Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിനും കോലിക്കുമൊപ്പം ടീം ഇന്ത്യയില്‍ റാഷിദ്!! ഇതു നടന്നേനെ, സംഭവിക്കാത്തതിന് ഈ കാരണം

ആധുനിക ക്രിക്കറ്റിലെ സ്പിന്‍ മാന്ത്രികനെന്നും, മാച്ച് വിന്നെന്നും, അഫ്ഗാനിസ്താന്റെ പോസ്റ്റര്‍ ബോയ് എന്നും വിളിക്കപ്പെടുന്ന റാഷിദ് ഖാന്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചാല്‍ എങ്ങെനെയിരിക്കും? ഒരിക്കലും സംഭവിക്കാത്ത കാര്യമെന്നു ഇതിനെ എഴുതിത്തള്ളാന്‍ വരട്ടെ. ഇതു യഥാര്‍ഥത്തില്‍ സംഭവിക്കേണ്ടിയിരുന്ന ഒരു സ്വപ്‌നം തന്നെയായിരുന്നു.

പക്ഷെ നടക്കാതെ പോയതിനു ഒറ്റക്കാരണം മാത്രമേയുള്ളു, അത് റാഷിദ് തന്നെയാണ്. ഇതേക്കുറിച്ച് അദ്ദേഹം തന്നെയാണ് പുതിയ പുതിയ പുസ്തകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഐപിഎല്ലില്‍ കളിച്ചു കൊണ്ടിരിക്കുന്ന റാഷിദ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും ഏറെ പ്രിയങ്കരനാണ്.

RASHID KHAN

റാഷിദിന്റെ വെളിപ്പെടുത്തല്‍

സ്വന്തം പുസ്തകത്തിലാണ് ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനും ഇവിടുത്തെ പൗരത്വം ലഭിക്കാനും തനിക്കു അവസരം ലഭിച്ചതിനെ കുറിച്ച് റാഷിദ് ഖാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പക്ഷെ സ്വന്തം രാജ്യത്തു എന്തൊക്കെ തന്നെയുള്ള വെല്ലുവിളികളുണ്ടായാലും അവിടെ വിടാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പുസ്‌കകത്തില്‍ കുറിക്കുന്നു.

എനിക്കു ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയുമെല്ലാം ഓഫറുകള്‍ മുമ്പ് ലഭിച്ചിരുന്നു. പക്ഷെ ഞാന്‍ എന്റെ രാജ്യത്തിനായി കളിക്കുന്നില്ലെങ്കില്‍ മറ്റൊരു രാജ്യത്തിനു വേണ്ടിയും കളിക്കില്ലെന്നും അവരെ അറിയിച്ചുവെന്നായിരുന്നു പുസ്തകത്തില്‍ റാഷിദിന്റെ വാക്കുകള്‍.

ഇന്ത്യയിലേക്കോ, ഓസ്‌ട്രേലിയയിലേക്കോ മാറിയിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ പ്രശസ്തിയും സാമ്പത്തിക നേട്ടവും ജീവിത സൗകര്യങ്ങളുമെല്ലാം അദ്ദേഹത്തിനു തീര്‍ച്ചയായും ലഭിക്കുമായിരുന്നു. പക്ഷെ ജന്‍മരാജ്യത്തോടു കുറു കാണിച്ച റാഷിദ് അവയെല്ലാം വേണ്ടെന്നു വച്ചാണ് അഫ്ഗാന്റെ ദേശീയ ഹീറോയായി തുടരുന്നത്.

സംഭവം 2023ല്‍

2023ലെ ഐപിഎല്‍ സീസണില്‍ ഗുജാത്ത് ടൈറ്റന്‍സിനായി കളിക്കവെയാണ് ഇന്ത്യന്‍ പൗരത്വം തനിക്കു വാഗ്ദാനം ചെയ്തിരുന്നതായി റാഷിദ് ഖാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജിടിക്കായി കളിക്കവെ ഒരു മുതിര്‍ന്ന ഒഫീഷ്യല്‍ അദ്ദേഹത്തെ നേരിട്ടുകാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

കൂടിക്കാഴ്ചയില്‍ അഫ്ഗാനിസ്താനിലെ ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള കുറിച്ച് ചൂണ്ടിക്കാട്ടിയ ഒഫീഷ്യല്‍ റാഷിദിനോടു ഇന്ത്യയില്‍ താമസിക്കാനും ഇവിടെ ക്രിക്കറ്റ് തുടരാനും അഭ്യര്‍ഥിക്കുകയായിരുന്നു. ഇതിനായി ഇന്ത്യന്‍ പൗരത്വവും വാഗ്ദാനം ചെയ്തു. പക്ഷെ സന്തോഷത്തോടെ താന്‍ അതു നിരസിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

'അന്നു ഞാന്‍ ആ ഒഫീഷ്യലിന്റെ അടുത്തു പോവുകയും ഞങ്ങള്‍ സംസാരിക്കുകയും ചെയ്തു. നിങ്ങളുടെ രാജ്യത്തെ സാഹചര്യങ്ങള്‍ വളരെ മോശമാണന്നു അദ്ദേഹം എന്നോടു പറഞ്ഞു. വന്ന് ഇന്ത്യയില്‍ താമസിക്കൂ, ഇന്ത്യന്‍ രേഖകള്‍ തരാം, ഇവിടെ താമസിക്കാം, ക്രിക്കറ്റും ഇവിടെ കളിക്കെന്നും അദ്ദേഹം വ്യക്തമാക്കി.

RASHID KHAN

അദ്ദേഹം എന്താണ് പറയുന്നതെന്നു എനിക്കു ആശ്ചര്യമാണ് അപ്പോള്‍ തോന്നിയത്. ആ സമയത്തു എന്തു പ്രതികരിക്കണമെന്നും അറിയില്ലായിരുന്നു. പക്ഷെ ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു- വളരെയധികം നന്ദി, ഞാന്‍ എന്റെ രാജ്യമായ അഫ്ഗാനിസ്താനു വേണ്ടിയാണ് കളിക്തുന്നത്'- പുസ്തകത്തില്‍ റാഷിദ് കുറിച്ചത് ഇങ്ങനെയാണ്.

ഫാന്‍സ് ആവശ്യപ്പട്ടു

ഈ സംഭവത്തേക്കാള്‍ വളരെ മുമ്പ് തന്നെ റാഷിദ് ഖാന് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നു ഇവിടുത്തെ ക്രിക്കറ്റ് ആരാധകര്‍ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. 2018ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തി അദ്ദേഹം കസറിയിരുന്ന കാലത്തായിരുന്നു ഇത്.

ഇന്ത്യയില്‍ അന്നു മുതല്‍ തന്നെ റാഷിദിന് വലിയ ആരാധകവൃന്ദവുമുണ്ടായിരുന്നു. അദ്ദേഹത്തിനു ഇന്ത്യന്‍ പൗരത്വം നല്‍കിയ ദേശീയ ടീമിലെടക്കണമെന്ന ആരാധകരുടെ ആവശ്യവും ശക്തമായിരുന്നു. ഒടുവില്‍ ഇതു ഭരണതലത്തില്‍ വരെ എത്തുകയും ചെയ്തു.

പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തര മന്ത്രാലയമാണ് കൈകാര്യം ചെയ്യുന്നതെന്നു അന്നത്തെ വിദേശ കാര്യ മന്ത്രിയായ സുഷമാ സ്വരാജ് പ്രതികരിക്കുക പോലും ചെയ്തിരുന്നു. അതേസമയം, അഫ്ഗാനിസ്താന്റെ മുന്‍ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനിയും ഇതേ കുറിച്ച് പ്രതികരിച്ചിരുന്നു. ദേശീയ നിധിയാണ് റാഷിദെന്നായിരുന്നു ക്രി്ക്കറ്ററെ അദ്ദേഹം പുകഴ്ത്തിയത്.

Story first published: Monday, April 20, 2026, 12:45 [IST]
Other articles published on Apr 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+