Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കഥക്ക് ഡാന്‍സര്‍, അഭിനേത്രി, കേശവ് മഹാരാജും ലെറിഷയും തമ്മിലുള്ള പ്രണയ കഥ ഇതാ

1

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടറാണ് കേശവ് മഹാരാജ്. സ്പിന്‍ ഓള്‍റൗണ്ടറായ താരം മൂന്ന് ഫോര്‍മാറ്റിലും ടീമിനൊപ്പം തിളങ്ങുന്നുണ്ട്. പരിമിത ഓവറില്‍ സൂപ്പര്‍ നായകന്മാരുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും കേശവിനെ പരിഗണിക്കാറുണ്ട്.

ഇന്ത്യയില്‍ വേരുകളുള്ള താരമാണ് കേശവ്. 32കാരനായ താരം 46 ടെസ്റ്റില്‍ നിന്ന് 1034 റണ്‍സും 154 വിക്കറ്റും 26 ഏകദിനത്തില്‍ നിന്ന് 159 വിക്കറ്റും 28 വിക്കറ്റും 25 ടി20യില്‍ നിന്ന് 69 റണ്‍സും 22 വിക്കറ്റുമാണ് വീഴ്ത്തിയത്.

കേശവിന്റെ വിവാഹം പ്രണയ വിവാഹമായിരുന്നു. ദീര്‍ഘകാല പ്രണയിനിയായ ലെറിഷ മുന്‍സാമിയെയാണ് കേശവ് വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ കഥ അധികമാര്‍ക്കും അറിയാത്തതാണ്. ഇരുവരുടേയും പ്രണയകഥ അറിയാം.

1

കഥക്ക് ഡാന്‍സറെന്ന നിലയില്‍ പ്രശസ്ത

നീണ്ടകാല പ്രണയത്തിനൊടുവില്‍ 2022 ഏപ്രിലിലായിരുന്നു കേശവ് മഹാരാജിന്റെയും ലെറിഷയുടെയും വിവാഹം. സുന്ദരിയായ ലെറിഷയുടെ ചിത്രങ്ങള്‍ വളരെ വൈറലായിരുന്നു. കഥക്ക് ഡാന്‍സറെന്ന നിലയില്‍ ലെറിഷ പ്രശസ്തയാണ്.

ഇന്ത്യയില്‍ വേരുകളുള്ളയാളാണ് ലെറിഷയും. ഉത്തര്‍ പ്രദേശില്‍ ലെറിഷയുടെ ബന്ധുക്കള്‍ ഇപ്പോഴുമുണ്ട്. അഭിനേത്രിയെന്ന നിലയിലും ലെറിഷ പ്രശസ്തയാണ്. ലെറിഷക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വലിയ ആരാധക പിന്തുണയുണ്ട്. നിരവധി ഫോളോവേഴ്‌സാണ് ലെറിഷക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

ആദ്യമായി പരിചയപ്പെട്ടത് സുഹൃത്തുക്കള്‍ വഴി

രണ്ട് പേരുടെയും പൊതുവായ സുഹൃത്ത് വഴിയാണ് കേശവും ലെറിഷയും ആദ്യമായി കണ്ടുമുട്ടിയത്. സാധാരണ സംഭവിക്കുന്നതുപോലെ തന്നെ ഈ സൗഹൃദം പിന്നീട് പ്രണയമാറി മാറുകയായിരുന്നു. രണ്ട് പേരും ഏറെ നാള്‍ ഡേറ്റ് ചെയ്‌തെങ്കിലും ബന്ധം രഹസ്യമായിവെച്ചു.

കുടുംബത്തിലോ ബന്ധുക്കള്‍ക്കോ എന്തിന് അടുത്ത സുഹൃത്തുക്കളെപ്പോലും ഇവര്‍ ഈ ബന്ധം അറിയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇവര്‍ ബന്ധം വെളിപ്പെടുത്തിയത് എല്ലാവര്‍ക്കും വലിയ ഷോക്കായിരുന്നു. സുഹൃത്തുക്കളോട് ബന്ധം മറച്ചുവെച്ചതിന്റെ പേരില്‍ സുഹൃത്തുക്കള്‍ പിണങ്ങുന്ന സാഹചര്യം പോലും ഉണ്ടായി.

1

വിവാഹത്തിന് വലിയ എതിര്‍പ്പ്

കേശവിന്റെയും ലെറിഷയുടെയും കുടുംബ സാഹചര്യങ്ങള്‍ രണ്ടായതിനാല്‍ത്തന്നെ വലിയ എതിര്‍പ്പാണ് രണ്ട് പേരുടെയും വീട്ടില്‍ നിന്നുണ്ടായത്. എന്നാല്‍ ഇരുവരും പ്രണയത്തില്‍ ഉറച്ചുനിന്നതോടെ വിവാഹത്തിന് കുടുംബം സമ്മതിക്കുകയായിരുന്നു.

കേശവ് തന്റെ അമ്മയെ വിവാഹത്തിനായി സമ്മതിപ്പിച്ചത് രസകരമായ രീതിയിലായിരുന്നു. ലെറിഷയുടെ ഡാന്‍സ് ഷോ അമ്മയെ കാട്ടിക്കൊടുത്താണ് അമ്മയെ കേശവ് കൈയിലെടുത്തത്. ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ട് അമ്മ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു.

ബോളിവുഡില്‍ അഭിനയിക്കുക ആഗ്രഹം

ബോളിവുഡില്‍ അഭിനയിക്കാന്‍ അതിയായി ആഗ്രഹിക്കുന്നയാളാണ് ലെറിഷ. ഇതിനായി പല ശ്രമങ്ങളും നടത്തിയെങ്കിലും വലിയൊരു സിനിമയുടെ ഭാഗമാവാന്‍ സാധിച്ചട്ടില്ല. ഹിന്ദി പാട്ടുകള്‍ കേള്‍ക്കുന്നതാണ് ലെറിഷയുടെ പ്രധാന ഹോബി.

ലെറിഷ തന്റെ ഇന്‍സ്റ്റയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോക്കുമെല്ലാം വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ട്. എന്തായാലും ക്രിക്കറ്റിലെ ക്യൂട്ട് കപ്പിളുകളിലൊന്നാണ് കേശവും ലെറിഷയുമെന്ന് പറയാം.

Story first published: Saturday, December 17, 2022, 17:17 [IST]
Other articles published on Dec 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+