാശയും തോന്നിയെന്നും ചഹല്‍ മനസ്സ്തുറന്നു.

ആര്‍സിബിയില്‍ തുടരാന്‍ ചഹല്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടതായും ഫ്രാഞ്ചൈസി ഇതിനു തയ്യാറാവാതിരുന്നതാണ് ക്ലബ്ബ് വിടാനുള്ള കാരണമെന്നും ആ സമയത്തു അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പക്ഷെ ഇവയെല്ലാം ശുദ്ധ അസംബന്ധങ്ങളാണെന്നു അദ്ദേഹം വ്യക്തമാക്കി. ഞാനും ഇതുപോലെയയുള്ള കാര്യങ്ങള്‍ ആ സമയത്തു കേട്ടിരുന്നു. യുസി ആര്‍സിബിയോടു കൂടുതല്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടാവും എന്നതു പോലെയുള്ള പലതും ഞാന്‍ അന്നു കേട്ടിരുന്നു.

അതുകൊണ്ടാണ് ഞാന്‍ അഭിമുഖത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. ഞാന്‍ പ്രത്യേകമായി ഒരു തുകയും ഫ്രാഞ്ചൈസിയോടു ആവശ്യപ്പെട്ടിട്ടില്ലെന്നും ഞാന്‍ എത്രയാണ് അര്‍ഹിക്കുന്നതെന്നു അറിയാമെന്നും പറഞ്ഞത്. എനിക്കു ഏറ്റവും വിഷമം തോന്നിയ കാര്യം ആര്‍സിബിയില്‍ നിന്നും ഒരാള്‍ പോലും ആ സമയത്തു ഫോണില്‍ വിളിച്ചില്ലെന്നതാണ്.

എന്നോടു ആരും ഇതേക്കുറിച്ച് സംസാരിക്കുക പോലും ചെയ്തില്ല. ആര്‍സിബിക്കായി 114ഓളം മല്‍സരങ്ങളിലെങ്കിലും ഞാന്‍ കളിച്ചിട്ടുണ്ടെന്നു തോന്നുന്നു. പെട്ടെന്നു എന്താണ് സംഭവിച്ചതെന്നു തനിക്കറിയില്ലെന്നും ചഹല്‍ വ്യക്തമാക്കി. അന്നു സംഭവിച്ചതെല്ലാം നല്ലതിനാണെന്നു ഇപ്പോള്‍ വിശ്വസിക്കുന്നതായി താരം പറയുന്നു.

YUZVENDRA CHAHAL

ലേലത്തില്‍ എന്തും സംഭവിക്കാം. എന്തു സംഭവിച്ചാലും അതു നല്ലതിനായിരിക്കുമെന്നു പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ ഡെത്ത് ഓവര്‍ ബൗളറായ മാറിയെന്നതാണ് രാജസ്ഥാന്‍ റോയല്‍സിലേക്കു വന്നതിനു ശേഷമുള്ള ഒരു പ്ലസ് പോയിന്റ്.

ആര്‍സിബിയില്‍ ആയിരുന്നപ്പോല്‍ എന്റെ ക്വാട്ട 16-17 ഓവറുകള്‍ ആവുമ്പോഴേക്കും കഴിയുമായിരുന്നു. പക്ഷെ രാജസ്ഥാനില്‍ ഞാന്‍ ഡെത്ത് ഓവറിലും ബൗള്‍ ചെയ്യാന്‍ തുടങ്ങി. ക്രിക്കറ്റില്‍ എന്റെ വളര്‍ച്ച 5-10 ശതമാനം ഇപ്പോള്‍ മെച്ചപ്പട്ടിരിക്കുകയാണ്. ആര്‍സിബിയോടുള്ള പഴയ അടുപ്പം തീര്‍ച്ചയായും ഇപ്പോഴുമുണ്ട്.

പക്ഷെ രാജസ്ഥാനിലേക്കു വന്നത് ക്രിക്കറ്ററെന്ന നിലയില്‍ തന്നെ ഏറെ സഹായിച്ചിട്ടുണ്ടന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു. റോയല്‍സിനായി കഴിഞ്ഞ രണ്ടു സീസണുകളിലും മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. 2022ല്‍ 17 കളിയില്‍ നിന്നും 27 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് ചഹല്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണ 14 കളിയില്‍ 21 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.

Story first published: Sunday, July 16, 2023, 14:05 [IST]
Other articles published on Jul 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+